സാംസങ് ഗാലക്‌സി S9, ഗാലക്‌സി S9+ എന്നിവ ഫെബ്രുവരി 25-ന് പുറത്തിറങ്ങും

|

സാംസങ് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളായ ഗാലക്‌സി S9, S9+ എന്നിവ ഫെബ്രുവരിയില്‍ നടക്കുന്ന എംഡബ്ല്യുസി 2018-ല്‍ പുറത്തിറക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സാംസങില്‍ നിന്ന് സ്ഥിരീകരണം വന്നുകഴിഞ്ഞു. ഫെബ്രുവരി 25-ന് ഗാലക്‌സി S9, S9+ എന്നിവ പുറത്തിറങ്ങിയേക്കും. 25-ന് നടക്കുന്ന ചടങ്ങിലേക്ക് മാധ്യമങ്ങള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

സാംസങ് ഗാലക്‌സി S9, ഗാലക്‌സി S9+ എന്നിവ ഫെബ്രുവരി 25-ന്

 

അടിമുടി മാറ്റം വരുത്തിയ ക്യാമറയായിരിക്കും ഗാലക്‌സി S9-ലും S9+-ലും ഉണ്ടാവുകയെന്ന് സാംസങ് ക്ഷണക്കത്തില്‍ പറയുന്നു. സമാനമായ വിവരങ്ങള്‍ നേരത്തേ വിവിധ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോട്ടോ എടുക്കുന്നതിന് മുമ്പ് മാറ്റം വരുത്താന്‍ കഴിയുന്ന അപെര്‍ച്ചറോട് കൂടിയ 12 MP ക്യാമറയായിരിക്കും ഈ ഫോണുകളുടെ പ്രധാന ആകര്‍ഷണം.

അപെര്‍ച്ചര്‍ f/1.5 മുതല്‍ f/2.4 വരെ വ്യത്യാസപ്പെടുത്താന്‍ കഴിയും. ഈ സവിശേഷതയോടെ പുറത്തിറങ്ങിയ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ സാംസങ് W2018 ആയിരുന്നു.

480 fps-ല്‍ HD സൂപ്പര്‍ സ്ലോ മോഷന്‍ വീഡിയോകള്‍ ഗാലക്‌സി S9-ലും S9+-ലും എടുക്കാന്‍ കഴിയുമെന്നും അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗാലക്‌സി S8, S8+ എന്നീ ഫോണുകള്‍ക്ക് 240 fps HD സ്ലോ മോഷന്‍ വീഡിയോകള്‍ പകര്‍ത്താന്‍ കഴിയും.

ഗാലക്‌സി S9-ല്‍ പിന്‍ഭാഗത്ത് ഒരു ക്യാമറയും S9+-ല്‍ രണ്ട് ക്യാമറകളും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഗാലക്‌സി നോട്ട് 8-ല്‍ നിന്ന് വ്യത്യസ്തമായി ഇരട്ട ക്യാമറകള്‍ ലംബമായാണ് ക്രമീകരിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു.

18.5:9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയ 5.8 ഇഞ്ച്, 6.2 ഇഞ്ച് സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി ഡിസ്‌പ്ലേകള്‍ ആയിരിക്കും യഥാക്രമം ഗാലക്‌സി S9-ലും S9+-ലും ഉണ്ടാവുക. യുഎസിലും ചൈനയിലും സ്‌നാപ്ഡ്രാഗണ്‍ 845 SoC ചിപ്‌സെറ്റോട് കൂടി ഫോണുകള്‍ വിപണിയിലെത്തും.

നിങ്ങളുടെ ഐഫോണുകള്‍ മന്ദഗതിയിലാണോ? എങ്ങനെ അറിയാം?

മറ്റ് രാജ്യങ്ങളില്‍ ഇറങ്ങുന്ന ഫോണുകളില്‍ ഉപയോഗിക്കുന്നത് Exynos 9810 ചിപ്‌സെറ്റാണ്. S9-ല്‍ 4GB റാമും 3000 mAh ബാറ്ററിയും ഉണ്ടാവും. S9+-ല്‍ എത്തുമ്പോള്‍ ഇത് 6GB-യും 3500 mAh-ഉം ആയിമാറും.

ഫെബ്രുവരി 25-ന് പുറത്തിറങ്ങുന്നതിനാല്‍ ഫോണുകളുടെ പ്രീബുക്കിംഗ് മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാര്‍ച്ച് 16 മുതല്‍ ഫോണുകള്‍ അയച്ചുതുടങ്ങും. എന്നാല്‍ സാംസങ് ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Most Read Articles
Best Mobiles in India

Read more about:
English summary
Samsung Galaxy S9 and Galaxy S9+ will be unveiled on February 25 that is a day before the commencement of the MWC 2018 tech show. The same has been officially confirmed by Samsung has the company sends out the media invites for the same. There are speculations that these devices will go on pre-order on March 1.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more