Home
News

സാംസങ്‌ ഗാലക്‌സി എസ്‌9 ഉം എസ്‌9 പ്ലസും എംഡബ്ല്യുസി 2018 ല്‍ പുറത്തിറക്കും

By Archana V

സാംസങിന്റെ അടുത്ത തലമുറ മോഡലുകള്‍ പുറത്തിറക്കുന്ന ദിവസം സംബന്ധിച്ച്‌ നിരവധി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാസംങ്‌ ആരാധകരെ തേടി ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്‌ . ഗാലക്‌സി എസ്‌9 ഉം എസ്‌9 പ്ലസും ഫെബ്രുവരിയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ്‌ കോണ്‍ഗ്രസ്‌ (എംഡബ്ല്യുസി)2018 ല്‍ പുറത്തിറക്കുമെന്ന്‌ സാംസങ്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സാംസങ്‌ ഗാലക്‌സി എസ്‌9 ഉം എസ്‌9 പ്ലസും എംഡബ്ല്യുസി 2018 ല്‍ പുറത്തിറക്

2018ലെ കമ്പനിയുടെ ആദ്യ സ്‌മാര്‍ട്‌ഫോണ്‍ എംഡബ്ല്യുസിയില്‍ അവതരിപ്പിക്കുമെന്ന്‌ സാംസങ്‌ മൊബൈല്‍ കമ്യൂണിക്കേഷന്‍സ്‌ ബിസിനസ്സ്‌ പ്രസിഡന്റ്‌ ഡിജെ കോഹ്‌ സിഇഎസില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. . വില്‍പ്പന ആരംഭിക്കുന്നത്‌ എന്നാണന്ന്‌ അന്നത്തെ ചടങ്ങിലായിരിക്കും കമ്പനി വ്യക്തമാക്കുക എന്നും സെഡ്‌നെറ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഈ സ്ഥിരീകരണത്തോടെ വരാനിരിക്കുന്ന പുതിയ മോഡലുകള്‍ 2017 ലെ ഗാലക്‌സി എസ്‌8 , എസ്‌8 പ്ലസ്‌ എന്നിവയുടെ പിന്‍ഗാമികളാകുമെന്ന്‌ ഉറപ്പായി. ഗാലക്‌സി എസ്‌9, എസ്‌9 പ്ലസ്‌ എന്നിവയുടെ പുതിയ രണ്ട്‌ പതിപ്പുകള്‍ കൂടി ചടങ്ങില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ്‌ പ്രതീക്ഷ.

മുന്‍ അഭ്യൂഹങ്ങള്‍

മുന്‍ അഭ്യൂഹങ്ങള്‍

സിഇഎസ്‌ 2018 ല്‍ പുതിയ ഗാലക്‌സി സീരീസ്‌ പുറത്തിറക്കുമെന്നാണ്‌ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്‌. എന്നാല്‍ , എംഡബ്ല്യുസിയുടെ ആരംഭ ദിനമായ ഫെബ്രുവരി 26 ന്‌ പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ കമ്പനി പദ്ധതി ഇടുന്നതായി ദക്ഷിണ കൊറിയന്‍ പ്രസിദ്ധീകരണങ്ങള്‍ പിന്നീട്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

എംഡബ്ല്യുസിയില്‍ നടക്കുന്ന ചടങ്ങില്‍ കമ്പനിയില്‍ നിന്നും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ. ഏറെ നാളുകളായി ഈ സ്‌മാര്‍ട്‌ഫോണുകള്‍ അഭ്യൂഹങ്ങളില്‍ സ്ഥിരം സ്ഥാനംപിടിക്കുന്നുണ്ടായിരുന്നു. കനം കുറഞ്ഞ ബെസെല്‍, ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ , ഡ്യുവല്‍ ക്യാമറ എന്നിങ്ങനെ പുതിയ മോഡലുകളുടെ ഫീച്ചറുകള്‍ സംബന്ധിച്ചും നിരവധി അനുമാനങ്ങള്‍ വന്നിരുന്നു.

 പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍

പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍

അഭ്യൂഹങ്ങളില്‍ പറയുന്നത്‌ പോലെ ഗാലക്‌സി എസ്‌9 , ഗാലക്‌സി എസ്‌9 പ്ലസ്‌ എന്നിവയില്‍ പരിഷ്‌കരിച്ച ഐറിസ്‌ സ്‌കാനര്‍, പ്രൈമറി ക്യാമറയ്‌ക്ക്‌ താഴെയായി ഫിംഗര്‍ പ്രിന്റ്‌ സ്‌കാനര്‍, ഒക്ടകോര്‍ ക്വാല്‍ക്കം സ്‌നാപ്‌ഡ്രാഗണ്‍ 845 എസ്‌ഒസി അല്ലെങ്കില്‍ സാംസങ്‌ എക്‌സിനോസ്‌ 9810 എസ്‌ഒസി , ആന്‍ഡ്രോയ്‌ഡ്‌ 8.0 ഒറിയോ എന്നിവയാണ്‌ പ്രതീക്ഷിക്കുന്നത്‌.

സാസംങ്‌ എസ്‌9 പ്ലസില്‍ 6 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ഡ്യുവല്‍ ക്യാമറ സംവിധാനവുമാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇരു ഗാലക്‌സി എസ്‌ മോഡലുകളും 3.5 എംഎം ഹോഡ്‌ഫോണ്‍ ജാക്ക്‌ പോലുള്ള മികച്ച സവിശേഷതകളോടെ ആയിരിക്കും എത്തുക എന്നും പ്രതീക്ഷിക്കുന്നുണ്ട്‌ .

മറ്റ്‌ പ്രഖ്യാപനങ്ങള്‍

മറ്റ്‌ പ്രഖ്യാപനങ്ങള്‍

അതേസമയം പത്രസമ്മേളനത്തില്‍ ഫോള്‍ഡബിള്‍ ഫോണ്‍ സംബന്ധിച്ചും കോഹ്‌ പരാമര്‍ശിച്ചിട്ടുണ്ട്‌. അടുത്ത വര്‍ഷത്തോടെ സാസംങ്‌ ഈ ഡിവൈസ്‌ പുറത്തിറക്കിയേക്കുമെന്ന സൂചനയാണ്‌ നല്‍കിയിരിക്കുന്നത്‌ . ഇതിന്‌ പുറമെ ബിക്‌സ്‌ബി 2.0 ഈ വര്‍ഷം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2020 ഓടെ സാംസങ്‌ ഡിവൈസുകളില്‍ ബിക്‌സ്‌ബി വിര്‍ച്വല്‍ അസിസ്‌റ്റന്‍ര്‌ ലഭ്യമാകുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്‌.

Best Mobiles in India

English summary
Samsung's Mobile Communications Business President DJ Koh addressing a press conference at CES 2018 revealed that the first flagship smartphone of 2018 will be unveiled at MWC.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X