സാംസങ്ങ് ഗാലക്‌സി ഓണ്‍ 7 പ്രൈം ഉടന്‍ ഇന്ത്യയില്‍

Posted By: Samuel P Mohan

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോണായ ഗാലക്‌സി ഓണ്‍ 7 പ്രൈം ആമസോണ്‍ ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഫോണിനെ കുറിച്ചുളള കുറച്ചു സവിശേഷതകള്‍ ഒഴികേ മറ്റൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

സാംസങ്ങ് ഗാലക്‌സി ഓണ്‍ 7 പ്രൈം ഉടന്‍ ഇന്ത്യയില്‍

സാംസങ്ങ് ഓണ്‍ ശ്രേണിയിലെ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ഇതിനു മുന്‍പും വാര്‍ത്തകള്‍ പ്രചിരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും സ്മാര്‍ട്ട്‌ഫോണിന്റെ വിലയോ റിലീസ് തീയതിയോ കമ്പനി പുറത്തു വിട്ടിട്ടില്ല. എന്നിരുന്നാലും ഏകദേശം വില 15,000 രൂപയാകും എന്നു പ്രതീക്ഷിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആമസോണ്‍ ലിസ്റ്റിംഗ് പ്രകാരം ഗാലക്‌സി ഓണ്‍7 പ്രൈമിന്റെ സവിശേഷതകള്‍

സാംസങ്ങ് ഓണ്‍ 7 പ്രൈമിന്റെ രണ്ട് മോഡലുകളാണ് വിപണിയില്‍ എത്തുന്നു എന്നാണ് സൂചന. ഒന്ന് 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മറ്റൊന്ന് 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 20,000 രൂപയില്‍ താഴെ വിലയുളള ഫോണുകളുടെ വിപണിയില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് കടുത്ത വെല്ലു വിളിയാണ് സാംസങ്ങ് നേരിട്ടിരിക്കുന്നത്.

ആമസോണ്‍ ലിസ്റ്റിംഗില്‍ ഗാലക്‌സി ഓണ്‍7 പ്രൈമിന്റെ സവിശേഷതകള്‍

ആമസോണ്‍ ലിസ്റ്റിംഗ് പ്രകാരം ഗാലക്‌സി ഓണ്‍7 പ്രൈമിന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080X1920 പിക്‌സല്‍) റിസൊല്യൂഷന്‍, 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍, 13എംപി മുന്‍/ പിന്‍ ക്യാമറ, 3 ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു. മൊബൈല്‍ പേയ്‌മെന്റിനായി സാംസങ്ങ് പേ മിനിയും ഈ ഫോണ്‍ പിന്തുണയ്ക്കുന്നു. ഡിസ്‌പ്ലേയ്ക്കു താഴെയായി ഹോം ബട്ടണില്‍ ഹാര്‍ഡ്‌വയറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൈക്രോമാക്‌സ് ഭാരത് 5 പ്ലസ് 5000എംഎഎച്ച് ബാറ്ററില്‍ എത്തുന്നു

സാംസങ്ങ് യുഎഇ വെബ്‌സൈറ്റില്‍ വെളിപ്പെടുത്തിയ സവിശേഷതകള്‍ ഇങ്ങനെ

ഏകദേശം ആമസോണ്‍ ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിരുന്ന അതേ സവിശേഷതകള്‍ തന്നെയാണ് ഇതിലും, എന്നാല്‍ ഒരു പ്രത്യേകത ഇതില്‍ പറയുന്നത് മുന്‍ ക്യാമറയെ കുറിച്ചാണ്. ഇന്ത്യന്‍ മോഡലില്‍ 13എംപി സെല്‍ഫി ഷൂട്ടറും എന്നാല്‍ യുഎഇ വേരിയന്റിന് 8എംപി മെഗാപിക്‌സല്‍ എന്നുമാണ്.

യുഎഇ സൈറ്റില്‍ പറഞ്ഞിരിക്കുന്ന മറ്റു സവിശേഷതകള്‍ 3300എംഎഎച്ച് ബാറ്ററി, എല്‍സിഡി ഡിസ്‌പ്ലേ പാനല്‍, ഡ്യുവല്‍ സിം എന്നിവയാണ്. കണക്ടിവിറ്റികളായ വൈഫൈ, ബ്ലൂട്ടൂത്ത്, മൈക്രോ യുഎസ്ബി 2.0, 3.5എംഎം ഓഡിയോ ജാക്ക് എന്നിവയും ഉള്‍പ്പെടുന്നു. കറുപ്പ്, സ്വര്‍ണ്ണം എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy On7 Prime will be an Amazon-exclusive. Phone price in India is said to be around Rs. 15,000

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot