സാംസങ്ങ് ഗാലക്‌സി കണ്ട് തോക്കാണെന്നു ധരിച്ചു; കോളേജ് അടച്ചു

Posted By:

കഴിഞ്ഞദിവസം കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു സന്ദേശം ലഭിച്ചു. കാംപസില്‍ ഒരു തോക്കുധാരി കടന്നിട്ടുണ്ടെന്നും എല്ലാവരും ഉടന്‍ കാംപസില്‍ നിന്ന് പുറത്തുകടക്കണമെന്നുമായിരുന്നു സന്ദേശം.

മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡിലാക്കണമെന്നും കെട്ടിടങ്ങളില്‍ നിന്ന് പുറത്തുകടക്കാനാവാത്തവര്‍ മറ്റു സുരക്ഷിത സ്ഥാനങ്ങള്‍ തേടണമെന്നും അറിയിപ്പുണ്ടായി. പോലീസ് അരിച്ചു പെറുക്കി പരിശോധനയും തുടങ്ങി.

സാംസങ്ങ് ഗാലക്‌സി കണ്ട് തോക്കാണെന്നു ധരിച്ചു; കോളേജ് അടച്ചു

അമേരിക്കയിലെ സര്‍വകലാശാലകളില്‍ ഇടയ്ക്കിടെ വെടിവെപ്പുണ്ടാവാറുള്ളതുകൊണ്ട് വിദ്യാര്‍ഥികളെല്ലാം അക്ഷരാര്‍ഥത്തില്‍ ഭീതിയിലായി. ടെലിവിഷന്‍ ചാനലുകളിലും വാര്‍ത്ത എത്തിയതോടെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും പരിഭ്രാന്തിയിലായി.

എന്നാല്‍ പിന്നീടു നടന്ന പരിശോധനയില്‍, കാംപസില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെത്തിയ തൊഴിലാളികളില്‍ ഒരാളുടെ കൈവശമുണ്ടായിരുന്ന സാംസങ്ങ് ഗാലക്‌സി മൊബൈല്‍ ഫോണ്‍ ആരോ തോക്കാണെന്നു തെറ്റിധരിക്കുകയായിരുന്നുവെന്ന് ബോധ്യമായി. ആര്‍ക്കാണ് അബദ്ധം സംഭവിച്ചതെന്നോ എങ്ങനെയാണെന്നോ വ്യക്തമായിട്ടില്ല.

എന്തായാലും മണിക്കൂറുകള്‍ മരണത്തെ മുഖാമുഖം കണ്ടാണ് കാംപസിലെ വിദ്യാര്‍ഥികളും അധ്യാപകരും കഴിഞ്ഞുകൂടിയത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot