ഒരു ബാങ്ക് കാർഡും വേണ്ട, ഡയറക്ട് 32000 രൂപ ഡിസ്കൗണ്ട്! ഗാലക്സി S24+ ഏറ്റവും വിലക്കുറവിൽ വാങ്ങാം!
ഏറ്റവും പുതിയ സാംസങ് പ്രീമിയം സ്മാർട്ട്ഫോൺ സീരീസായ ഗാലക്സി എസ്25 സീരീസ് വിൽപ്പന ആരംഭിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ. എന്നാൽ ഇപ്പോൾ അവർക്കായി മറ്റൊരു സന്തോഷ വാർത്തകൂടിയുണ്ട്. സാംസങ് ഗാലക്സി എസ്25 സീരീസിന്റെ മുൻഗാമിയായ എസ്24 സീരീസിലെ പ്ലസ് മോഡൽ ഇപ്പോൾ 32000 രൂപ ഡയറക്ട് ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ് എന്നതാണ് അത്. ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എസ്24 പ്ലസിന്റെ (Samsung Galaxy S24+) 12GB റാം+ 256GB ഇന്റേണൽ സ്റ്റോറേജ് മോഡലിന് 99,999 രൂപയും 12GB+ 512GB വേരിയന്റിന് 109,999 രൂപയുമായിരുന്നു വില.
സാംസങ്ങിന്റെ വെബ്സൈറ്റിൽ ഈ മോഡൽ ഇപ്പോഴും ഈ വിലയിൽ തന്നെയാണ് കാണാനാകുക. എന്നാൽ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വൻ വിലക്കുറവിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഫ്ലിപ്പ്കാർട്ടിൽ ഗാലക്സി എസ്24+ ന്റെ 12ജിബി+ 256ജിബി വേരിയന്റ് 67,999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാൾ 32000 രൂപ കുറവ്.

യാതൊരു ബാങ്ക് കാർഡിന്റെയും സഹായം ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് ഈ വിലക്കുറവ് ആസ്വദിക്കാനാകും. ഇത് കൂടാതെ 38150 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് നൽകി ഈ ഫോൺ വാങ്ങിയാൽ വില വീണ്ടും വളരെ കുറയും.
ഏറ്റവും പുതിയ സാംസങ് ഗാലക്സി എസ്25 സീരീസ് പോലെ തന്നെ കരുത്തുറ്റതാണ് ഗാലക്സി എസ്24 സീരീസും. സാംസങ്ങിന്റെ ഇൻ-ഹൗസ് എക്‌സിനോസ് 2400 ചിപ്‌സെറ്റാണ് ഗാലക്സി എസ്24 പ്ലസ് മോഡലിന്റെ കരുത്ത്. 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയും 1Hz മുതൽ 120Hz വരെയുള്ള റിഫ്രഷ് റേറ്റും ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള യുഐ 6.1 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഏഴ് പ്രധാന OS അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ
ഗാലക്‌സി എഐയും ഈ ഫോണിൽ ലഭിക്കും, ഇത് ഫോൺ കോളുകളുടെ ലൈവ് ട്രാൻസ്ലേറ്റ്, ടു-വേ, റിയൽ-ടൈം വോയ്‌സ്, ടെക്സ്റ്റ് ട്രാൻസ്ലേഷൻസ്, ഇന്റർപ്രെറ്റർ ഫീച്ചർ, ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകൾ നൽകുന്നു.
ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഗാലക്സി എസ്24 പ്ലസ് മോഡലിലുണ്ട്. ഇതിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ, 12MP അൾട്രാ വൈഡ് സെൻസർ, 10MP ടെലിഫോട്ടോ ലെൻസ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ 12MP സെൽഫി ക്യാമറയും ഉണ്ട്.
ഡിസ്പ്ലേയുടെ കാര്യത്തിൽ എന്നപോലെ ബാറ്ററിയുടെ കാര്യത്തിലും ഈ ഫോൺ ഗാലക്സി എസ്24 മോഡലിനെക്കാൾ മികച്ചതാകുന്നു. 4,900mAh ബാറ്ററിയാണ് എസ്24 പ്ലസ് മോഡലിൽ സാംസങ് നൽകിയിരിക്കുന്നത്. 45W ഫാസ്റ്റ് ചാർജിങ്, Qi വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയർ എന്നിവയുടെ പിന്തുണ ഈ ബാറ്ററിക്കുണ്ട്.

158.5 × 75.9×7.7mm വലിപ്പവും 196 ഗ്രാം ഭാരവും ആണ് ഗാലക്സി എസ്24 പ്ലസ് മോഡലിന് ഉള്ളത്. ഡ്യുവൽ സിം (നാനോ + നാനോ), IP68 റേറ്റിങ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, 5G SA/NSA, 4G VoLTE തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. കോബാൾട്ട് വയലറ്റ്, ഒനിക്‌സ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








