സാംസങ്ങ് ഗാലക്‌സി നോട്-3യും ഗാലക്‌സി ഗിയറും ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Posted By:

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി നോട്- 3യും ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ചും ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഗാലക്‌സി നോട് 3-ക്ക് 49900 രൂപയും ഗാലക്‌സി ഗിയറിന് 22990 രൂപയുമാണ് വില. ഗാലക്‌സി നോട് 3- ഉള്‍പ്പെടെ ആന്‍ഡ്രോയ്ഡ് 4.3 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കൊപ്പം മാത്രമെ സ്മാര്‍ട് വാച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയു.

ഈ മാസം 25 മുതല്‍ രണ്ട് ഉപകരണങ്ങളും റീടെയ്ല്‍ സ്‌റ്റോറുകളില്‍ ലഭ്യമാവും. ഇതിനുള്ള പ്രീ ഓര്‍ഡര്‍ അല്‍പസമയത്തിനകം ആരംഭിക്കും. ഡലഹിയില്‍ വച്ചായിരുന്നു ഗാലക്‌സി നോട്-3യുടെയും ഗാലക്‌സി ഗിയറിന്റെയും ലോഞ്ചിംഗ്.

സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി നോട് 3 യുടെ പ്രത്യേകതകള്‍

168 ഗ്രാം മാത്രം ഭാരമുള്ള നോട് 3 കനം കുറഞ്ഞ ഫോണാണ്. ഉപയോഗിക്കാനുള്ള സൗകര്യത്തിനായി പിന്‍വശത്ത് മൃദുവായ ലതറാണുള്ളത്. മറ്റു ഗാലക്‌സി നോട് സീരീസുകളില്‍ ഉള്ളതുപോലെ S പെന്‍, നോട് 3 ക്കുമുണ്ട്. എങ്കിലും അല്‍പം പരിഷ്‌കരിച്ചതാണ് ഇത്.

സാങ്കേതിക വശങ്ങള്‍ എടുത്താല്‍, 8 കോര്‍ എക്‌സിനോസ് 5 ഒക്റ്റ പ്രൊസസറാണുള്ളത്. 3 ജി.ബി. റാമും. 5.7 ഇഞ്ച് ഫുള്‍ HD റെസല്യൂഷനുള്ള AMOLED ഡിസ്‌പ്ലെ സ്‌ക്രീന്‍ മികച്ചതാക്കുന്നു.

32 ജി.ബി. ഇന്റേണല്‍ മെമ്മറി എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 64 ജി.ബി. വരെ വികസിപ്പിക്കാം. LED ഫ് ളാഷോടുകൂടിയ 13 എം.പി. പ്രൈമറി കാമറ, 2 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ എന്നിവയുമുണ്ട്. ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. കറുപ്പ്, പിങ്ക്, വെള്ള എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക.

സാംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ച് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി ഗിയര്‍- പ്രത്യേകതകള്‍

320-320 റെസല്യൂഷനോടു കൂടിയ 1.63 ഇഞ്ച് സൂപര്‍ AMOLED ഡിസ്‌പ്ലെയാണ് ഗാലക്‌സി ഗിയറിനുള്ളത്. 800 MHZ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയും സ്മാര്‍ട്‌വാച്ചിന്റെ പ്രത്യേകതകളാണ്. BSI സെന്‍സര്‍ സഹിതമുള്ള 1.9 എം.പി. കാമറയും ഉണ്ട്. 315 mAh ബാറ്ററി 25 മണിക്കൂര്‍ ബാക് അപ് ആണ് വാഗ്ദാനം ചെയ്യുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

പ്രത്യേക ഇന്റര്‍നെറ്റ് ഓഫര്‍

ഗാലക്‌സി നോട് 3 വാങ്ങുമ്പോള്‍ വൊഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് 2 മാസം 3ജി, 2ജി, EDGE നെറ്റ്‌വര്‍ക് വഴി സൗജന്യ ഇന്റര്‍നെറ്റ് ഉപയോഗം ലഭ്യമാവും.

ഗാലക്‌സി നോട് 3യുടെയും ഗാലക്‌സി ഗിയറിന്റെയും ഇന്ത്യയിലെ ലോഞ്ചിംഗ് ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാണാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Samsung Galaxy Note 3 & Galaxy Gear Launch

ഗാലക്‌സി നോട്-3, ഗാലക്‌സി ഗിയര്‍ ലോഞ്ച്

Samsung Galaxy Note 3 & Galaxy Gear Launch

ഗാലക്‌സി നോട്-3, ഗാലക്‌സി ഗിയര്‍ ലോഞ്ച്

Samsung Galaxy Note 3 & Galaxy Gear Launch


ഗാലക്‌സി നോട്-3, ഗാലക്‌സി ഗിയര്‍ ലോഞ്ച്

Samsung Galaxy Note 3 & Galaxy Gear Launch


ഗാലക്‌സി നോട്-3, ഗാലക്‌സി ഗിയര്‍ ലോഞ്ച്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സാംസങ്ങ് ഗാലക്‌സി നോട്-3യും ഗാലക്‌സി ഗിയറും ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot