'സാംസങ്ങ് മാള്‍'ഫീച്ചറുമായി ഗാലക്‌സി ഓണ്‍7 പ്രൈം ഇന്ത്യയില്‍,കൂടാതെ ക്യാഷ്ബാക്ക് ഓഫറും

Posted By: Samuel P Mohan

സാംസങ്ങ് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച സവിശേഷതകളില്‍ അവതരിപ്പിക്കുന്നു. ഈ ഒരു കാരണങ്ങളാല്‍ തന്നെ ഷവോമി പോലുളള ഫോണുകള്‍ക്ക് വലിയ രീതിയില്‍ സമ്മര്‍ദ്ധവും വരുന്നു.

'സാംസങ്ങ് മാള്‍'ഫീച്ചറുമായി ഗാലക്‌സി ഓണ്‍7 പ്രൈം ഇന്ത്യയില്‍,കൂടാതെ ക്

സാംസങ്ങ് തങ്ങളുടെ ഗാലക്‌സി ഓണ്‍7 പ്രൈം ഇന്ത്യയില്‍ പ്രഖ്യാപിച്ചു. 'സാംസങ്ങ് മാള്‍' എന്ന പുതിയ സവിശേഷതയുമായാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. കൂടാതെ ഡാറ്റ ഓഫറുകളും ക്യാഷ് ബാക്ക് ഓഫറുകളും ഈ ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്താണ് സാംസങ്ങ് മാള്‍ ഫീച്ചര്‍?

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രൈമില്‍ 'സാംസങ്ങ് മാള്‍ ഫീച്ചറുമായാണ്' എത്തിയിരിക്കുന്നത്. സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് ഉപകരണത്തിന്റെ ബിക്‌സ്‌ബൈ വിഷനു സമാനമാണ് ഈ ഫീച്ചര്‍. ഇതിലൂടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പുതിയ രീതിയില്‍ ഉപയോഗിക്കാം.

ക്യാമറ ഉപയോഗിച്ച് ഒരു ഉത്പന്നത്തിന്റെ ചിത്രം പകര്‍ത്തി നല്‍കിയാല്‍ ആ ഉത്പന്നത്തിന് ഓണ്‍ലൈനില്‍ ലഭ്യമായ ഏറ്റവും മികച്ച ഡീല്‍ ഏതെന്ന് കണ്ടെത്താന്‍ സാംസങ്ങ് സഹായിക്കുന്നു. ആമസോണ്‍, ദബോംഗ്, ഷോപ്പ്ക്ലൂസ്, ടാറ്റ ക്ലിക്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ സാംസങ്ങ് മാളുമായി സഹകരിക്കുന്നുണ്ട്.

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രൈം ഓഫറുകള്‍ എന്തെല്ലാം?

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രൈം വാങ്ങുന്ന ജിയോ ഉപഭോക്താക്കള്‍ക്ക് ജിയോ മണി അക്കൗണ്ടില്‍ 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും. 24 മാസം വരെ 299 രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 2000 രൂപ തിരിച്ചു ലഭിക്കും. 12 മാസം 299 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 800 രൂപ ലഭിക്കും, ഇതിനോടൊപ്പം നോ കോസ്റ്റ് ഇഎംഐയും ലഭിക്കുന്നു.

എന്തൊക്കെയാണ് ഗാലക്‌സി ഓണ്‍7 പ്രൈമിന്റെ സവിശേഷതകള്‍?

ഗാലക്‌സി ഓണ്‍7 പ്രൈമിന് 5.5 ഇഞ്ച് 1080 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേയാണ്. ഫുള്‍ മെറ്റല്‍ യൂണിബോഡിയില്‍ മുന്‍ വശത്തായി വിരലടയാള സ്‌കാനറുമായ 2.5ഡി ഗ്ലാസും ഉണ്ട്. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് വഴി വികസിപ്പിക്കാവുന്ന 256ജിബി മെമ്മറി, 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍ എന്നിവയും ഫോണിലുണ്ട്.

ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ടാണ് ഫോണില്‍. 13എംപി പ്രൈമറി ക്യാമറയും 13എംപി സെല്‍ഫി ക്യാമറയും ക്യാമറ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. 3300എംഎഎച്ച് ബാറ്ററി ശേഷിയും ഫോണിലുണ്ട്.

ഐഡിയ ജീവിതം മാറ്റി മറിക്കും:398 രൂപ റീച്ചാര്‍ജ്ജില്‍ 3800 രൂപ വരെ ക്യാഷ്ബാക്ക്!

ഗാലക്‌സി ഓണ്‍7 പ്രൈമിന്റെ വില എത്രയാണ്?

രണ്ടു വേരിയന്റുകളിലാണ് ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 3ജിബി റാം 32ജിബി സ്റ്റോറേജിന് 12,990 രൂപയും 4ജിബി റാം 64ജിബി വേരിയന്റിന് 14,990 രൂപയുമാണ്. ജനുവരി 20 മുതല്‍ ഫോണിന്റെ വില്‍പന ആരംഭിക്കും. ഗ്രാഫൈറ്റ് ബ്ലാക്ക് ഷാമ്പയിന്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ആമസോണ്‍ വഴിയും സാംസങ്ങ് ഷോപ്പ് വഴിയും ഫോണ്‍ ലഭ്യമാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung launched a new budget smartphone, Galaxy On7 Prime. The smartphone is touted as Samsung's as first device to come preloaded with a feature called Samsung Mall.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot