Home
News

ഗാലക്സി ​എസ് 23 അൾട്ര ഒന്നുമല്ല; എസ് 24 അൾട്രയുടെ സൂമിങ് കപ്പാസിറ്റി കണ്ടോ? ഫോൺ അടുത്തവർഷം ആദ്യമെത്തും

സ്മാർട്ട് ഫോൺ ഉപഭോക്താക്കളെ ഏറെ അതിശയിപ്പിച്ച ഫോൺ ആയിരുന്നു സാംസങിന്റെ ​ഗാലക്സി എസ് 23 അൾട്ര. ഫോണിന്റെ ക്യാമറ തന്നെയായിരുന്നു ഏറ്റവും ശ്രദ്ധേയം. വളരെ മികച്ച ക്യാമറ ക്ലാരിറ്റിയും സൂമിങ് കപ്പാസിറ്റിയും ഈ ഫോൺ ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്തു.​ ഗാലക്സി എസ് 22 അൾട്രയുടെ പിൻ​ഗാമി എന്ന നിലയിൽ ആയിരുന്നു സാംസങ് ഗാലക്സി എസ് 23 അൾട്ര അവതരിപ്പിച്ചത്.

എന്നാൽ എസ് 23 അൾട്ര വൻ വിജയമായതിന് പിന്നാലെ ഈ ഫോണിന്റെ പിൻ​ഗാമി എന്ന് വരും എന്ന പ്രതീക്ഷയിലാണ് ടെക് പ്രേമികൾ. നിലവിലുള്ള ഫോണിന്റെ കൂടുതൽ അപ്ഡേറ്റ് ആയിട്ടുള്ള മോഡൽ ആയിട്ടായിരിക്കും ഈ ഫോണുകളുടെ പിൻ​ഗാമി ആയി വരുന്നത്. അത്തരത്തിൽ പുറത്തിറങ്ങാനുള്ള സാംസങ് ഗാലക്സി എസ് 24 അൾട്രയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ചൂട് പിടിക്കുന്നത്. 200 മെ​ഗാപിക്സൽ പ്രൈമറി ക്യാമറുമായിട്ടായിരിക്കും ഈ ഫോൺ എത്തുക എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എസ് 23 അൾട്ര ഒന്നുമല്ല; എസ് 24 അൾട്രയുടെ സൂമിങ് കപ്പാസിറ്റി കണ്ടോ?

​ക്യാമറയുടെ കാര്യത്തിൽ ഗാലക്സി എസ് 23 അൾട്രയെ മറി കടക്കുന്ന ഫീച്ചറുകൾ എസ് 24 അൾട്രയ്ക്ക് സാംസങ് നൽകുന്നതായിരിക്കും. അടുത്ത വർഷം ആദ്യം തന്നെ ഈ ഫോൺ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 15 സീരീസ് ഫോണുകൾ പുറത്തിറങ്ങിയ സാഹചര്യത്തിൽ ഇവയെ വെല്ലുവിളിക്കുക എന്ന ലക്ഷ്യവും സാംസങ്ങിന് ഉണ്ടായിരിക്കും. ആയതിനാൽ തന്നെ മികച്ച ഫീച്ചറുകൾ ഈ ഫോണിന് നൽകാൻ സാംസങ് ശ്രമിക്കുന്നതായിരിക്കും.

200 മെഗാപിക്സൽ പ്രൈമറി ക്യാമറ തന്നെയാണ് ഫോണിന്റെ പ്രധാന ആകർഷണമായി ടിപ്സ്റ്റർ റെവെഗ്നസ് എടുത്ത് പറയുന്നത്. 1/1.3-ഇഞ്ച് വലുപ്പവും മൈനസ് 0.6-മൈക്രോമീറ്റർ പിക്‌സൽ അളവുകളും ഫീച്ചർ ചെയ്യുന്നതായിരിക്കും ഇതിന്റെ സെൻസർ. 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഫോണിൽ ഇടം പിടിയ്ക്കാൻ സാധ്യത ഉണ്ടെന്ന് ഇദ്ദേഹം പറയുന്നു. മികച്ച വൈഡ് ആം​ഗിൾ ഷോട്ടുകൾ എടുക്കാനായി ഈ ക്യാമറ ഉപഭോക്താക്കളെ സഹായിക്കുന്നതായിരിക്കും.

എസ് 23 അൾട്ര ഒന്നുമല്ല; എസ് 24 അൾട്രയുടെ സൂമിങ് കപ്പാസിറ്റി കണ്ടോ?

മികച്ച സൂമിങ് ലഭ്യമാക്കാനായി 3x ഒപ്റ്റിക്കൽ സൂം നൽകുന്ന 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഫോണിൽ ഇടം പിടിച്ചേക്കാം. 1/3.52 ഇഞ്ച് സെൻസർ വലുപ്പവും 1.12 മൈക്രോമീറ്റർ പിക്‌സൽ അളവുകളും നൽകുന്ന ക്യാമറ IMX754+ സെൻസർ ഇതിൽ ഉൾപ്പെടാൻ സാധ്യത ഉണ്ടെന്നും ഇദ്ദേഹം പറയുന്നു. ഫോണിൽ ഉണ്ടാകാൻ സാധ്യതയുള്ള പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ 48-മെഗാപിക്സൽ ആയിരിക്കും. 5x ഒപ്റ്റിക്കൽ സൂം ആണ് ഇത് വാ​ഗ്ദാനം ചെയ്യുക.

ഇതിന് പ്രതീക്ഷിക്കുന്ന അപ്പർച്ചർ ഏകദേശം f/3.2 ആണ്. മാത്രമല്ല പരമാവധി 100x സൂം ശേഷി കൈവരിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യയും എസ് 24 അൾട്രയിൽ ഉണ്ടാകും എന്നും ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ 2025ൽ പുറത്തിറങ്ങാനിരിക്കുന്ന സാംസങ്​ ​ഗാലക്സി എസ് 25 അൾട്രയെക്കുറിച്ചുള്ള സൂചനകളും ടിപ്സ്റ്റാർ പുറത്ത് വിട്ടിട്ടുണ്ട്. 4x, 6x ടെലിഫോട്ടോ ലെൻസുകൾ ഈ ഫോണിൽ ഉണ്ടായിരിക്കും എന്നാണ് ഇയാൾ അവകാശപ്പെടുന്നത്.

ലേസർ ഓട്ടോഫോക്കസിന് പകരം പുതിയ വിഷൻ സെൻസർ ആയിരിക്കും എസ് 25 അൾട്രയിൽ ഉണ്ടായിരിക്കുക എന്നും ഇദ്ദേഹം പറയുന്നു. അതേ സമയം മുകളിൽ പറഞ്ഞിരിക്കുന്ന വിവിരങ്ങൾ എല്ലാം വിവിധ ചോർച്ച റിപ്പോർട്ടുകളേയും ടിപ്സ്റ്റാറുകളുടെ ഊഹാപോഹങ്ങളേയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയിരിക്കുന്നതാണ്. വിഷയത്തിൽ സാംസങ് ഔദ്യോ​ഗികമായി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. കമ്പനി പുറത്ത് വിടുന്ന വിവരങ്ങൾ ആയിരിക്കും ആധികാരികമായവ എന്ന് ഓർക്കേണ്ടതുണ്ട്.

2023 ഫെബ്രുവരി ഒന്നിനാണ് സാംസങ് ​ഗാലക്സി എസ് 23 അൾട്ര ലോഞ്ച് ചെയ്തത്. ആയതിനാൽ തന്നെ 2024 ഫെബ്രുവരിൽ തന്നെ ​ഗാലക്സി എസ് 24 അൾട്രയുടെ ലോഞ്ച് ഉണ്ടാകുമെന്നാണ് സാംസങ് ആരാധകർ പ്രതീക്ഷിക്കുന്നത്. സാംസങ് അവസാനമായി ഇന്ത്യൻ മാർക്കറ്റിൽ എത്തിച്ച ഫോൾഡബിൾ ഫോണായ ​ഗാലക്സി ഇസഡ് ഫ്ലിപ് 5ന് മികച്ച അഭിപ്രായം ആയിരുന്നു ഉപഭോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചത്.

More from GizBot

Best Mobiles in India

English summary
In terms of camera, Samsung will give the S24 Ultra features that surpass the Galaxy S23 Ultra. The phone is expected to be released early next year. Samsung will also aim to challenge the iPhone 15 series phones when they are released. Therefore, Samsung will try to provide the best features for this phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X