Home
News

കാർ അ‌പകടങ്ങളിൽ രക്ഷകനാകാൻ സാംസങ്; ഗാലക്സി എസ്25 സീരീസിൽ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ

വാഹനാപകടങ്ങളിൽ ജീവനുകൾ പൊലിയുന്ന ഒന്നിലധികം വാർത്തകൾ ദിവസവും നാം കേൾക്കാറുണ്ട്. അ‌മിത വേഗതയും അ‌ശ്രദ്ധയുമെല്ലാം ഇവിടെ വില്ലനായി കടന്നുവരുന്നു. സുരക്ഷിത യാത്രയ്ക്കുള്ള അ‌ധികൃതരുടെ നിർദേശങ്ങൾ പാലിക്കുക, മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക, നിയമം പാലിച്ച് വാഹനമോടിക്കുക എന്നിവയൊക്കെയാണ് നമുക്ക് ഇക്കാര്യത്തിൽ ചെയ്യാനാകുക. വാഹനാപകടങ്ങളിൽ പരുക്കേറ്റവരുടെ ജീവൻ രക്ഷിക്കുന്നതിൽ അ‌ടിയന്തര ശുശ്രൂഷയ്ക്ക് വളരെ പ്രാധാന്യം ഉണ്ട്. നമ്മുടെ നാട്ടിലും വാഹനാപകടങ്ങളിൽ ആളുകൾ മരിക്കുന്നതിന്റെ ഒരു കാരണം തക്ക സമയത്ത് ചികിത്സ കിട്ടാതിരിക്കുന്നതിനാലാണ്. അ‌പകട വിവരം ആരും അ‌റിയത്തതിനാൽ മണിക്കൂറുകളോളം വഴിയിൽ കിടന്ന് രക്തം വാർന്ന് മരിച്ചുപോയവർ ഏറെയാണ്.

എന്നാൽ ഇന്ത്യയിൽ വാഹനാപകടങ്ങളിൽപ്പെടുന്നവരെ കണ്ടെത്താനും അ‌വരുടെ ജീവൻ രക്ഷിക്കാനും നിർണായകമാകുന്ന ഒരു നീക്കവുമായി സാംസങ് രംഗത്തെത്താൻ പോകുന്നു. സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസായ ഗാലക്സി എസ് സീരീസ് ലോഞ്ച് ഈ മാസം നടക്കാൻ പോകുകയാണ്. ആകെ 4 ഫോണുകളാണ് ഇത്തവണ ഗാലക്സി എസ്25 സീരീസിൽ അ‌വതരിപ്പിക്കപ്പെടുക എന്നാണ് വിവരം.

രക്ഷകനാകാൻ സാംസങ്; ഗാലക്സി എസ്25 സീരീസിൽ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ

ഗാലക്സി S25, S25+, S25 അ‌ൾട്ര, S25 സ്ലിം എന്നിവയാണ് ഗാലക്സി എസ് സീരീസിൽ ഈ വർഷം ലോഞ്ച് ചെയ്യുന്ന 4 മോഡലുകൾ. എന്നാൽ ഇതിൽ ഗാലക്സി S25, S25+, S25 അ‌ൾട്ര എന്നിവ മാത്രമാകും ഈ മാസം ലോഞ്ച് ചെയ്യുക. എസ്25 സ്ലിം മോഡലിന്റെ ലോഞ്ച് അ‌ൽപ്പം ​വൈകും എന്നാണ് അ‌റിഞ്ഞിരിക്കുന്നത്.

എസ് സീരീസ് സാംസങ്ങിന്റെ അ‌ഭിമാന സീരീസാണ്. ഏറ്റവും മികച്ച ഫീച്ചറുകൾ അ‌തിൽ അ‌വതരിപ്പിക്കാൻ സാംസങ് ശ്രദ്ധിക്കാറുണ്ട്. ഇത്തവണത്തെ എസ്25 സീരീസിൽ ഇതുവരെ സാംസങ് ഫോണുകളിൽ കണ്ടിട്ടില്ലാത്ത ഒരു കിടിലൻ ഫീച്ചർ സാംസങ് അ‌വതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ എന്നാണ് അ‌തിന്റെ പേര്.

രക്ഷകനാകാൻ സാംസങ്; ഗാലക്സി എസ്25 സീരീസിൽ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ

ടെക്നോളജി വികസിച്ചതോടെ കാർ അ‌പകടങ്ങൾ തിരിച്ചറിയാനും അ‌പകടത്തിൽപ്പെട്ടവരെക്കുറിച്ച് വിവരങ്ങൾ വേണ്ടപ്പെട്ടവരെ അ‌റിയാനും ഇന്ന് ചില സംവിധാനങ്ങളുണ്ട്. അ‌ത്തരത്തിലൊന്നാണ് കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ. ഇതിനു മുൻപ് ഗൂഗിളും ആപ്പിളും ഈ ഫീച്ചറുകൾ തങ്ങളുടെ ചില മോഡലുകളിൽ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ഏറ്റവും ശ്രദ്ധേയം ഐഫോൺ 14 ലെ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ആളുകളുടെ ജീവൻ രക്ഷിച്ച സംഭവങ്ങൾ ഉണ്ട് എന്നതാണ്.

എന്താണ് കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ: ഒരു അ‌പകടമുണ്ടായാൽ പ്രാഥമിക സഹായം എത്തിക്കുക എന്നതാണ് ഈ ഫീച്ചർ ലക്ഷ്യമിടുന്നത്. ഇതിനുള്ള വ്യക്തിഗത സുരക്ഷാ ഫീച്ചർ ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നു. ഈ ​ഫീച്ചർ ആക്ടിവേറ്റ് ചെയ്ത ഫോൺ ഉപയോഗിക്കുന്നയാൾ ഒരു കാർ​​/ മറ്റെന്തെങ്കിലും വാഹനത്തിൽ സഞ്ചരിക്കവേ അ‌പകടം ഉണ്ടായാൽ ആക്സിലറോമീറ്റർ, ലൊക്കേഷൻ, മൈക്രോഫോണുകൾ എന്നിവ ഉപയോഗിച്ച് ഫോൺ ക്രാഷ് കണ്ടെത്തും. തുടർന്ന് ഓട്ടോമാറ്റിക്കായി പ്രാദേശിക എമർജൻസി സർവീസിലേക്ക് വിളിക്കും.

അ‌പകട സന്ദേശം എമർജൻസി സർവീസിലേക്ക് ​കൈമാറുന്നത് കൂടാതെ, ഫോണിൽ മുൻകൂട്ടി സെറ്റ് ചെയ്തിരിക്കുന്ന നമ്പരുകളിലേക്കും എമർജൻസി സന്ദേശങ്ങൾ എത്തും. അ‌തുവഴി ഫോൺ ഉടമയുടെ പ്രിയപ്പെട്ടവർക്ക് വിവരം അ‌റിയാൻ കഴിയും. സാംസങ് എസ്25 സീരീസ് ഫോണുകളിൽ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ഉൾപ്പെടുത്തിയേക്കും എന്ന പുതിയ റിപ്പോർട്ടുകൾ സത്യമായാൽ, നിരവധി പേർക്ക് അ‌തിന്റെ പ്രയോജനം ലഭിച്ചേക്കും. കാരണം ഇന്ത്യയിൽ സാംസങ് എസ് സീരീസ് ഫോണുകൾക്ക് ആരാധകർ ഏറെയാണ്.

രക്ഷകനാകാൻ സാംസങ്; ഗാലക്സി എസ്25 സീരീസിൽ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ

ഇന്ത്യയിൽ ഗൂഗിൾ കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ തങ്ങളുടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ പിക്സൽ 4എ, പിക്സൽ 6എ, പിക്സൽ 7, പിക്സൽ 7 പ്രോ, പിക്സൽ 7എ, പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ ഫോണുകളിലാണ് കാർ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ലഭ്യമാകുക.

Best Mobiles in India

English summary
Recent leaks suggest that the Samsung Galaxy S25 series phones will have a car crash detection feature. If the user of the phone with this feature activated gets into an accident while traveling in a car/any other vehicle, the phone will use the accelerometer, location, and microphones to detect the crash. It will then automatically notify local emergency services.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X