സാംസങ്‌ ഗാലക്‌സി എസ്‌9 നും എല്‍ജി ജി7 നും സിഇഎസ്‌ 2018 ല്‍ പുറത്തിറക്കിയേക്കും

Posted By: Archana V

2017 ന്റെ തിരശ്ശീല വീഴാറായതോടെ 2018ല്‍ പുറത്തിറങ്ങാന്‍ തയ്യാറെക്കുന്ന അടുത്തതലമുറ സ്‌മാര്‍ട്‌ഫോണ്‍ മോഡലുകളെ സംബന്ധിച്ചുള്ള നിരവധി അഭ്യൂഹങ്ങള്‍ വന്നു തുടുങ്ങിയിരിക്കുകയാണ്‌.

സാംസങ്‌ ഗാലക്‌സി എസ്‌9 നും എല്‍ജി ജി7 നും സിഇഎസ്‌ 2018 ല്‍ പുറത്തിറക്ക

സാംസങ്‌ ഗാലക്‌സി എസ്‌9 , ഗാലക്‌സി എസ്‌9+ എന്നിവയുടെ പണിപ്പുരയിലാണന്ന്‌ നേരത്തെ തന്നെ കേട്ടിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ പുറത്തിറക്കിയ ജി6 ന്റെ പിന്‍ഗാമിയായ ജി7 പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്‌ എല്‍ജി.

മുന്‍ വര്‍ഷങ്ങളിലെ അടിസ്ഥാനമാക്കി നോക്കിയാല്‍ എല്‍ജിയും സാംസങും അവരുടെ പ്രമുഖ മോഡലുകള്‍ ആദ്യ പാദത്തിന്റെ അവസാനത്തിലോ രണ്ടാംപാദത്തിന്റെ ആദ്യമോ ആണ്‌ പുറത്തിറക്കുക.

എന്നാല്‍ ഇത്തവണ സാധാരണയിലും നേരത്തെ സുപ്രധാന മോഡലുകള്‍ പുറത്തിറക്കാനുള്ള തിരക്കിലാണ്‌ ഇരു കമ്പനികളും എന്നാണ്‌ അറിയാന്‍ കഴിയുന്നത്‌.

സാംസങും എല്‍ജിയും ഗാലക്‌സി എസ്‌9, ഗാലക്‌സി എസ്‌9+ , ജി7 എന്നിവ അടുത്ത വര്‍ഷം ജനുവരി ആദ്യം തന്നെ പുറത്തിറക്കി വില്‍പ്പന ആരംഭിച്ചേക്കും എന്നാണ്‌ ബിസിനസ്സ്‌ കൊറിയ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

ഫോണ്‍, ക്യാമറ, പിസി ഡാറ്റകള്‍ വീണ്ടെടുക്കാന്‍ പല വഴികള്‍!

പ്രധാന മോഡലുകള്‍ പുറത്തിറക്കുന്നതിനായി സാംസങ്‌ യുഎസിലും യുകെയിലും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കും. ജനുവരയില്‍ ലാസ്‌വെഗാസില്‍ നടക്കുന്ന സിഇഎസ്‌ 2018 ടെക്‌ഷോയില്‍ ഗാലക്‌സി എസ്‌ 9 സീരീസ്‌ പുറത്തിറക്കിയേക്കും എന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌. അതേപോലെ എല്‍ജി ജി 7 നും നേരത്തെ നിശ്ചയിച്ചിരുന്ന ഫെബ്രുവരിക്ക്‌ പകരം ജനുവരിയില്‍ എത്തിയേക്കും എന്നാണ്‌ കരുതുന്നത്‌.

മുമ്പ്‌ ലഭ്യമായവിവരങ്ങള്‍ അനുസരിച്ച്‌ സാംസങ്‌ ഗാലക്‌സി എസ്‌9 ഉത്‌പന്നനിര ഡിസൈനില്‍ ശ്രദ്ധേയമായ മാറ്റങ്ങളോടെയായിരിക്കും എത്തുക. 18.5:9 ആസ്‌പെക്ട്‌റേഷ്യോട്‌ കൂടിയ ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ ,ഗാലക്‌സി എസ്‌8 ഡ്യുവോയിലെ പോലെ ക്യുഎച്ച്‌ഡി+ റെസല്യൂഷന്‍ എന്നീ സവിശേഷതകള്‍ ഡിവൈസില്‍ ഉണ്ടാകും.

64ജിബി സ്‌റ്റോറേജ്‌,. 4ജിബി റാം എന്നിവയോട്‌ കൂടിയ ക്വാല്‍ക്കം സ്‌നാപ്‌ഡ്രാഗണ്‍ 845 എസ്‌ഒസി ആയിരിക്കും ഡിവൈസിനെ പ്രവര്‍ത്തിപ്പിക്കുക. ആന്റിഗ്ലെയര്‍ ബിബിഎആര്‍ ഗോസ്‌റ്റ്‌ ടെക്‌നോളജിയോട്‌ കൂടിയ ഡ്യുവല്‍ ക്യാമറ സംവിധാനം ഡിവൈസില്‍ ഉണ്ടാകുമെന്ന്‌ അഭ്യൂഹങ്ങളുണ്ട്‌.

ഡിസ്‌പ്ലെയ്‌ക്ക്‌ താഴെയായുള്ള ഫിംഗര്‍പ്രിന്റ്‌ സെന്‍സറിന്‌ പകരം പിന്‍വശത്തായി സ്ഥാപിച്ചിട്ടുള്ള ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ ആയിരിക്കും ഇതിലുണ്ടാവുക എന്നും മുമ്പ്‌ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

അതേസമയം എല്‍ജി ജി7 എത്തുന്നത്‌ സ്വന്തം എഐ-അധിഷ്‌ഠിത ഡിജിറ്റല്‍ അസിസ്റ്റന്റോട്‌ കൂടിയായിരിക്കും. ജി7നെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എല്‍ജി ജി6 ല്‍ സ്‌നാപ്‌ഡ്രാഗണ്‍ 835ന്‌ പകരം മുന്‍ വര്‍ഷത്തെ സ്‌നാപ്‌ഡ്രാഗണ്‍ 821 ആണ്‌ ഉപയോഗിച്ചിരുന്നത്‌. എല്‍ജി ജി7 സ്‌നാപ്‌ഡ്രാഗണ്‍ 845 അല്ലെങ്കില്‍ സ്‌നാപ്‌ഡ്രാഗണ്‍ 835 ചിപ്‌സെറ്റോട്‌ കൂടിയായിരിക്കും എത്തുന്നത്‌ എന്നാണ്‌ പ്രതീക്ഷ.

Read more about:
English summary
Samsung Galaxy S9 and LG G7 might be unveiled earlier at the CES 2018 tech show in January next year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot