സാംസങ്‌ ഗാലക്‌സി എസ്‌9 എത്തുന്നത്‌ പര്‍പ്പിള്‍ നിറത്തിലോ?

By: Archana V

കഴിഞ്ഞ ഏതാനം ആഴ്‌ചകളായി സ്‌മാര്‍ട്‌ ഫോണ്‍ വിപണിയില്‍ ഉണര്‍വ്‌ പ്രകടമാണ്‌. വണ്‍പ്ലസ്‌ 5ടി ഉള്‍പ്പടെയുള്ള നിരവധി സ്‌മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചത്‌ കാണാന്‍ മാത്രമല്ല 2018 ല്‍ എത്താന്‍ ഒരുങ്ങുന്ന നിരവധി ഫോണുകളെ കുറിച്ച്‌ കേള്‍ക്കാനും കഴിഞ്ഞു.

സാംസങ്‌ ഗാലക്‌സി എസ്‌9 എത്തുന്നത്‌ പര്‍പ്പിള്‍ നിറത്തിലോ?

ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങിന്റെ വരാനിരിക്കുന്ന സുപ്രധാന ഡിവൈസകളായ ഗാലക്‌സി എസ്‌9 , എസ്‌9 പ്ലസ്‌ എന്നിവയെ കുറിച്ച്‌ നിരവധി അഭ്യൂഹങ്ങളാണ്‌ കേട്ടു കൊണ്ടിരിക്കുന്നത്‌.

ഡിവൈസ്‌ ഉടന്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്‌ കമ്പനി എന്നാണ്‌ ഈ അഭ്യൂഹങ്ങളില്‍ നിന്ന്‌ അറിയാന്‍ കഴിയുന്നത്‌. അടുത്തമാസം നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌ ഷോ(സിഇഎസ്‌)2018 ലോ അല്ലെങ്കില്‍ എംഡബ്ല്യുസി 2018 ന്‌ മുമ്പായി ഫെബ്രുവരിയിലോ സാംസങ്‌ സ്‌മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനാണ്‌ സാധ്യത എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌ .

യൂട്യൂബിലെ പോലെ ഫേസ്‌ബുക്ക്‌ വാച്ച്‌ വീഡിയോകളിലും പരസ്യം തുടങ്ങും

സാംസങിന്റെ അടുത്ത തലമുറ എക്‌സിനോസ്‌ 9810 പ്രോസസ്സര്‍ അല്ലെങ്കില്‍ ക്വാല്‍ക്കം സ്‌നാപ്‌ഡ്രാഗണ്‍ 845 എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും ഗാലക്‌സി എസ്‌9നെ പ്രവര്‍ത്തിപ്പിക്കുക എന്നാണ്‌ അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നത്‌. ഫോണില്‍ 4ജിബി അല്ലെങ്കില്‍ 6ജിബി റാം, ഡ്യുവല്‍ ലെന്‍സ്‌ റിയര്‍ ക്യാമറ എന്നിവയാണ്‌ പ്രതീക്ഷിക്കുന്നത്‌. മുന്‍ഗാമികളേക്കാള്‍ വിലക്കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്‌.

ഫേസ്‌റെക്കഗ്നീഷ്യന്‍ ഫീച്ചര്‍, ക്രമീകരിക്കാവുന്ന എഫ്‌/1.5 അപ്പര്‍ച്ചര്‍ ക്യാമറ, മൈക്രോഎസ്‌ഡി കാര്‍ഡ്‌ വഴി നീട്ടാവുന്ന 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്‌ എന്നിവയോട്‌ കൂടിയായിരിക്കും ഹാന്‍ഡ്‌സെറ്റ്‌ എത്തുക.

ഇതെല്ലാം അനുമാനങ്ങള്‍ മാത്രമായിരിക്കെ പുതിയൊരു അഭ്യൂഹം പ്രചരിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. സാംസങ്‌ പുതിയ സ്‌മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നത്‌ പര്‍പ്പിള്‍ നിറത്തിലായിരിക്കും എന്നതാണ്‌ പുതിയ വാര്‍ത്ത. ഗോള്‍ഡ്‌, ബ്ലാക്‌, ബ്ലൂ നിറങ്ങള്‍ക്ക്‌ ഒപ്പം അടുത്ത വര്‍ഷം ഈ നിറവും കൂട്ടിചേര്‍ക്കുമെന്നാണ്‌ സാംമൊബൈല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. സ്‌മാര്‍ഡ്‌ഫോണ്‍ പുറത്തിറക്കുമ്പോള്‍ മുതല്‍ ആഗോളവിപണിയില്‍ നാല്‌ നിറങ്ങളും ഔദ്യോഗികമായി ലഭ്യമാക്കി തുടങ്ങും എന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

പുതിയ നിറം കൂടി ഉള്‍പ്പെടുത്തുന്നത്‌ ഉപഭോക്താക്കള്‍ക്ക്‌ തിരഞ്ഞെടുപ്പിന്‌ കൂടുതല്‍ അവസരം നല്‍കും എന്നാല്‍ സ്വീകാര്യത എങ്ങനെയായിരിക്കുമെന്ന്‌ കാത്തിരുന്നു കാണാം. ഈ മാറ്റം ആളുകള്‍ ഉള്‍ക്കൊള്ളുന്നത്‌ എങ്ങനെയാണന്ന്‌ അറിയേണ്ടതുണ്ട്‌.

സാംസങ്‌ ഗാലക്‌സി എസ്‌8 പുറത്തിറക്കുന്നതിന്‌ മുമ്പും നിറം സംബന്ധിച്ചുള്ള ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ അവസാനം ഒന്നും സംഭവിച്ചില്ല.

സാംസങില്‍ നിന്നും ഇത്‌ സംബന്ധിച്ച്‌ ഔദ്യോഗികമായി ഒരു സ്ഥീരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ ഈ വിവരം ഇപ്പോള്‍ ഒരു അനുമാനമായി മാത്രം കണക്കാക്കാം.Read more about:
English summary
Samsung could be bringing the purple color option for the Galaxy S9 next year, in addition to black, gold, and blue.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot