സാംസങ്ങ് ഗാലക്‌സി നോട്ട് 8 പ്രീ-രജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചു! എങ്ങനെ ബുക്ക് ചെയ്യാം?

Written By:

ഉപഭോക്താക്കള്‍ ഏറെ കാത്തിരുന്ന സ്മാര്‍ട്ട്‌ഫോണാണ് സാംസങ്ങ് ഗാലക്‌സി നോട്ട് 8. എന്നാല്‍ ഇന്നു മുതല്‍ ഈ ഫോണ്‍ സാംസങ്ങ് ഇന്ത്യ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തു തുടങ്ങാം.

മൊബൈല്‍ നമ്പര്‍, പേര്, ഈമെയില്‍, പിന്‍കോഡ് എന്നിവ കൂടാതെ അതില്‍ പറയുന്ന മറ്റു വിവരങ്ങളും എന്റര്‍ ചെയ്യേണ്ടതാണ്.

സാംസങ്ങ് ഗാലക്‌സി നോട്ട് 8 പ്രീ-രജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചു!

ഓപ്ഷനുകള്‍ ഇതൊക്കെയാണ്: സുപ്പിരിയര്‍ ക്യാമറ, പ്രീമിയം/ സ്റ്റെലിഷ് ഡിസൈന്‍, മികച്ച ബാറ്ററി ലൈഫ്, മികച്ച ഗെയിമിങ്ങ് പ്രകടനം, വാട്ടര്‍ ഡെസ്റ്റ് റെസിസ്റ്റന്റ്, മികച്ച വെര്‍ച്ച്വല്‍ റിയാലിറ്റി പ്രകടനം എന്നിവയാണ്. അടുത്തതായി ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കേണ്ടത് സാംസങ്ങിന്റെ പ്രൈവറ്റ് പോളിസി (Samsungs private policy) ആണ്. അതിനു ശേഷം അതില്‍ കാണുന്ന കോഡ് ടൈപ്പ് ചെയ്യുക. അവസാനമായി Register to pre book എന്നതില്‍ ക്ലിക്ക് ചെയ്യുക.

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന്റെ സവിശേഷതകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന് 6.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ. 1440X2960 പിക്‌സല്‍ റസൊല്യൂഷന്‍, 3ഡി ടച്ച് എന്നിവയാണ്.

ഐഫോണ്‍ 7 പ്ലസിന് 5.5ഇഞ്ച് ഡിസ്‌പ്ലേ, 1080X 1920 പിക്‌സല്‍ റസൊല്യൂഷന്‍, മള്‍ട്ടിടച്ച്, 188 ഗ്രാം ഭാരം എന്നിവയുമാണ്.

 

 

പ്ലാറ്റ്‌ഫോം

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന് ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, എക്‌സിനോസ് 8895 ഒക്ടാ-EMEA ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റ്, ഒക്ടാകോര്‍ സിപിയു, മാലി ജി71 MP20 ജിപിയു.

ആപ്പിള്‍ ഐഫോണ്‍ 7ന് ഐഒഎസ്10.0.1, ആപ്പിള്‍ A10 ഫ്യൂഷന്‍ ചിപ്‌സെറ്റ്, ക്വാഡ്‌കോര്‍ 2.34 GHz സിപിയു, പവര്‍VR സീരീസ്7X പ്ലസ് ജിപിയു എന്നിവയാണ്.

 

 

മെമ്മറി

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന് 64/ 128/ 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 6ജിബി റാം, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍. ആപ്പിള്‍ ഐഫോണ്‍ 7 പ്ലസിന് 32/128/256 ജിബി സ്റ്റോറേജ്, 3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡിള്‍ ഇല്ല.

 

 

ക്യാമറ

സാംസങ്ങ് ഗാലക്‌സി നോട്ട് 8 ന് ഡ്യുവല്‍ 12എംപി പ്രൈമറി ക്യാമറ, ഓട്ടോഫോക്കസ്, 2X ഒപ്ടിക്കല്‍ സൂം എന്നിവയാണ്. സെക്കന്‍ഡറി ക്യാമറ 8എംപിയുമാണ്. ഐഫോണ്‍ 7 പ്ലസിന് 12എംപി ഡ്യുവല്‍ പ്രൈമറി ക്യാമറ, ഫേസ്ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, 2X ഒപ്ടിക്കല്‍ സൂം, 7എംപി സെക്കന്‍ഡറി ക്യാമറ, ഫേസ് ഡിറ്റക്ഷന്‍ എന്നിവയും ആണ്.

 

 

ബാറ്ററി

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന് 3300എംഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ്. ഐഫോണ്‍ 7 പ്ലസിന് നോണ്‍ റിമൂവബിള്‍ 2900എംഎഎച്ച് ബാറ്ററിയും.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy Note 8 is now up for pre-registration in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot