സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ് : ഇന്ത്യയില്‍ പ്രീ ഓഡര്‍ തുടങ്ങി!

Written By:

സാംസങ്ങ് ആരാധകര്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത കൂടി. അതായത് ഇന്നു മുതല്‍ സാംസങ്ങ് ഗാലക്‌സി എസ് 8 പ്ലസ്, 6ജിബി റാം ഇന്ത്യയില്‍ പ്രീ ഓഡര്‍ തുടങ്ങിക്കഴിഞ്ഞു.

ഇന്നലെയാണ് കമ്പനി സാംസങ്ങ് ഗ്യാലക്‌സി എസ്8 പ്ലസ് വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതില്‍ 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 74,990 രൂപയുമാണ്. സാംസങ്ങ് ഷോപ്പിലും ഫ്‌ളിപ്കാര്‍ട്ടിലും പ്രീ-ഓര്‍ഡര്‍ തുടങ്ങിക്കഴിഞ്ഞു. മിഴിവറ്റ ബ്ലാക്ക് നിറത്തില്‍ ലഭ്യമാകുന്നബിസില്‍-ലെസ് എഡ്ജും ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയുമാണ്.

പാന്‍-ആധാര്‍ ലിങ്കിങ്ങ്: വിശദാംശങ്ങള്‍ പൊരുത്തപ്പെട്ടില്ലെങ്കില്‍ എന്തു ചെയ്യാം?

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ് : ഇന്ത്യയില്‍ പ്രീ ഓഡര്‍ തുടങ്ങി!

വളരെ ഉയര്‍ന്ന സുരക്ഷാ സംവിധാനമായ മൊബൈല്‍ പേയ്‌മെന്റായ സാംസങ്ങ് പേയും അതിന്റെ സ്വന്തം അസിസ്റ്റന്റ് ബിക്‌സ്‌ബൈയും ഈ പുതിയ വേരിയന്റിലുണ്ട്. 6.2 ഇഞ്ച് ക്യുഎച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ എന്നിവയുമുണ്ട്.

1.9GHz ഒക്ടാ കോര്‍ സാംസങ്ങ് എക്‌സിനോസ് 8895 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്, കൂടാതെ 256ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജും നല്‍കുന്നുണ്ട്. 12എംബി റിയര്‍ ക്യാമറയും 8എംബി സെല്‍ഫി ക്യാമറയുമാണ് ഈ ഫോണിന്. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് ഗാലക്‌സി എസ്8 പ്ലസ് പ്രവര്‍ത്തിക്കുന്നത്. 3500എംഎഎച്ച് ബാറ്ററിയും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ് : ഇന്ത്യയില്‍ പ്രീ ഓഡര്‍ തുടങ്ങി!

നൂബ്യ Z17: 8ജിബി റാം, മറ്റു കിടിലന്‍ സവിശേഷതകള്‍!

അടുത്തതായി കണക്ടിവിറ്റി ഓപ്ഷനുകളെ കുറിച്ചു പറയുകയാണെങ്കില്‍ 4ജി എല്‍റ്റിഇ, വൈഫൈ 802.11ac, ബ്ലൂട്ടൂത്ത് v5.0, യുഎസ്ബി ടൈപ്പ്-സി, എന്‍എഫ്‌സി, ജിപിഎസ് എന്നിവയുമാണ്. ആക്‌സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്, ഹാര്‍ട്ട്‌റേറ്റ് സെന്‍സര്‍, മാഗ്നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ ഗാലക്‌സി എസ് 8 പ്ലസിന്റെ സെന്‍സറുകളാണ്.

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ് : ഇന്ത്യയില്‍ പ്രീ ഓഡര്‍ തുടങ്ങി!

പ്രീ-ഓര്‍ഡര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഈ ഹാന്‍സെറ്റിനോടൊപ്പം തന്നെ സൗജന്യമായി വയര്‍ലെസ് ചാര്‍ജ്ജറും ലഭിക്കുന്നു. വേഗമാകട്ടേ! ഈ കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഔട്ട്-ഓഫ് സ്റ്റോക് കഴിയുന്നതിനു മുന്‍പു തന്നെ ഓര്‍ഡര്‍ ചെയ്യൂ....

English summary
ust yesterday, the company have launched a new storage variant of Samsung Galaxy S8+ in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot