സാംസങ്ങ് ഗാലക്‌സി നോട് 10.1 2014 എഡിഷന്‍ ലോഞ്ച് ചെയ്തു; വില 49990 രൂപ

Posted By:

ഇടത്തരം ശ്രേണിയില്‍ പെട്ട ഏതാനും സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തതിനു പിന്നാലെ സാംസങ്ങ് ഗാലക്‌സി നോട് 10.1 (2014 എഡിഷന്‍) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സെപ്റ്റംബറില്‍ നടന്ന ഐ.എഫ്.എ. ബെര്‍ലിന്‍ ഷോയില്‍ അവതരിപ്പിച്ച ടാബ്ലറ്റാണ് ഇത്. 49990 രൂപയാണ് വില.

നിരവധി ഫീച്ചറുകള്‍ ഉള്‍കൊള്ളുന്ന S പെന്‍ സ്‌റ്റൈലസ് ആണ് ടാബ്ലറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. S നോട്, S പ്ലാനര്‍, സ്‌ക്രാപ് ബുക്, സ്‌ക്രീന്‍ റൈറ്റ്, S ഫൈന്‍ഡര്‍ തുടങ്ങിയവ ഇതിലുണ്ട്.

ഗാലക്‌സി നോട് 10.1-ന്റെ സാങ്കേതികമായ പ്രത്യേകതകള്‍

10.1 ഇഞ്ച് TFT LCD ഡിസ്‌പ്ലെ, 2560-1600 പിക്‌സല്‍ റെസല്യൂഷന്‍, 1.9 GHz ക്വാഡ്‌കോര്‍ എക്‌സിനോസ് 5 ഒക്റ്റ പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.3 ഒ.എസ്., 3 ജി.ബി. റാം എന്നിവയാണ് പ്രധാന സവിശേഷതകള്‍.

1080 പിക്‌സല്‍ ഫുള്‍ HD വീഡിയോ റെക്കോഡിംഗ് സാധ്യമാക്കുന്ന 8 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ടാബ്ലറ്റില്‍ 32 ജി.ബി. ഇന്റേണല്‍ സ്‌റ്റോമറജ് കപ്പാസിറ്റിയുണ്ട്. മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 64 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാനും കഴിയും.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ 3ജി, വൈ-ഫൈ, വൈ-ഫൈ ഡയരക്റ്റ്, ബ്ലൂടൂത്ത്, യു.എസ്.ബി., GPS, GLONASS എന്നിവയെല്ലാം സപ്പോര്‍ട് ചെയ്യും. ഇതിനു പുറമെ 3.5 mm ഓഡിയോ ജാക്കും സ്റ്റീരിയോ സ്പീക്കറുകളും ടാബ്ലറ്റിലുണ്ട്. 8220 mAh ബാറ്ററിയാണ് ഉള്ളത്.

സാംസങ്ങ് ഗാലക്‌സി 10.1-ന്റെ ചിത്രങ്ങളും കൂടുതല്‍ പ്രത്യേകതകളും ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Samsung Galaxy Note 10.1 (2014 Edition)

2560-1600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 10.1 ഇഞ്ച് TFT LCD ഡിസ്‌പ്ലെയാണ് ടാബ്ലറ്റിനുള്ളത്.

 

Samsung Galaxy Note 10.1 (2014 Edition)

1.9 GHz ക്വാഡ്‌കോര്‍ എക്‌സിനോസ് 5 ഒക്റ്റ പ്രൊസസര്‍, 3 ജി.ബി. റാം എന്നിവയുള്ള ഗാലക്‌സി 10.1-ല്‍ ആന്‍ഡ്രോയ്ഡ് 4.3 ആണ് ഒ.എസ്. 3 ജി.ബി. റാം തന്നെയാണ് ഇതില്‍ പ്രധാനം.

 

Samsung Galaxy Note 10.1 (2014 Edition)

S നോട്, S പ്ലാനര്‍, സ്‌ക്രാപ്ബുക്, സ്‌ക്രീന്‍ റൈറ്റ്, S ഫൈന്‍ഡര്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന S പെന്‍ സ്‌റ്റൈലസും ഗാലക്‌സി നോട് 10.1-നെ വേറിട്ടു നിര്‍ത്തുന്നു.

 

Samsung Galaxy Note 10.1 (2014 Edition)

LED ഫ് ളാഷോടു കൂടിയ 8 മെഗാപിക്‌സല്‍ ക്യാമറയാണ് പിന്‍വശത്തുള്ളത്് 1080 പിക്‌സല്‍ ഫുള്‍ HD വീഡിയോ റെക്കോഡിഗും ഇതിലൂടെ സാധിക്കും. മുന്‍വശത്ത് 2 മെഗാപിക്‌സല്‍ ക്യാമറയാണ്. രണ്ടു ക്യാമറകളിലും BSI സെന്‍സറുണ്ട്.

 

Samsung Galaxy Note 10.1 (2014 Edition)

7.9 mm തിക്‌നെസും 547 ഗ്രാം ഭാരവുമുള്ള ഗാലക്‌സി നോട് 10.1-ല്‍ 8220 mAh ബാറ്ററിയാണ് ഉള്ളത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സാംസങ്ങ് ഗാലക്‌സി നോട് 10.1 2014 എഡിഷന്‍ ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot