സാംസങ് ഗാലക്സി എസ് 7 പൊട്ടിത്തെറിച്ചു; സ്മാർട്ട്ഫോൺ ഉപയോഗം ഉപേക്ഷിക്കുമെന്ന് ഉപയോക്താവ്

|

ബോംബ് പൊട്ടിത്തെറിക്കും എന്നാൽ സ്മാർട്ഫോണുകൾ എപ്പോഴും പൊട്ടിത്തെറിക്കുന്ന ഒരു വസ്തുവാണോ? സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽനിന്ന് 52 കാരി രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ടു മാത്രം. ബെംഗളൂരു ജീവൻഭീമാ നഗറിൽ താമസിക്കുന്ന സീമ അഗർവാൾ എന്ന സ്ത്രീയാണ് അപകടത്തിൽനിന്ന് അത്‍ഭുതകരമായി രക്ഷപ്പെട്ടത്. വീടിനുള്ളിൽ വച്ചിരുന്ന സാംസങ് ഗാലക്സി എസ്7എഡ്ജ് ഫോൺ ആണ് പൊട്ടിത്തെറിച്ചത്. "ഈ സംഭവം എന്റെ അമ്മയെ വളരെയധികം ഉത്കണ്ഠാകുലനാക്കി, ഒരു മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ 'അമ്മ ആലോചിക്കുകയാണ്," അവൾ പറഞ്ഞു.

സാംസങ് ഗാലക്സി എസ് 7 പൊട്ടിത്തെറിച്ചു

2016 ഡിസംബർ 28 ന് വാങ്ങിയ സ്മാർട്ട്‌ഫോൺ 2019 ഡിസംബർ അവസാനത്തോടെ രാത്രി 8 മണിയോടെ ചൂടാകുകയായിരുന്നു, അതിനാൽ യുവതി വീട്ടിൽ നിന്ന് ഇറങ്ങി ഈ ഫോൺ മുൻവശത്തു വച്ചു. ഫോൺ ഉപയോഗിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങി 15 സെക്കൻഡിനു ശേഷം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സീമ അഗർവാൾ പറഞ്ഞു. തുടർന്ന് യു.എസിലുള്ള മകളെ വിവരമറിയിക്കുകയും ബെംഗളൂരുവിലുള്ള അവരുടെ സുഹൃത്തുക്കളുടെ സഹായം തേടുകയുമായിരുന്നു. മൂന്നു വർഷം മുമ്പ് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്.

സാംസങ് സ്മാർട്ഫോൺ

സ്മാർട്ഫോൺ വാങ്ങിയതുമുതൽ യഥാർത്ഥ സാംസങ് ചാർജറും യുഎസ്ബി കേബിളും മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉടമ അവകാശപ്പെടുന്നു. വീടിനു സമീപത്തുള്ള സാംസങ് സർവ്വീസ് സെന്ററിനെ സമീപിച്ച് കാര്യം പറഞ്ഞെങ്കിലും അവർ കൈയ്യൊഴിയുകയായിരുന്നുവെന്നും കമ്പനി അധികൃതരുമായി ബന്ധപ്പെടാൻ അവനുവദിച്ചില്ലെന്നും സീമ അഗർവാൾ കൂട്ടിച്ചേർത്തു. പിന്നീട് കമ്പനി അധികൃതർക്ക് പരാതി നൽകി. പരിശോധനയ്ക്കു ശേഷം പൊട്ടിത്തെറിച്ചത് ഫോണിന്റെ തകരാറുകൊണ്ടല്ലെന്നും മറ്റെന്തെങ്കിലും വസ്തുവിൽ നിന്നേറ്റ അമിത ചൂടാവാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നുമാണെന്നാണ് കമ്പനി അറിയിച്ചത്.

സാംസങ് ഗാലക്സി എസ് 7 എഡ്‌ജ്
 

കമ്പനി പൂർണ്ണമായി കൈയ്യൊഴിഞ്ഞ സ്ഥിതിയ്ക്ക് ഉപഭോക്തൃഫോറത്തിൽ പരാതി നൽകാനാണ് തീരുമാനമെന്നും സീമ അഗർവാൾ പറഞ്ഞു. വാങ്ങിയതു മുതൽ ഫോണിന്റെ ഒറിജിനൽ ചാർജ്ജർ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതുവരെ കേടാവാത്തതിനാൽ സർവ്വീസ് സെന്ററിൽ കൊടുത്തിട്ടുമില്ല. തന്റെ കുടുംബത്തിൽ ഭൂരിഭാഗം പേരും സാംസങ് ഫോണാണ് ഉപയോഗിക്കുന്നതെന്നും ജീവനു തന്നെ ഭീഷണിയാവുന്ന തരത്തിൽ ഫോൺ പൊട്ടിത്തെറിക്കാൻ തുടങ്ങിയാൽ എങ്ങനെ വിശ്വസിച്ച് ഉപയോഗിക്കുമെന്നും സീമാ അ​ഗർവാൾ ചോദിക്കുന്നു. ബാറ്ററികൾ അമിതമായി ചൂടാകുന്നതിനാൽ തീപിടിത്തമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സാംസങ് മുമ്പ് ഗാലക്സി നോട്ട് 7 ലൈനപ്പ് മുഴുവൻ നിർത്തി. എന്നിരുന്നാലും, ഗാലക്സി എസ് 7 സീരീസിനായി സമാനമായ ഒരു പ്രശ്നവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Best Mobiles in India

English summary
Bangalore's Seema Agarwal purchased her Galaxy S7 edge back in December 2016. According to the report, she claims she has only used the original charger and USB cable since purchasing the phone and that it has never been opened or serviced.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X