സാംസങ്ങ് ജെ7 പ്രൈം 2 ഇന്ത്യയില്‍ എത്തി, കമ്പനി രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണോ?

Posted By: Samuel P Mohan

ലോകപ്രശസ്ഥമായ കമ്പനിയാണ് സാംസങ്ങ്. സാംസങ്ങ് രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുയാണ് വിപണിയില്‍. സാംസങ്ങ് തങ്ങളുടെ അടുത്ത ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സാംസങ്ങ് ഗാലക്‌സി ജെ7 2 എന്ന സ്മാര്‍ട്ട്‌ഫോണാണ് ഇത്. ഒട്ടനേകം പുതുമകളോടെയാണ് ഈ ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്. സാംസങ്ങ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്നും ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. 13,990 രൂപയാണ് ഫോണിന്റെ വില.

സാംസങ്ങ് ജെ7 പ്രൈം 2 ഇന്ത്യയില്‍ എത്തി, കമ്പനി രണ്ടും കല്‍പ്പിച്ചിറങ്ങ

ഗാലക്‌സി ജെ7ന്റെ പിന്‍ഗാമിയാണ് ഗാലക്‌സി ജെ7 പ്രൈം 2. മെറ്റല്‍ യൂണിബോഡിയില്‍ പുറത്തിറങ്ങിയ ഈ ഫോണിന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയും 1080x1920 പിക്‌സല്‍ റസൊല്യൂഷനുമാണ് നല്‍കിയിരിക്കുന്നത്. ഫോണിന് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണമാണ്. ഈ ഡ്യുവല്‍ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് ന്യുഗട്ടിലും. 4ജി LTE കണക്ടിവിറ്റിയും ഇതിലുണ്ട്.

ഒക്ടാകോര്‍ പ്രോസസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 13എംപി മുന്‍ ക്യാമറ, 13എംപി പിന്‍ ക്യാമയാണ്. ലൈവ് സ്റ്റിക്കറുകളും ലൈവ് ഫില്‍റ്ററുകളുമാണ് ക്യാമറയുടെ പ്രധാന സവിശേഷതകള്‍. 30 fpsല്‍ ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാം.

3ജിബി റാം, 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി വരെ വര്‍ദ്ധിപ്പികഴിയിന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഫോണിനുണ്ട്. 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ സാംസങ്ങ് പേ മിനി, സാംസങ്ങ് മാള്‍ ഫീച്ചര്‍ എന്നീ പുതുമകളും ഈ ഫോണില്‍ എത്തുന്നു.

"ഇപ്പോൾ മോദിക്ക് വേണ്ടത് നമ്മുടെ കുട്ടികളുടെ വിവരങ്ങളാണ്"; മോദിയുടെ ആപ്പ് വിവരങ്ങൾ ചോർത്തുന്നു..??

സാംസങ്ങ് മാള്‍ ഫീച്ചര്‍ ഇതിനു മുന്‍പ് വിപണിയിലെത്തിയ ഗാലക്‌സി ഓണ്‍7 പ്രൈമിനും ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ ഫീച്ചറിന്റെ ഒരു പുതിയ രീതിയാണ് സാംസങ്ങ് മാള്‍.

ക്യാമറ ഉപയോഗിച്ച് ഒരു ഉത്പന്നത്തിന്റെ ചിത്രം പകര്‍ത്തി നല്‍കിയാല്‍ ആ ഉത്പന്നത്തിന് ഓണ്‍ലൈനില്‍ ലഭ്യമായ ഏറ്റവും മികച്ച ഡീല്‍ ഏതെന്നു കണ്ടെത്താന്‍ സാംസങ്ങ് സഹായിക്കും. ആമസോണ്‍, ഷോപ്ക്ലൂസ്, ടാറ്റ ക്ലിക്, ജബോങ്ങ് തുടങ്ങിയ സ്ഥാപനങ്ങള്‍ സാംസങ്ങ് മാളുമായി സഹകരിച്ചിട്ടുണ്ട്.

English summary
Samsung Galaxy J7 Prime 2 comes with an updated Octa-core processor, 13MP shooter on the front and rear as well as social features such as live stickers and live filters for the camera.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot