സാംസങ്ങ് ഗാലക്‌സി എസ്9, എസ്9 പ്ലസ് 9,900 രൂപയ്ക്ക്, കൂടെ എയര്‍ടെല്‍ ഓഫറും

Posted By: Samuel P Mohan

സാംസങ്ങ് ഗാലക്‌സി എസ്9, ഗാലക്‌സി എസ്9 പ്ലസ് എന്നീ ഫോണുകള്‍ ഇന്ത്യയില്‍ ആദ്യമായി വില്‍പന ആരംഭിക്കുന്നു. വിവിധ ചാനലുകളില്‍ ഈ ഹാന്‍സെറ്റുകള്‍ ലഭ്യമാകുന്നു. ഗാലസ്‌കി സ്9, എസ്9 പ്ലസ് എന്നീ ഫോണുകള്‍ ഓണ്‍ലൈന്‍ ഷോപ്പുകളിലൂടെയാണ് വില്‍പന നടത്തുന്നത്.

സാംസങ്ങ് ഗാലക്‌സി എസ്9, എസ്9 പ്ലസ് 9,900 രൂപയ്ക്ക്, കൂടെ എയര്‍ടെല്‍ ഓഫ

കഴിഞ്ഞ മാസം നടന്ന 2018 MWCയിലാണ് സാംസങ്ങ് ഫോണുകള്‍ അവതരിപ്പിച്ചത്. എയര്‍ടെല്ലിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഈ ഫോണുകളുടെ പ്രീ രജിസ്‌ട്രേഷനുകളും ആരംഭിച്ചു. നിലവിലെ പുതിയ പ്ലാന്‍ പ്രകാരം 9,999 രൂപ മുതലാണ് ഡൗണ്‍പേയ്‌മെന്റ് ഓപ്ഷന്‍ ആരംഭിക്കുന്നത്. ഡൗണ്‍പേയ്‌മെന്റ് ഓപ്ഷനു മുകളിലായി 24 മാസത്തെ എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും അവരുടെ ഹാന്‍സെറ്റില്‍ ചെയ്യേണ്ടതാണ്.

എയര്‍ടെല്‍ ഓഫറിന്റെ കീഴില്‍ സാംസങ്ങ് ഗാലക്‌സി എസ്9 (64ജിബി വേരിയന്റ്) 9,999 രൂപയുടെ ഡൗണ്‍പേയ്‌മെന്റില്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാണ്. പ്രതിമാസം ഇന്‍സ്റ്റോള്‍മെന്റ് തുക 2,499 രൂപയാണ്, 24 മാസമാണ് ഇന്‍സ്റ്റോള്‍മെന്റ് കാലാവധി.

ഗ്യാലക്‌സി എസ്9 പ്ലസിനും 9999 രൂപയാണ് , പ്രതിമാസം ഇന്‍സ്റ്റോള്‍മെന്റ് 2799 രൂപയും 24 മാസം ഇന്‍സ്റ്റോള്‍മെന്റ് കാലാവധിയുമാണ്. പ്രതിമാസ ഇന്‍സ്റ്റോള്‍മെന്റ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ക്ക് ഓഫര്‍ ചെയ്യുന്നത് 80ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ സെക്യുര്‍, എയര്‍ടെല്‍ ടിവി, വിങ്ക് മ്യൂസിക് എന്നിവയാണ്.

ഗൂഗിള്‍ മാപ്‌സ് മലയാളത്തില്‍ എങ്ങനെ സംസാരിക്കും?

എന്നാല്‍ ഗാലക്‌സി എസ്9 (256ജിബി വേരിയന്റ്) എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ 17,900 രൂപ ഡൗണ്‍പേയ്‌മെന്റും പ്രതിമാസ ഇന്‍സ്‌റ്റോള്‍മെന്റ് 2,499 രൂപയുമാണ്. 24 മാസമാണ് ഇന്‍സ്റ്റോള്‍മെന്റ് കാലാവധി.

ഗാലക്‌സി എസ്9 പ്ലസിന് (256ജിബി വേരിയന്റ്) 7,900 രൂപ ഡൗണ്‍പേയ്‌മെന്റും പ്രതിമാസ ഇന്‍സ്‌റ്റോള്‍മെന്റ് 2,799 രൂപയുമാണ്. 24 മാസമാണ് ഇന്‍സ്റ്റോള്‍മെന്റ് കാലാവധി.

സാംസങ്ങ് എസ്9, എസ്9 പ്ലസ് എന്നീ ഫോണുകള്‍ക്ക് എയര്‍ടെല്ലിന്റെ പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. പക്ഷേ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ പുതിയ പോസ്റ്റ്‌പെയ്ഡ് കണക്ഷന്‍ എടുക്കുകയോ അല്ലെങ്കില്‍ പ്രീപെയ്ഡ് കണക്ഷനില്‍ നിന്നും പോസ്റ്റ്‌പെയ്ഡിലേക്ക് മാറുകയോ വേണം.

ഇതു കൂടാതെ സാംസങ്ങ് ഗാലക്‌സി എസ്9 സീരീസ് വാങ്ങുന്നവര്‍ക്ക് സൗജന്യ ഹാന്‍സെറ്റ് പരിപക്ഷ പ്ലാനും എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സാംസങ്ങ് ഗാലക്‌സി എസ്9, എസ്9 പ്ലസ് എന്നീ ഫോണുകള്‍ ഫ്‌ളിപ്കാര്‍ട്ട്, സാംസങ്ങ് ഷോപ്പ്, റീട്ടെയില്‍ ഔട്ട്‌ലെറ്റ് ഇന്ത്യ എന്നിവയിലൂടേയും വാങ്ങാം.

English summary
Airtel the availability of Samsung's latest flagship Galaxy S9 and S9+ smartphones on its online store where users can buy the 64 GB variant of Galaxy S9 and S9+ for a down payment of Rs 9,900.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot