സാംസങ്ങ് ഗാലക്‌സി ലൈവ് സ്മാര്‍ട്‌വാച്ച് ലോഞ്ച് ചെയ്തു; 5 പ്രത്യേകതകള്‍

Posted By:

യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഗൂഗിള്‍ ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സിലാണ് ആന്‍ഡ്രോയ്ഡ് വെയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ടവാച്ചുകളായ സാംസങ്ങ് ഗാലക്‌സി ലൈവും എല്‍.ജി ജി വാച്ചും അവതരിപ്പിച്ചത്. അതിനു പിന്നാലെ എല്‍.ജി ജി വാച്ചിന് പ്രീ ഓര്‍ഡര്‍ സ്വീകരിക്കാനും തുടങ്ങിയിരുന്നു.

ഇപ്പോള്‍ സാംസങ്ങ് ഗാലക്‌സി ലൈവും ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ചതുരത്തിലുള്ളതും 320-320 പിക്‌സല്‍ റെസല്യൂഷനോടു കൂടിയതുമായ 1.63 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 300 mAh ബാറ്ററി, ഹാര്‍ട്‌റേറ്റ് മോണിറ്റര്‍ എന്നിവയാണ് ഗാലക്‌സി ലൈവിന്റെ പ്രത്യേകതകള്‍.

ഇനി എന്തൊക്കെയാണ് ഗാലക്‌സി ലൈവിന്റെ ഫീച്ചറുകള്‍ എന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വെയറബിള്‍ ഡിവൈസുകള്‍ക്കായി ഗൂഗിള്‍ തയാറാക്കിയ ആന്‍ഡ്രോയ്ഡ് വെയര്‍ ആണ് ഗാലക്‌സി ലൈവിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. മെസേജുകള്‍, നോട്ടിഫിക്കേഷനുകള്‍, കാലാവസ്ഥ തുടങ്ങിയ ഒറ്റ ടച്ചില്‍ അറിയാന്‍ സാധിക്കും.

 

ആന്‍ഡ്രോയ്ഡ് വെയര്‍ ഒ.എസ് ഉള്ള മറ്റൊരു സ്മാര്‍ട്‌വാച്ചായ മോട്ടോ 360-യില്‍ നിന്നു വ്യത്യസ്തമായി ചതുരത്തിലാുള്ള സ്‌ക്രീനാണ് ഗാലക്‌സി ലൈവിനുള്ളത്. കാഴ്ചയ്ക്ക് വട്ടത്തിലുള്ള സ്‌ക്രീനിന്റെ അത്രയും ഭംഗി ഇതിന് ലഭിക്കില്ല. 1.63 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ സ്‌ക്രീനിന് കൂടുതല്‍ ക്ലാരിറ്റി നല്‍കും.

 

512 എം.ബി. റാമാണ് സ്മാര്‍ട്‌വാച്ചിലുള്ളത്. നിലവില്‍ ലഭ്യമായ എല്‍.ജി ജി വാച്ച് ഉള്‍പ്പെടെയുള്ളയ്ക്ക് സമാനമാണ് ഇത്. ഇന്റേണല്‍ മെമ്മറി നാല് ജി.ബിയും.

 

സാംസങ്ങ് പുറത്തിറക്കുന്ന നാലാമത്തെ സ്മാര്‍ട്‌വാച്ചാണ് ഗാലക്‌സി ലൈവ്. ഗാലക്‌സി ഗിയര്‍, സാംസങ്ങ് ഗിയര്‍ 2, സാംസങ്ങ് ഗിയര്‍ 2 നിയോ എന്നിവയാണ് നേരത്തെ ലോഞ്ച് ചെയ്ത സ്മാര്‍ട് വാച്ചുകള്‍.

 

ജൂണ്‍ 25 മുതല്‍ തന്നെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഗാലക്‌സി ലൈവ് ലഭ്യമാണ്. 15,900 രൂപയാണ് വില.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot