ഗാലക്‌സി നോട്ട് 9ന് തീപിടിച്ചു; അതും ലിഫ്റ്റിനുള്ളിൽ.. സാംസങിനെതിരെ കേസ്!

|

പണ്ട് ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഏറെ പഴി കേട്ട കമ്പനിയാണ് സാംസങ്. അതിനെ തുടർന്ന് നോട്ട് 7 വിപണിയിൽ നിന്നും പിൻവലിക്കുക വരെ ചെയ്യേണ്ടി വന്നു കമ്പനിക്ക്. ഏതായാലും അതെല്ലാം പഴയ കഥ. ഇപ്പോളിതാ സമാനമായ മറ്റൊരു സംഭവം കൂടെ നടന്നിരിക്കുകയാണ്. ഏറ്റവും പുതുതായി ഇറങ്ങിയ സാംസങിന്റെ ഗാലക്‌സി നോട്ട് 9 ആണ് തീപിടിച്ചിരിക്കുന്നത്. അതും ഒരു സ്ത്രീയുടെ കയ്യിൽ ലിഫ്റ്റിനുള്ളിൽ വെച്ച്.

 

തീപിടിച്ച് ഗാലക്‌സി നോട്ട് 9

തീപിടിച്ച് ഗാലക്‌സി നോട്ട് 9

ന്യൂയോർക്ക് പോസ്റ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാർത്തയിൽ പറയുന്നത് പ്രകാരം ലോങ്ങ് അയലന്റ്റ് നിവാസിയായ ഒരു യുവതിക്കാണ് ഇത്തൊരമൊരു അനുഭവമുണ്ടായിരിക്കുന്നത് എന്ന് പറയുന്നു. ഡിയാനെ ചാങ് എന്ന ഈ യുവതിയുടെ പേഴ്സിൽ നിന്നും ഗാലക്‌സി നോട്ട് 9 സ്വയം ചൂടായി തീപിടിക്കുകയായിരുന്നു. ഇതേ തുടർന്ന് ക്യുൻസ് സുപ്രീം കോടതിയിൽ യുവതി കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

സംഭവിച്ചത് ഇങ്ങനെ..

സംഭവിച്ചത് ഇങ്ങനെ..

യുവതി കൊടുത്ത പരാതി പ്രകാരം സെപ്റ്റംബർ 3ന് രാത്രിനേരം ഇവർ ലിഫ്റ്റിൽ കയറിയ സമയത്തായിരുന്നു സംഭവം. ലിഫ്റ്റിൽ ഇവർ ഒറ്റയ്ക്കായിരുന്നു. ഫോൺ പെട്ടെന്ന് ചൂടാകുന്ന പോലെ അനുഭവപ്പെട്ട യുവതി ഇനി ഇപ്പോൾ ഉപയോഗിക്കേണ്ട എന്നുകരുതി ബാഗിൽ ഇടുകയായിരുന്നു. എന്നാൽ ബാഗിനുള്ളിൽ നിന്നും തീയും പുകയും വരാൻ തുടങ്ങിയതോടെ അവർ ഫോൺ ലിഫ്റ്റിലെ തറയിലേക്ക് ഇടുകയായിരുന്നു. ഇവരുടെ വിരലുകൾക്ക് പൊള്ളലേൽക്കുകയുമുണ്ടായി.

ഫോണും ബാഗും കത്തിനശിച്ചു..
 

ഫോണും ബാഗും കത്തിനശിച്ചു..

ലിഫ്റ്റിൽ ഒറ്റക്കായതിനാൽ ഇവർ ഒന്നുകൂടെ പരിഭ്രാന്തയാവുകയും ചെയ്തു. അവസാനം ലിഫ്റ്റ് ലോബിയിൽ എത്തിയപ്പോൾ പുറത്തുകടന്ന ഇവർ ഫോൺ പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടും അത് അവിടെക്കിടന്ന് കത്തിക്കൊണ്ടേയിരുന്നു. അവസാനം ഒരാൾ വന്ന് തുണികൊണ്ട് കൂട്ടിപ്പിടിച്ച് ഫോണെടുത്ത് വെള്ളം നിറച്ച ബക്കറ്റിലേക്ക് ഇടുകയായിരുന്നു.

സാംസങിന്റെ പ്രതികരണം

സാംസങിന്റെ പ്രതികരണം

വിഷയത്തിൽ സാംസങ് നിലപാടുമായി വൈകാതെ തന്നെ എത്തിയിട്ടുണ്ട്. ഈയൊരു വിഷയം ആദ്യമായിട്ടാണ് നോട്ട് 9ന്റെ കാര്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് കമ്പനി വ്യക്തമാക്കുന്നു. അതുപോലെ ഫോൺ പുറത്തിറക്കിയ ശേഷം കമ്പനി സിഇഒ കോഹ് ഡോ ജിൻ പറഞ്ഞത് പല തരത്തിലുള്ള ബാറ്ററി സുരക്ഷാ പരിശോധനകൾ കഴിഞ്ഞാണ് നോട്ട് 9 എത്തുന്നത് എന്നാണ്.

നോട്ട് 7ന്റെ ചരിത്രം ആവർത്തിക്കുമോ?

നോട്ട് 7ന്റെ ചരിത്രം ആവർത്തിക്കുമോ?

പൊതുവെയുള്ള അഭിപ്രായത്തിൽ നോട്ട് 7ന് സംഭവിച്ചത് പോലെയുള്ള ഒരു പാളിച്ച നോട്ട് 9ൽ സംഭവിക്കില്ല എന്നത് തന്നെയാണ്. കാരണം നോട്ട് 7ൽ ഇങ്ങനെയൊരു പ്രശ്നമുണ്ടായതിന്റെ പേരിൽ ശേഷമുള്ള എല്ലാ ഫോണുകളിലും കമ്പനി പരമാവധി സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷമാണ് വിപണിയിൽ എത്തിച്ചത്. അവസാനം ഇറങ്ങിയ ഗാലക്‌സി നോട്ട് 9 വരെ ഈ മാതൃക പിന്തുടരുന്നതുമാണ്. അതുമാത്രമല്ല, ഇത് ഒറ്റപ്പെട്ട ഒരു സംഭവം മാത്രമായതിനാൽ ആ ഒരു ഫോണിന്റെ പ്രശ്നം മാത്രമായേ നമുക്ക് കാണാൻ പറ്റൂ. അല്ലെങ്കിൽ ഇതേ രീതിയിലുള്ള സംഭവങ്ങൾ ഇതേ മോഡലിന് വീണ്ടും ഉണ്ടാവണം. അല്ലാത്ത പക്ഷം വെറുതെ സാംസങിനെ പഴിചാരുന്നതിൽ അർത്ഥമില്ല.

<strong>ഗാലക്‌സി നോട്ട് 9 വാങ്ങാനും വാങ്ങാതിരിക്കാനും 8 കാരണങ്ങൾ!</strong>ഗാലക്‌സി നോട്ട് 9 വാങ്ങാനും വാങ്ങാതിരിക്കാനും 8 കാരണങ്ങൾ!

Best Mobiles in India

Read more about:
English summary
Samsung Galaxy Note 9 Makes fire in Woman’s Purse.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X