കേട്ടതെല്ലാം വിശ്വസിക്കാം... സാംസങ്ങ് സ്മാര്‍ട്ട്‌വാച്ച് ഉടന്‍ ഇറങ്ങും!!!

Posted By:

സാംസങ്ങിന്റെ സ്മാര്‍ട്ട്‌വാച്ചായ ഗാലക്‌സി ഗിയറിനെ കുറിച്ച് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. കമ്പനി ഔദ്യോഗികമായി ഇതേകുറിച്ച് അറിയിച്ചിട്ടില്ലെങ്കിലും അടുത്തമാസം നടക്കുന്ന ഐ.എഫ്.എ. ബര്‍ലിന്‍ ടെക് ഷോയില്‍ സ്മാര്‍ട്ട്‌വാച്ച്‌ അവതരിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

ഗാലക്‌സി ഗിയര്‍ എന്ന ട്രേഡ്മാര്‍ക്കിനായി യു.സില്‍ സാംസങ്ങ് അപേക്ഷ നല്‍കിയതോടെയാണ് സ്മാര്‍ട്ട്‌വാച്ച് ഉടന്‍ യാദാര്‍ഥ്യമാവുമെന്ന് വിലയിരുത്തപ്പെടുന്നത്.

ശരീരത്തില്‍ ധരിക്കാവുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ ക്ലാസ് 009 വിഭാഗത്തിലാണ് ട്രേഡ്മാര്‍ക്കിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് സ്മാര്‍ട്ട്‌വാച്ച് ആണെന്ന് ഉറപ്പിച്ചു പറയാം.

സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകളെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നവയായിരിക്കും സ്മാര്‍ട്ട്‌വാച്ചെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ഐ.എഫ്.എ. ബര്‍ലിന്‍ ഷോയില്‍ സാംസങ്ങ് സ്മാര്‍ട്ട്‌വാച്ച് അവതരിപ്പിക്കുമെന്നുതന്നെയാണ് സാങ്കേതിക രംഗത്തെ നിരീക്ഷകര്‍ പറയുന്നത്. ഗാലക്‌സി എന്ന ബ്രാന്‍ഡില്‍ ഇറങ്ങുന്നതിനാല്‍ ആന്‍ഡ്രോയ്ഡ് തന്നെയായിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റമെന്നും ഏറെക്കുറെ ഉറപ്പിക്കാം.

സ്മാര്‍ട്ട്‌വാച്ചിനെ കുറിച്ച് ലഭ്യമായ കൂടുതല്‍ വിവരങ്ങള്‍ ചുവടെ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Samsung Galaxy Gear

സാംസങ്ങ് സ്വന്തമായി നിര്‍മിച്ച ഹാര്‍ഡ്‌വെയറായിരിക്കും സ്മാര്‍ട്ട് വാച്ചില്‍ ഉണ്ടാവുക. അതുകൊണ്ടുതന്നെ മറ്റു കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം ഇവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.

Samsung Galaxy Gear

സാംസങ്ങ് വാച്ച് മാനേജര്‍ എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയായിരിക്കും ഫോണുമായി വാച്ചിനെ ബന്ധിപ്പിക്കുന്നത്.

 

Samsung Galaxy Gear

വിവിധ വേരിയന്റുകളില്‍ ലഭിക്കുന്ന ഗാലക്‌സി ഗിയറിന് 2.5 ഇഞ്ച് സ്‌ക്രീന്‍ സൈസ് ആയിരിക്കും. ചതുരത്തിലായിരിക്കും സ്‌ക്രീന്‍ എന്നും പറഞ്ഞുകേള്‍ക്കുന്നു.

 

Samsung Galaxy Gear

1 ജി.ബി. റാമോടു കൂടിയ 1.5 GHz ഡ്യുവല്‍ കോര്‍ സാംസങ്ങ് എക്‌സിനോസ് 4212 പ്രൊസസറും OLED ഡിസ്‌പ്ലേയുമായിരിക്കും വാച്ചിനുണ്ടാവുക എന്നും പറയപ്പെടുന്നു.

 

Samsung Galaxy Gear

2 മെഗാപിക്‌സല്‍ കാമറയും ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കേട്ടതെല്ലാം വിശ്വസിക്കാം... സാംസങ്ങ് സ്മാര്‍ട്ട്‌വാച്ച് ഉടന്‍ ഇറങ്ങും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot