സാംസങ്ങ് ഗാലക്‌സി എസ്9, എസ്9+ ഫോണുകള്‍ ഫെബ്രുവരി 26ന് എത്തും

Posted By: Samuel P Mohan

അടുത്ത തലമുറയിലെ ഗാലക്‌സി എസ് 9, എസ് 9+ ഫോണുകള്‍ ഫ്രെബ്രുവരി 26ന്, MWC 2018ല്‍ അവതരിപ്പിക്കും. MWCയില്‍ പുതിയ ടാബ്ലറ്റും വിപണിയിലിറക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഫ്രെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്നു വരെയാണ് ഈ വര്‍ഷം MWC നടക്കുന്നത്.

സാംസങ്ങ് ഗാലക്‌സി എസ്9, എസ്9+ ഫോണുകള്‍ ഫെബ്രുവരി 26ന് എത്തും

മാര്‍ച്ച് ഒന്നു മുതല്‍ തന്നെ ഗാലക്‌സി എസ9, എസ്9 + എന്നിവയുടെ പ്രീ ഓര്‍ഡര്‍ തുടങ്ങുകയും, മാര്‍ച്ച് 16ന് ഷിപ്പിംഗും നടക്കും.

സാംസങ്ങ് ഗാലക്‌സി എസ്9, എസ്9+ എന്നീ ഫോണുകള്‍ വിപണിയില്‍ എത്തുന്നതിനു മുന്‍പു തന്നെ ഫോണിനെ കുറിച്ചുളള രഹസ്യങ്ങള്‍ ചോര്‍ന്നിരുന്നു. Reddit വഴി എത്തിയ റിപ്പോര്‍ട്ടില്‍ സ്റ്റിരിയോ സ്പീക്കറുകളും വേരിയബിള്‍ അപ്പര്‍ച്ചര്‍ റിയര്‍ ക്യാമറയും ഉള്‍പ്പെടുന്നു.

സാംസങ്ങ് ഗാലക്‌സി എസ് 9ന് പിന്‍ വശത്ത് ഒറ്റ ക്യാമറ സെന്‍സറാണ് വരുന്നത്. ഡ്യുവല്‍ പിക്‌സല്‍ 12എംപി ഫോട്ടോകള്‍ ഇതില്‍ എടുക്കാം. സോണി എക്‌സ്പീരിയ XZ പ്രീമിയം പോലുളള ഫോണുകളില്‍ അവതരിപ്പിക്കുന്ന സൂപ്പര്‍ സ്ലോ-മോ മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട് ഗാലക്‌സി എസ് 9ന്.

5.8 ഇഞ്ച് ക്വാഡ് എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, വാട്ടര്‍-ഡെസ്റ്റ് റെസിസ്റ്റന്റ്, ഐറിസ് സ്‌കാനര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ഓട്ടോഫോക്കസ്, വയര്‍ലെസ് ചാര്‍ജ്ജിംഗ്, 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമുണ്ട് ഗാലക്‌സി എസ്9ന്.

'ട്രൂകോളര്‍' ഇനി ബാക്കപ്പ് ചെയ്യാം

സാംസങ്ങ് ഗാലക്‌സി എസ്9+ന് 6.2 ഇഞ്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പായിരിക്കും. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. ഗാലക്‌സി എസ് 9ന് 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഗാലക്‌സി എസ്9+ന് 6ജിബി റാമും 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുമായിരിക്കും.

രണ്ടു ഫോണുകള്‍ക്കും 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. ഗാലക്‌സി എസ്9ന് 3,000എംഎഎച്ച് ബാറ്ററിയും എസ് 9+ന് 3500 എംഎഎച്ച് ബാറ്ററിയും ആകുമെന്നു പ്രതീക്ഷിക്കുന്നു.

ക്വല്‍കോം സ്‌നാപ്ഗ്രാഗണ്‍ 845 മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ എത്തുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായിരിക്കും ഇവ.

English summary
Samsung will reportedly launch its next flagship smartphones, Galaxy S9 and S9+, on February 26 at its Mobile World Congress (MWC) 2018 event in Barcelona.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot