സാംസംഗ് ഗാലക്‌സി എസ്3യ്ക്ക് ഇന്ത്യയില്‍ 42,500 രൂപ?

Posted By: Staff

സാംസംഗ് ഗാലക്‌സി എസ്3യ്ക്ക് ഇന്ത്യയില്‍ 42,500 രൂപ?

സാംസംഗിന്റെ ഏറ്റവും പുതിയ ഗാലക്‌സി എസ്3 സ്മാര്‍ട്‌ഫോണ്‍ 42,500 രൂപയ്ക്കാകും ഇന്ത്യയില്‍ വില്പനക്കെത്തുകയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ 16ജിബി, 32 ജിബി, 64 ജിബി കപ്പാസിറ്റികളിലെത്തുന്ന എസ്3 മോഡലുകളില്‍ ഏതിനാണ് ഈ വിലയെന്ന് വ്യക്തമല്ല. ഫോണിന്റെ വിലനിര്‍ണ്ണയവുമായി അടുത്തു ബന്ധമുള്ള ചിലരില്‍ നി്ന്നാണ് ഈ റിപ്പോര്‍ട്ട് ചോര്‍ന്നത്. എന്നാല്‍ ഇതേക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ സാംസംഗ് ഇന്ത്യ വിസമ്മതിച്ചു.

മെയ് 3ന് പുറത്തിറങ്ങിയ എസ്3 സ്മാര്‍ട്‌ഫോണിന്റെ ആദ്യ വില്പന ഈ മാസം 29ന് യൂറോപ്യന്‍ വിപണിയില്‍ നടക്കും. ഏറെ വൈകാതെ ജൂണ്‍ മാസത്തില്‍ ഇത് ഇന്ത്യയിലെത്തുമെന്ന കാര്യവും അവതരണ വേളയില്‍ സാംസംഗ് സൂചിപ്പിച്ചിരുന്നു. ഒരു പക്ഷെ ഈ സ്മാര്‍ട്‌ഫോണിന്റെ ഇന്ത്യ അവതരണത്തിന് ജൂണ്‍ 10 ആകും കമ്പനി തെരഞ്ഞെടുക്കുകയെന്നും വില പുറത്തുവിട്ടവര്‍ സൂചന നല്‍കുന്നുണ്ട്.

4.8 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയുള്ള ഈ ഫോണാണ് ഐഫോണിന് എതിരായി സാംസംഗ് ഏറ്റവും അവസാനം അവതരിപ്പിച്ചത്. 8 മെഗാപിക്‌സല്‍ റെയര്‍ ക്യാമറയെ കൂടാതെ വീഡിയോകോളിംഗിനും മറ്റും സഹായകമായ 1.9 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറയും ഇതിലുണ്ട്. സാംസംഗ് ക്വാഡ് കോര്‍ എക്‌സിനോസ് മൈക്രോപ്രോസസര്‍, ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് തുടങ്ങി വിവിധ സവിശേഷതകള്‍ അടങ്ങുന്നതാണ് ഗാലക്‌സി എസ്3.

Please Wait while comments are loading...

Social Counting