ഗാലക്‌സി എസ് 9 വന്നതോടെ വില കുത്തനെ കുറച്ച് എസ് 8, എസ് 8 പ്ലസ്; ഓഫറുകൾ എന്തൊക്കെ

Posted By: Samuel P Mohan

സാംസങ്ങ് ഗാലക്‌സി എസ് 8, എസ് 8 പ്ലസ് എന്നീ ഫോണുകളുടെ വില കമ്പനി വെട്ടിക്കുറച്ചു. ഗാലക്‌സി എസ് 9, എസ്9 പ്ലസ് എന്നിവയുടെ വരവിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സാംസങ്ങിന്റെ ഓഫ്‌ലൈന്‍ റീട്ടെയില്‍ ചാനലുകളിലും ഇപ്പോള്‍ വില കുറവില്‍ ഫോണുകള്‍ ലഭ്യമാണ്.

ഗാലക്‌സി എസ് 9 വന്നതോടെ വില കുത്തനെ കുറച്ച് എസ് 8, എസ് 8 പ്ലസ്; ഓഫറുകൾ

ഗാലക്‌സി എസ് 8- 64 ജിബി വേരിയന്റിന് 49,990 രൂപയും എസ് 8 പ്ലസ് 64ജിബി വേരിയന്റിന് 53,990 രൂപയുമാണ്. എന്നാല്‍ ഗ്യാലക്‌സി എസ്8 പ്ലസ് 128ജിബി വേരിയന്റിന് 64,900 രൂപയാണ് വില. എന്നാല്‍ എസ് 8ന്റെ 128 ജിബി വേരിയന്റിന്റെ വില വെബ്‌സൈറ്റില്‍ നല്‍കിയിട്ടില്ല.

സാംസങ്ങ് ഗാല്കസി എസ് 8ന് 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് കര്‍വ്വ്ഡ് ഡിസ്‌പ്ലേയാണ്. 1440x2960 പിക്‌സല്‍ റസൊല്യൂഷനും 18:9 അസ്‌പെക്ട് റേഷ്യോയും ഡിസ്‌പ്ലേയില്‍ ഉണ്ട്. എന്നാല്‍ ഗാലക്‌സി എസ്8 പ്ലസിന് 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഈ രണ്ടു ഫോണുകളും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തിലാണ്.

കൂടാതെ ഇവ രണ്ടിലും സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് SoC 2.35GHz ക്വാഡ് + 1.9GHz ക്വാഡ് പ്രോസസറാണ് നല്‍കിയിരിക്കുന്നത്. 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയിലാണ് ഈ ഫോണുകള്‍ കൂടാതെ 256 ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. 128 ജിബി ഗാലക്‌സി എസ്8+ ന് 6ജിബി റാം ആണ്.

'ഡ്യുവല്‍ പിക്‌സല്‍' ടെക്‌നോളജി ഉപയോഗിച്ചുളള 12എംപി റിയര്‍ ക്യാമറയാണ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളില്‍. മുന്നില്‍ ഓട്ടോഫോക്കസോടു കൂടിയ 8എംപി ക്യാമറയുമുണ്ട്.

രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ജിയോ ഓഫറുകള്‍

കൂടാതെ ഗാലക്‌സി എസ്8, എസ്8+ ഫോണുകളില്‍ 4ജി എല്‍റ്റിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ്പ് സി, എന്‍എഫ്‌സി, ജിപിഎസ് എന്നിവ കണക്ടിവിറ്റികളും ആക്‌സിലറോ മീറ്റര്‍, മാഗ്നെറ്റോമീറ്റര്‍, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളുമാണ്.

ഗാലക്‌സി എസ് 8ന് 3000എംഎഎച്ച് ബാറ്ററിയും എസ്8 പ്ലസിന് 3500എംഎഎച്ച് ബാറ്ററിയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Samsung Galaxy S8, Galaxy S8+ have received a price cut in India following the launch of Samsung's latest flagship, the Galaxy S9.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot