സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഇന്ന് ലോഞ്ച് ചെയ്യും: ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം!

Written By:

സാംസങ്ങ് ഫോണിന്റെ ഒരു വലിയ ദിവസമാണ് ഇന്ന്. അതായത് എല്ലാവരും കാത്തിരുന്ന സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഫോണ്‍ ഇന്ന് അവതരിപ്പിക്കുകയാണ്.

കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ സാംസങ്ങ് ഓഗസ്റ്റ് 23ന് ന്യൂയോര്‍ക്കില്‍ 11AM (ഇന്ത്യന്‍ സമയം 8.30PM) ന് അവതരിപ്പിക്കുന്നത്. ഗാലക്‌സി നോട്ട് 7ന്റെ പിന്‍ഗാമിയാണ് സാംസങ്ങ് ഗാലക്‌സി നോട്ട് 8.

ഗള്‍ഫിലേക്കുളള ഓണ്‍ലെെന്‍ ടിക്കറ്റില്‍ വന്‍ വര്‍ദ്ധനവ്! നിരക്കുകള്‍ നോക്കാം

സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഇന്ന് ലോഞ്ചിങ്ങ്‌:ഞെട്ടിക്കുന്ന സവിശേഷതകള്‍

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന്റെ സവിശേഷതകള്‍ പല ഓണ്‍ലൈന്‍ ന്യൂസുകളിലും വന്നിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് സാംസങ്ങ് ഗാലക്‌സി നോട്ട് 8നെ കുറിച്ചുളള എല്ലാ സവിശേഷതകളും പറയാം. അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

ഇതിനു മുന്‍പ് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത് സാംസങ്ങ് ഗാലക്‌സി നോട്ട് 8ന് 6.3ഇഞ്ച് QHD (1440X2960 പിക്‌സല്‍) ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ എന്നാണ്. എക്‌സിനോസ് 8895 SoC ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആസ്വദിക്കാം ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫര്‍!

ഡ്യുവല്‍ ക്യാമറ

ഡ്യുവല്‍ ക്യാമറ സെറ്റപ്പോടു കൂടിയ രണ്ട് മെഗാപിക്‌സല്‍ സെന്‍സറുകളാണ് സാംസങ്ങ് ഗാലക്‌സി നോട്ട് 8ന്. പ്രൈമറി വൈഡ് ആങ്കിള്‍ ലെന്‍സിന് f/1.7 അപ്പര്‍ച്ചര്‍, ഡ്യുവല്‍ പിക്‌സല്‍ ഓട്ടോ ഫോക്കസ്, സെക്കന്‍ഡറിക്ക് f/2.4 അപ്പര്‍ച്ചര്‍, 2X ഒപ്ടിക്കല്‍ സൂം എന്നിവയും. രണ്ട് ഫോണ്‍ ലെന്‍സുകള്‍ക്കും ഒപ്ടിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഉണ്ട്.

സ്‌റ്റോറേജ്

6ജിബി റാം, 64 ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇനിയും സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

ബാറ്ററി/ വേരിയന്റ്

3300എംഎഎച്ച് ബാറ്ററിയാണ് സാംസങ്ങ് ഗാലക്‌സി നോട്ട് 8ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മിഡ്‌നൈറ്റ്, ആര്‍ടിക് സില്‍വര്‍, ഓര്‍കിഡ് ഗ്രേ/ വൈലറ്റ്, കോറല്‍ ബ്ലൂ, ഡാര്‍ക്ക് ബ്ലൂ, ഡീപ്പ് സീ ബ്ലൂ, പിങ്ക്, ഗോള്‍ഡ് എന്നിങ്ങനെ എട്ട് നിറങ്ങളിലാണ് സാംസങ്ങ് ഗാലക്‌സി 8 എത്തുന്നത്.

 

വില

സാംസങ്ങ് ഗാലക്‌സി 8ന്റെ വില ഏകദേശം 75,000 രൂപ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഗാലക്‌സി നോട്ട് 7ന്റെ വില 63,900 രൂപയാണ്. എന്നിരുന്നാലും ഗാലക്‌സി നോട്ട് 8ന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നോക്കിയ 6 ആമസോണ്‍ വില്‍പന ഇന്ത്യയില്‍ ഇന്ന്: 3 ഘട്ടങ്ങളിലൂടെ ഫോണ്‍ ബുക്ക് ചെയ്യാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
he Galaxy Note 8 has been leaked on several occasions running up to the launch, and the smartphone is expected to come with a dual camera setup, a large Infinity Display and much more.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot