സാംസങ്ങ് ഗാലക്‌സി എസ്9 ഫെബ്രുവരി 25ന്, ആകര്‍ഷിക്കുന്ന സവിശേഷതകള്‍

Posted By: Samuel P Mohan

സാംസങ്ങ് തങ്ങളുടെ അടുത്ത ഫ്‌ളാഗ്ഷിപ്പ് ഫോണുകളുമായി എത്തുന്നു. എസ് സീരീസിലെ രണ്ടു ഫോണുകളായ ഗാലക്‌സി എസ്9, എസ് 9+ എന്നിവയാണ് എത്തുന്നത്. ഫെബ്രുവരി 26ന് ബാര്‍സിലോണയില്‍ വച്ചു നടക്കുന്ന പരിപാടിക്കു മുന്‍പു തന്നെ സാംസങ്ങ് ഫോണിനെ കുറിച്ചുളള പ്രത്യേകതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

സാംസങ്ങ് ഗാലക്‌സി എസ്9 ഫെബ്രുവരി 25ന്, ആകര്‍ഷിക്കുന്ന സവിശേഷതകള്‍

ഈ ഫോണിനെ കുറിച്ചുളള സവിശേഷതകള്‍ പല റിപ്പോര്‍ട്ടുകളിലും എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഫ്‌ളാഗ്ഷിപ്പ് ഫോണുകളായ ഗാലസ്‌കി എസ്8+, എസ്8 എന്നീ ഫോണുകളുടെ എഡ്ജ് ടൂ എഡ്ജ് ഡിസ്‌പ്ലേ വളരെ ആകര്‍ഷണീയമായിരുന്നു. അതിനാല്‍ ഈ ഫോണുകളുടെ ഡിസൈനുകളിലും ക്യാമറയിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരിച്ചിരിക്കുകയാണ് കമ്പനി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി എസ് 9, ഗാലക്‌സി എസ്9+ ഡിസൈന്‍

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഗാലക്‌സ് എസ് 8, എസ്8+ എന്നീ ഫോണുകള്‍ വളരെ ആകര്‍ഷണീയമായ രീതിയിലായിരുന്നു അവയുടെ ഡിസൈന്‍.

വളഞ്ഞ അറ്റങ്ങള്‍ക്കൊപ്പം മുകളിലും താഴേയും സ്ലിം ബെസെലുകളുമായാണ് ഈ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ എത്തിയിരുന്നത്. കൂടാതെ മുന്നിലും പിന്നിലുമായി ഗ്ലാസും, അതിനിടയില്‍ മെറ്റല്‍ ഫ്രെയിമുമുണ്ട്. ഇതേ ഡിസൈനായിരിക്കും ഗാലക്‌സി എസ്9നും എസ്9 പ്ലസിനും എന്നു പ്രതീക്ഷിക്കുന്നു.

18:5:0 റേഷ്യോയില്‍ Y-OCTA (Youm On-Cell Touch AMOLED) ടെക്‌നോളജിയാണ് ഗാലക്‌സി 9 സീരീസ് ഫോണുകള്‍ക്ക്. ഈ സവിശേഷതയുളളതിനാല്‍ ഫോണിന്റെ ഭാരം കുറയ്ക്കാനും സഹായിക്കും. ഫോണിന്റെ പിന്നില്‍ ഗ്ലാസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫിങ്കര്‍പ്രിന്റ് സെന്‍സറില്‍ കുറച്ചു വ്യത്യാസം വരും.

സാംസങ്ങ് ഗാലക്‌സി എസ് 9, ഗാലക്‌സി എസ്9+ ക്യാമറ

ക്യാമറയില്‍ പ്രത്യേകം സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. അതായത് 3 സ്റ്റാക്ക് എഫ്ആര്‍എസാണ്. ഫാസ്റ്റ് റീഡ്ഔട്ട് സെന്‍സറിനെയാണ് എഫ്ആര്‍എസ് എന്നു പറയുന്നത്. ഇത് ഉപയോഗിച്ചു കൊണ്ട് ഒരു സെക്കന്‍ഡില്‍ 480 ഫ്രൈംസ് എന്ന കണക്കില്‍ എച്ച്ഡി വീഡിയോകള്‍ ഷൂട്ട് ചെയ്യാം. പുതിയ ഇസ്‌കോസെല്‍ ക്യാമറ സെന്‍സര്‍ ആയിരിക്കും ഗാലക്‌സി എസ്9ല്‍ ഉപയോഗിക്കുന്നത്.

ഇത് മൂന്നു ലെയര്‍ ഉളള 3സ്റ്റാക്ക് എഫ്ആര്‍എസ് ആകും. ഇത് ക്യാമറയുടെ വേഗതയേയും ഫോക്കസ് കൃത്യതയേയും വര്‍ദ്ധിപ്പിക്കും. സെക്കന്‍ഡില്‍ 489 ഫ്രെയിംസ് എന്ന നിലയില്‍ സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ എച്ഡി 1080pയില്‍ ഷൂട്ട് ചെയ്യാനും സാധിക്കും.

വോഡാഫോണ്‍-ഫ്‌ളിപ്കാര്‍ട്ട് ഒന്നിക്കുന്നു, 4ജി ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

സാംസങ്ങ് ഗാലക്‌സി എസ് 9, ഗാലക്‌സി എസ്9+ന്റെ മറ്റു സവിശേഷതകള്‍

2കെ റെസല്യൂഷനില്‍ 5.8 ഇഞ്ച് ഡിസ്‌പ്ലേയാണ് സാംസങ്ങ് ഗാലക്‌സി എസ്9ന്, എന്നാല്‍ 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഗാലക്‌സി എസ്9 പ്ലസിന്. പൊടിയും വാട്ടര്‍ റെസിസ്റ്റന്റുമുളള IP68 സര്‍ട്ടിഫിക്കേഷനുമായാണ് ഇവ എത്തുന്നത്. 4ജിബി റാം 6ജിബി റാം എന്നീ വേരിയന്റുകളില്‍ സാംസങ്ങ് ഫോണുകള്‍ ലഭ്യമാകും.

ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജ്ജിങ്ങ്, മെലിഞ്ഞ ബെസലുകള്‍, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ മറ്റു സവിശേഷതകളാണ്. ഫ്രെബ്രുവരി 26 മുതല്‍ ഈ ഫോണുകളുടെ പ്രീ-ഓര്‍ഡര്‍ ആരംഭിക്കും. മാര്‍ച്ച് 16ന് ഷിപ്പിങ്ങും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Galaxy S9 is just a month away from becoming official, with Samsung having confirmed that its 2018 flagship will see a launch at MWC in February.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot