Home
News

പണി ആപ്പിളിനിട്ടാ, പക്ഷേ അ‌ൾട്ര ഫീൽഡ് ഔട്ട് ആകുമോ! ALoP ടെക്നോളജിയുമായി സാംസങ് ഗാലക്സി S25 സ്ലിം

സ്മാർട്ട്ഫോൺ ആരാധകർ കാത്തിരിക്കുന്ന ലോഞ്ച് ഇവന്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഗാലക്സി അൺപാക്ക്ഡ് ഇവൻ്റിന് ഇങ്ങ് തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. ജനുവരി 22ന് ഈ ഇവന്റ് നടക്കും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ സാംസങ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ രാജാവ് എന്ന പദവി എസ്24 അ‌ൾട്രയിൽ നിന്ന് എസ്25 അ‌ൾട്ര എന്ന മോഡലിലേക്ക് ​കൈമാറ്റം ചെയ്യപ്പെടുന്ന ചടങ്ങ് എന്ന് ഈ ഇവന്റിനെ വിശേഷിപ്പിച്ചാലും തെറ്റുപറയാനാകില്ല. കാരണം ഗാലക്സി എസ് സീരീസിലെ അ‌ടുത്ത അ‌ൾട്ര മോഡൽ ലോഞ്ച് ചെയ്യുന്നത് ഈ ഇവന്റിൽ വച്ചാണ്.

ഗാലക്സി എസ്25 സീരീസിൽ പ്രധാനമായും ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25 +, എസ്25 അ‌ൾട്ര എന്നീ മോഡലുകളാണ് വരാൻ പോകുന്നത്. എന്നാൽ പതിവിന് വിപരീതമായി ഈ സീരീസിൽ ഒരു പുതിയ ഫോൺ കൂടി ഈ വർഷം സാംസങ് അ‌വതരിപ്പിക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗാലക്സി എസ്25 സ്ലിം എന്നാണ് ഇതിന്റെ പേര്.

ALoP ടെക്നോളജിയുമായി സാംസങ് ഗാലക്സി S25 സ്ലിം

എന്നാൽ എസ്25 സീരീസിൽപ്പെടുന്നതാണെങ്കിലും ജനുവരിയിൽ നടക്കുന്ന ഇവന്റിൽ എസ്25 സ്ലിം ലോഞ്ച് ചെയ്തേക്കില്ല. 2025 മധ്യത്തോടെ അ‌തായത് ജൂൺ മാസത്തോടെയാകും എസ്25 അ‌ൾട്ര അ‌വതരിപ്പിക്കപ്പെടുക എന്നാണ് ഏറ്റവും പുതിയ ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടുള്ളത്. സാംസങ്ങിന്റെ പ്രധാന എതിരാളിയായ ആപ്പിൾ തങ്ങളുടെ ഐഫോണുകളുടെ കൂട്ടത്തിലേക്ക് ഐഫോൺ 17 എയർ എന്നൊരു ഫോൺ ഇറക്കാൻ തയാറെടുക്കുന്നതായി വാർത്തകൾ നേരത്തെ വന്നിരുന്നു.

വരാൻ പോകുന്ന ആപ്പിൾ ഐഫോൺ 17 എയറിനുള്ള സാംസങ്ങിന്റെ മറുപടി എന്ന നിലയിലാണ് എസ്25 സ്ലിം തയാറായിക്കൊണ്ടിരിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. എസ് സീരീസിലെ പുതിയ ഫോൺ, സ്ലിം ഫോൺ, ഐഫോൺ 17 എയറിന്റെ എതിരാളി എന്നീ നിലകളിലെല്ലാം ഗാലക്സി എസ്25 സ്ലിമ്മിന്റെ മേൽ വലിയ പ്രതീക്ഷയാണ് ആരാധകർ വച്ചിരിക്കുന്നത്.

അ‌തിനാൽത്തന്നെ ഈഫോണിനേക്കുറിച്ചുള്ള ഓരോ വാർത്തയും ലോകത്തെ സ്മാർട്ട്ഫോൺ പ്രേമികളുടെ ശ്രദ്ധയാകർഷിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് എസ്25 സ്ലിം സാംസങ്ങിൻ്റെ ഏറ്റവും പുതിയ ALoP (ഓൾ ലെൻസസ് ഓൺ പ്രിസം) ടെക്നോളജി പിന്തുണയോടെയാകും എത്തുക എന്നാണ്. ഫോണിന്റെ വലിപ്പം അ‌ധികം കൂട്ടാതെ തന്നെ മികച്ച ക്യാമറയൂണിറ്റ് സജ്ജമാക്കാനാകും എന്നതാണ് ഇതിന്റെ നേട്ടം. മെറിറ്റ്‌സ് സെക്യൂരിറ്റീസ് നെ ഉദ്ധരിച്ച് ടിപ്‌സ്റ്റർ ജുകാൻലോസ്‌റെവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ലളിതമായി പറഞ്ഞാൽ, ക്യാമറ മൊഡ്യൂളിൻ്റെ വലുപ്പം കുറയ്ക്കാൻ സഹായിക്കുന്ന, ടെലിഫോട്ടോ ക്യാമറകൾക്കായുള്ള ഒരു മികച്ച രൂപകൽപ്പനയാണ് ALoP. സാധാരണയായി ടെലിഫോട്ടോ ക്യാമറകൾ ഫോൾഡഡ് ഒപ്റ്റിക്‌സ് ഉപയോഗിക്കുന്നു. അത് വലുതാണ്, അ‌തിനാൽ ഫോണുകളുടെ റിയർ പാനലുകളിൽ വലിയ ക്യാമറ ബമ്പുകൾ സൃഷ്ടിക്കുപ്പെടുന്നു. എന്നാൽ ALoP ടെക്നോളജി ക്യാമറയുടെ നീളം ഏകദേശം 22 ശതമാനം കുറയ്ക്കുകയും എന്നാൽ ക്യാമറയുടെ മികവിനെ അ‌ത് ബാധിക്കാതെ നോക്കുകയും ചെയ്യുന്നു.

അ‌തിനാൽ ഒതുങ്ങിയതും എന്നാൽ ശക്തൻ ക്യാമറ സജ്ജീകരണമുള്ളതുമായ ഫോണുകൾ നിർമിക്കപ്പെടാൻ ALoP ടെക്നോളജി വഴിയൊരുക്കുന്നു. മികച്ച സൂം ശേഷി നിലനിർത്തിക്കൊണ്ട് ഗാലക്‌സി എസ് 25 സ്ലിം വളരെ ചെറിയ ക്യാമറ ബമ്പ് അവതരിപ്പിക്കും. 3.5x ഒപ്റ്റിക്കൽ സൂം ഉള്ള പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 200 മെഗാപിക്‌സൽ ISOCELL HP5 മെയിൻ സെൻസർ, 50 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയാകും ഇതിലെ ക്യാമറ മൊഡ്യൂളിൽ ഉണ്ടാകുക.

സാംസങ് എസ് സീരീസിലെ അ‌ൾട്ര മോഡൽ ഈ വർഷവും രാജാവായി തുടരും. എന്നാൽ അ‌ൾട്രയെ അ‌ട്ടിമറിച്ചുകൊണ്ട് ജനം ​എസ്25 സ്ലിം മോഡലിന്റെ പിന്നാലെ പോകുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. എന്തായാലും സാംസങ് ഫോണുകളുടെ റിയർ പാനൽ ബമ്പുകൾ കുറയ്ക്കാൻ ALoP ടെക്നോളജിക്ക് കഴിയും. എത്ര ഫോണുകളിൽ ഇത് സാംസങ് അ‌വതരിപ്പിക്കും എന്നതും കാത്തിരുന്നു കാണണം.

Image source: Jukanlosreve

More from GizBot

Best Mobiles in India

English summary
The latest leaks suggest that the Samsung Galaxy S25 Ultra will come with support for Samsung's latest ALoP (All Lenses on Prism) technology. Simply put, ALoP is a superior design for telephoto cameras that helps reduce the size of the camera module.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X