സാംസഗ് ഗാലക്സി M30 ഇന്ന് 12 മണിക്ക് ഇന്ത്യൻ വിപണിയിൽ; ഓഫറുകളും വിലയും ഇവിടെ നോക്കാം

|

സാംസഗ് ഗ്യാലക്സി എം 30 ഇന്ന് ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കപ്പെടും. ഇന്ന് ആമസോൺ ഇന്ത്യയിലും സാംസങ് ഓൺലൈൻ ഷോപ്പിംഗിലും 12 മണിക്ക് വിൽപന നടക്കും. ഫെബ്രുവരി 27 ന് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടു.

 
സാംസഗ് ഗാലക്സി M30 ഇന്ന് 12 മണിക്ക് ഇന്ത്യൻ വിപണിയിൽ; ഓഫറുകളും വിലയും

സാംസഗ് ഗാലക്സി M30

സാംസഗ് ഗാലക്സി M30

അതിന്റെ വിഭാഗത്തിലെ ഏറ്റവും വിജയകരമായ ബജറ്റ് സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. പുതിയ ഗാലക്സി M30 ഡിസ്പ്ലേ പാനലുകൾ ഒഴികെ ഗാലക്സി M10, ഗാലക്സി M20 ഫോണുകൾ സമാനമായ ഡിസൈൻ ഭാഷ ഉണ്ട്.

6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി

6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി

6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഇന്‍ഫിനിറ്റി-യു സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.8 ജിഗാഹെര്‍ട്‌സിന്റെ ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണിനെ കരുത്തനാക്കുന്നു.

അമോലെഡ് ഡിസ്‌പ്ലേ

അമോലെഡ് ഡിസ്‌പ്ലേ

ഇരട്ട പിന്‍ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. 16 മെഗാപിക്‌സലിന്റെ പ്രൈമറി സെന്‍സറും 5 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് സെന്‍സറുമടങ്ങുന്നതാണ് പിന്‍ക്യാമറ.

ഇരട്ട പിന്‍ക്യാമറ
 

ഇരട്ട പിന്‍ക്യാമറ

16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് മുന്‍ഭാഗത്ത് ഇടംപിടിച്ചിരിക്കുന്നത്. 4 ജി.ബിയാണ് റാം കരുത്ത്. 64 ജി.ബിയുടെ ഇന്റേണല്‍ സ്റ്റോറേജ് എക്‌സ്റ്റേണല്‍ കാര്‍ഡ് ഉപയോഗിച്ച് 512 ജി.ബി വരെ ഉയര്‍ത്താനുമാകും. 4,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.

സെല്‍ഫി ക്യാമറ

സെല്‍ഫി ക്യാമറ

ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കണക്ടീവിറ്റി സംവിധാനങ്ങളായ 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 5,ജി.പി.എസ്, ഗ്ലോണാസ്, എന്‍.എഫ്.സി, യു.എസ്.ബി ടൈപ്പ് സി എന്നിവ ഫോണിലുണ്ട്. പിന്‍ഭാഗത്താണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 9.0 പൈ

ആന്‍ഡ്രോയിഡ് 9.0 പൈ

അവതരണത്തിന്റെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യങ്ങളിൽ, സാംസഗ് ഗ്യാലക്സി എം 30 വാങ്ങുന്നവർക്ക് റിലയൻസ് ജിയോയിൽ നിന്ന് ലഭിക്കുന്നത് 198, 299 രൂപയുടെ ഇരട്ട ഡാറ്റ ഓഫറും കൂടാതെ ആറ് മാസത്തേക്ക് നോൺ കോസ്റ്റ്‌ ഇ.എം.ഐയും, 1,199 രൂപയുടെ ഡാമേജ് പ്രൊട്ടക്ഷനും ഇതോടപ്പം ലഭിക്കും.

സാംസഗ്

സാംസഗ്

4 ജി.ബി റാമും 64 ജി.ബി ഇന്റേണൽ സ്റ്റോറേജുമുള്ള വാരിയന്റിന് 14,990 രൂപയും, 6 ജി.ബി റാം, 128 ജി.ബി സ്റ്റോറേജ് മോഡൽ വാരിയന്റിന് 17,990 രൂപയുമാണ് വില.

Best Mobiles in India

English summary
The new Galaxy M30 has a similar design language as the Galaxy M10 and Galaxy M20 phones except for the display panels. The Galaxy M30 features an Infinity-U display unlike both Galaxy M10 and M20 smartphones that had an Infinity-V display. The Galaxy M30 also has a Super AMOLED display, making it more premium, unlike the LCD displays found in both Galaxy M10 & Galaxy M20.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X