സാംസങ്ങിന്റെ പുതിയ ഫോണ്‍ (2018) ഞെട്ടിക്കുന്ന സവിശേഷതകള്‍

Posted By: Samuel P Mohan

2018 ആദ്യ ആഴ്ചയില്‍ സാംസങ്ങ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് രണ്ട് ഫോണുകള്‍ അതായത് സാംസങ്ങ് എ8 (2018), സാംസങ്ങ് എ8+(2018) എന്നിവ എത്തിക്കുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇതു കൂടാതെ ഇപ്പോള്‍ മറ്റൊരു റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്.

സാംസങ്ങിന്റെ പുതിയ ഫോണ്‍ (2018) ഞെട്ടിക്കുന്ന സവിശേഷതകള്‍

സാംസങ്ങ് കമ്പനിയില്‍ നിന്നുമുളള ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ഗാലക്‌സി ജെ2-നെ കുറിച്ചാണ്. SM-J250 എന്ന മോഡല്‍ നമ്പറില്‍ ഈ ഫോണ്‍ എത്തുമെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്താമാക്കുന്നു. ട്വിറ്റര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Ronald Ouantd-യാണ് ഈ ഫോണിനെ കുറിച്ചുളള സവശേഷതകള്‍ നല്‍കിയിരിക്കുന്നത്.

ഈ റിപ്പോര്‍ട്ട് പ്രകാരം വരാന്‍ പോകുന്ന സാംസങ്ങ് ഗാലക്‌സി ജെ2 (2018) എത്തുന്നത് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയിലാണ്, ഫോണ്‍ റിസൊല്യൂഷന്‍ 960X540 പിക്‌സലാണ്. 1.4 GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസറാണ് സാംസങ്ങിന്റെ ഈ ഫോണിന് ശക്തിനല്‍കുന്നത്. 1.5ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ഇതു കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ചും ഫോണ്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

കാര്‍ബണ്‍ 4,990 രൂപയ്ക്ക് മറ്റൊരു 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ടില്‍ റണ്‍ ചെയ്യുന്ന വരാനിരിക്കുന്ന സാംസങ്ങിന്റെ എന്‍ട്രിലെവല്‍ സ്മാര്‍ട്ട്‌ഫോണിന് 8എംപി പ്രൈമറി ക്യാമറയും 5എംപി സെല്‍ഫി ക്യാമറയുമാണ്. ഡ്യുവല്‍ സിം, ബ്ലൂട്ടൂത്ത് 4.2, Cat.4 എല്‍റ്റിഇ, 3.5എംഎം ഓഡിയോ ജാക്ക്, േൈമ്രാ 2.0 പോര്‍ട്ട് എന്നിവ കണക്ടിവിറ്റി സവിശേഷതകളും. 2600 എംഎഎച്ച് ബാറ്ററിയുമായാണ് ഈ ഫോണ്‍ എത്തുന്നത്.

വരാനിരിക്കുന്ന സാംസങ്ങ് ജെ2 (2018), ഫോണ്‍ റഷ്യയിലും മറ്റു രാജ്യങ്ങളിലും എത്തുമെന്നും പറയുന്നു. ഏകദേശം ഈ ഫോണിന്റെ വില 8,700 രൂപയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് നിറങ്ങളിലായി കറുപ്പ്, ഗോള്‍ഡ് എന്നിവയില്‍ എത്തുമെന്നു ലീക്കായ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Read more about:
English summary
Samsung Galaxy J2 (2018) is expected to be an entry-level smartphone that will be launched sometime soon with the model number SM-J250. The fresh reports have revealed the complete specifications, pricing and the images of this smartphone. It is expected to be priced around Rs. 8,700 as it is an entry-level offering.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot