സാംസങ് ഗാലക്‌സി S10 അണിയറയില്‍ ഒരുങ്ങുന്നു; 2019 ജനുവരിയോടെ വിപണിയിലെത്തും
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സാംസങ് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ ആയ S9, S9 പ്ലസ് എന്നിവ പുറത്തിറക്കിയത്. ഇവ ഉയര്‍ത്തിവിട്ട അലയൊലികള്‍ അടങ്ങും മുമ്പ് സാംസങിന്റെ പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ ശക്തമായിക്കഴിഞ്ഞു.

ഗാലക്‌സി S ശ്രേണിയില്‍ പുറത്തിറങ്ങുന്ന ഫോണിന്റെ പേര് ഗാലക്‌സി S10 ആയിരിക്കുമെന്നാണ് സൂചന. ബിയോണ്ട് എന്നാണ് സാംസങ് ഇതിന് നല്‍കിയിരിക്കുന്ന രഹസ്യനാമം. ഗാലക്‌സി S8-ന് ഡ്രീം എന്നും ഗാലക്‌സി S9-ന് സ്റ്റാര്‍ എന്നുമാണ് കമ്പനി രഹസ്യനാമം നല്‍കിയത്. അതുകൊണ്ട് ബിയോണ്ട് S10 ആകാനുള്ള സാധ്യത വളരെക്കൂടുതലാണ്.
CES 2019-ല്‍ ഗാലക്‌സി S10 അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതീക്ഷിക്കപ്പെടുന്നതിനെക്കാള്‍ നേരത്തേ ഫോണ്‍ വിപണിയിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഓണ്‍ ഡിസ്‌പ്ലേ ബയോമെട്രിക് സെന്‍സറുകള്‍ക്ക് വേണ്ടി സാംസങ് ക്വാല്‍കോം, സിനാപ്റ്റിക്‌സ്, തൈവാന്‍ കമ്പനിയായ Exestek എന്നിവയുമായി ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വന്‍തോതില്‍ നിര്‍മ്മാണം നടത്തുമ്പോള്‍ ആവശ്യത്തിന് FOD-കള്‍ ഉറപ്പുവരുത്തുന്നതിനായി ഒന്നിലധികം കമ്പനികളുമായി സാംസങ് സഹകരണത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.
പുതിയ ഫോണില്‍ 3D സെന്‍സിംഗ് മോഡ്യൂള്‍ ഉണ്ടാകുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഐഫോണ്‍ X-ലേതിന് സമാനമായി 3D ഫെയ്‌സ് മാപ്പിംഗ് സാങ്കേതികവിദ്യ ഗാലക്‌സി S10-നിലും പ്രതീക്ഷിക്കാം.
ഇതിനിടെ മടക്കാന്‍ കഴിയുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളും സാംസങ് തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. MWC 2019-ല്‍ ഇത് അവതരിപ്പുക്കുമെന്ന് പറയപ്പെടുന്നു. ഗാലക്‌സി S10 കമ്പിനയുടെ പത്താം വാര്‍ഷിക സമ്മാനമായായിരിക്കും വിപണിയിലെത്തുക.


Click it and Unblock the Notifications








