Home
News

സാസംങ് ഗാലക്സി എസ്10ഇ, ഗാലക്സി നോട്ട് 10+ എന്നിവ വൻ വിലക്കുറവിൽ

സാംസങ് ഫോണുകൾക്ക് ഇപ്പോൾ വൻ വിലക്കുറവ് പ്രഖ്യപിച്ചിരിക്കുകയാണ്. ഗാലക്‌സി സ്മാർട്ഫോണുകൾ ഇൻഡ്യയിൽ അവതരിപ്പിച്ചതിന്റെ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാംസങ് ഇപ്പോൾ സ്മാർട്ഫോണുകൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് വില കിഴിവുകളും ഇതിനുപുറമെ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്‌. ബജറ്റ് സ്മാർട്ഫോണായ ഗാലക്‌സി എ സീരിസ് മുതൽ പ്രീമിയം സ്മാർട്ഫോണായ ഗാലക്‌സി S10 സീരിസ് വരെയുള്ള സ്മാർട്ഫോണുകൾക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 23 മുതൽ ഡിസംബർ 31 വരെയാണ് സാംസങ് ഗാലക്‌സി സ്മാർട്ട്ഫോണുകൾക്ക് ക്യാഷ്ബാക്കും ഡിസ്‌കൗണ്ടും ലഭിക്കുക.

സാംസങ് ഗാലക്‌സി S10e

സാംസങ് ഗാലക്‌സി S10e

സാംസങ് ഗാലക്‌സി S10e സ്മാർട്ഫോണിന് 8,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കാണ് ലഭിക്കുക. കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഈ സ്മാർട്ഫോൺ വാങ്ങിക്കുന്നവർക്ക് 6,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഈ വർഷം ഫെബ്രുവരിയിലാണ് ലോഞ്ച് ചെയ്യ്ത ഈ സാംസങ് വരുന്നത് 5.80-ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്‌പ്ലേയോട് കൂടിയാണ്. ഇപ്പോൾ ഈ സ്മാർട്ഫോണിന് 55,900 രൂപയാണ് കൊടുത്തിരിക്കുന്നത്. 6 ജി.ബി റാമുള്ള 1.9GHz ഒക്ട-കോർ സാംസങ് എക്സൈനോസ് 9820 പ്രോസസറാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 3100 mAh ബാറ്ററി ശേഷിയുള്ള സാംസങ് ഗാലക്‌സി S10e സ്മാർട്ഫോൺ ആൻഡ്രോയിഡ് 9.0 ലാണ് വരുന്നത്.

സാംസങ് ഗാലക്‌സി S10

സാംസങ് ഗാലക്‌സി S10

സാംസങ് ഗാലക്‌സി S10 സ്മാർട്ഫോൺ വാങ്ങിക്കുമ്പോൾ 5,000 രൂപ ഇൻസ്റ്റന്റ് ആനുകൂല്യം ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ചാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ 6,000 രൂപയുടെ ക്യാഷ്ബാക്കുമുണ്ട്. 6.1 ഇഞ്ചിന്റെ QHD+ ഇൻഫിനിറ്റി ഒ ഡിസ്‌പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 855 പ്രോസസർ എന്നിവയോടുകൂടിയാണ് ഇത് വരുന്നത്. ഈ ഹാൻഡ്സെറ്റ് ഈ വർഷം മാർച്ചിലാണ്‌ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ് ശേഷിയുള്ള ഫോണിന്റെ മെമ്മറി 512 ജിബിവരെ കൂട്ടാൻ സാധിക്കുന്നതാണ്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 12 മെഗാപിക്സലിന്റെ വൈഡ് അങ്കിൾ ലെൻസ്, 12 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ്, 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസ് എന്നിവയാണുള്ളത്. കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ഫോണിലുണ്ട്. 3,400 mAh ആണ് ബാറ്ററിയോടുകൂടി ആൻഡ്രോയിഡ് 9 Pie-ലാണ് ഇതിൻറെ ഓപ്പറേറ്റിംഗ് സിസ്റ്റം വരുന്നത്.

സാംസങ് ഗാലക്‌സി S10 പ്ലസ്

സാംസങ് ഗാലക്‌സി S10 പ്ലസ്

സാംസങ് ഗാലക്‌സി S10 സ്മാർട്ഫോണിന് സമാനമായ സവിശേഷതകളുള്ള സാംസങ് ഗാലക്‌സി S10 പ്ലസ് ഹാൻഡ്‌സെറ്റിന് 4,000 രൂപയാണ് ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്. എച്ച്ഡിഎഫ്സി കാർഡുകൾക്ക് 6,000 രൂപയാണ് ക്യാഷ്ബാക്ക്. 6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയുള്ള ഫോൺ എക്സൈനോസ് 9820 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 4,100 mAh ആണ് ഫോണിന്റെ ബാറ്ററി, 12 + 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ, 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ എന്നിവയാണ് ഈ സ്മാർട്ഫോണിലുള്ളത്.

സാംസങ് ഗാലക്‌സി A30s

സാംസങ് ഗാലക്‌സി A30s

സാംസങ് ഗാലക്സി A30 ഹാൻഡ്‌സെറ്റിന് 1000 രൂപയും A50-യ്ക്ക് 3000 രൂപയുമാണ് കുറച്ചിരിക്കുന്നത്. 16,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്‌സി A30s ന് ഇപ്പോൾ 15,999 രൂപയാണ് വില. 4 ജിബി +128 ജിബി സ്റ്റോറേജ് വാരിയന്റുകൾക്കാണ് ഈ വില വരുന്നത്. 6.4-ഇഞ്ച് എച്ച്.ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണ് ഗാലക്‌സി A30s ന്റേത്. 4000 mAh ബാറ്ററിയാണ് ഫോണിനുള്ളത്. 15W ഫാസ്റ്റ് ചാർജിങ് ടെക്നോളജി ബാറ്ററി പിന്തുണ ലഭിക്കും. ഒക്ട-കോർ എക്‌സിനോസ് 9610 (ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) പ്രോസസറുകളിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ, ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ഫോണിൽ വരുന്നത്.

സാംസങ് ഗാലക്‌സി A50s

സാംസങ് ഗാലക്‌സി A50s

സാംസങ് ഗാലക്‌സി A50s 6 ജിബി + 128 ജിബി ഗാലക്‌സി A50s -ന് 21,999 രൂപയാണ് വില. അതേസമയം 4 ജിബി+ 128 ജിബി പതിപ്പിന് 19,999 രൂപയാണ് ഇപ്പോഴത്തെ വില. ലോഞ്ചിന് ശേഷം രണ്ടാം തവണയാണ് സാംസങ് ഈ മോഡലുകൾക്ക് വില കുറയ്ക്കുന്നത്. ലോഞ്ച് ചെയ്ത സമയത്ത് 24,999 ആയിരുന്നു 6 ജിബി +128 ജിബി വാരിയന്റിന്റെ വില. 22,999 രൂപയായിരുന്നു 4 ജിബി+128 ജിബി മോഡലിന്റെ വില. 6.4-ഇഞ്ച് ഫുൾ HD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി യു ഡിസ്‌പ്ലേയുള്ള ഗാലക്‌സി A50s ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് ഇറങ്ങിയത്. 4000 mAh ബാറ്ററിയാണ് ബാറ്ററി ബാക്കപ്പ്. എക്‌സിനോസ് 9611 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന് കരുത്തേകുന്നത്.

More from GizBot

Best Mobiles in India

English summary
Samsung’s offers on its smartphones can be availed from the company’s e-store. Consumers can also avail no cost EMI options on the Galaxy smartphones. There’s also an option of getting 10% MobiKwik cashback. Here’s a look at the top offers and deals on Samsung smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X