സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്ട് വാച്ച് സെപ്റ്റംബറില്‍!!!

Posted By:

ആപ്പിള്‍ ഐ വാച്ചിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ എതിരാളികളായ സാംസങ്ങ് ആന്‍േഡ്രായ്ഡ് സ്മാര്‍ട്ട്‌വാച്ച് പുറത്തിറക്കുന്നു. വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് ഗാലക്‌സി ഗിയര്‍ എന്നു പേരിട്ടിരിക്കുന്ന ആന്‍ഡ്രോയ്ഡ് വാച്ച് സെപ്റ്റംബര്‍ നാലിന്, ഗാലക്‌സി നോട്ടിനൊപ്പം പ്രഖ്യാപിച്ചേക്കും..

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സംസാരിക്കാനും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും മെയിലുകള്‍ അയയ്ക്കാനും ഗാലക്‌സി ഗിയറിലൂടെ സാധിക്കും. ഈ വര്‍ഷംതന്നെ സ്മാര്‍ട്ട്‌വാച്ച് വിപണിയിലെത്തുമെന്നാണ് സൂചന.

സാംസങ്ങ് സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഡിസ്‌പ്ലെയുടെ കാര്യത്തില്‍ പരിമിതികളുണ്ടെങ്കിലും ഭാവിയില്‍ മടക്കാവുന്ന വിധത്തിലുള്ള ഡിസ്‌പ്ലെ പരീക്ഷിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. എതിരാളികളായ ആപ്പിളിന്റെ ഐ വാച്ച് ഫ് ളക്‌സിബിള്‍ ഡിസ്‌പ്ലെയോടെയാണ് വരുന്നതെന്നാണ് സൂചന.

എന്തായാലും ഇത്തരമൊരു ഉപകരണം ആദ്യമായാണ് വിപണിയിലിറങ്ങുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Samsung Galaxy Smart watch

ആദ്യമായിട്ടാണ് സ്മാര്‍ട്ട്‌വാച്ച് വിപണിയിലിറങ്ങുന്നത്‌

Samsung Halaxy Gear

ഫ് ളക്‌സിബിള്‍ ഡിസ്‌പ്ലെ ആയിരിക്കില്ല എന്നാണറിയുന്നത്.

Samsung Galaxy Gear

ആപ്പിള്‍ ഐ വാച്ചിനുമുമ്പെ ഗാലക്‌സി ഗിയര്‍ പുറത്തിറക്കാനാണ് സാംസങ്ങിന്റെ തീരുമാനം.

Samsung Galaxy Gear

സെപ്റ്റംബറില്‍ ഗാലക്‌സി ഗിയര്‍ പുറത്തിറങ്ങും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്ട് വാച്ച് സെപ്റ്റംബറില്‍!!!Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot