സാംസങ് ഗാലക്‌സി S9, S9+ എന്നിവ എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് വാങ്ങാം; ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ

|

സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളായ ഗാലക്‌സി S9, S9+ എന്നിവ മാര്‍ച്ച് 6-ന് ഇന്ത്യന്‍ വിപണിയിലെത്തും. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ഫോണ്‍ പുറത്തിറക്കുക. ഫോണ്‍ വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി പ്രീ-രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം സാംസങിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലും വില്‍പ്പനകേന്ദ്രങ്ങളിലും ലഭ്യമാണ്. ഇതിന് പുറമെ ഇവ എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും വാങ്ങാന്‍ കഴിയും.

സാംസങ് ഗാലക്‌സി S9, S9+ എന്നിവ എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന

എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഫോണ്‍ പ്രീ-രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ www.airtel.in/onlinestore അല്ലെങ്കില്‍ മൈ എയര്‍ടെല്‍ ആപ്പ് സന്ദര്‍ശിക്കുക. പ്രീ-രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഫോണ്‍ വാങ്ങുന്നതിനുള്ള ക്ഷണം ലഭിക്കും. മാര്‍ച്ച് 4-ന് പ്രീ-രജിസ്‌ട്രേഷന്‍ അവസാനിക്കും.

എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ രജിസ്റ്റര്‍ നൗ എന്ന് കാണാന്‍ കഴിയും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഗാലക്‌സി S9-ഉം S9+-നും പ്രത്യേകം ലിങ്കുകള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നിന്ന് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പേര്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും.

5000 രൂപയ്ക്കുളളില്‍ OTG പിന്തുണയുളള 4ജി സ്മാര്‍ട്ട്‌ഫോണുകള്‍5000 രൂപയ്ക്കുളളില്‍ OTG പിന്തുണയുളള 4ജി സ്മാര്‍ട്ട്‌ഫോണുകള്‍

പ്രീ-രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് 6-ന് ഫോണ്‍ വാങ്ങുന്നതിനുള്ള ക്ഷണം ലഭിക്കും. ക്ഷണം ലഭിക്കുന്ന വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അന്ന് ഫോണ്‍ വാങ്ങാന്‍ കഴിയൂ. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഗാലക്‌സി S9, S9+ എന്നിവയ്ക്ക് വേണ്ടി എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ പ്രീ-രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ക്യാമറ, സ്‌ക്രീന്‍, ശബ്ദം എന്നിവയില്‍ വലിയ മാറ്റങ്ങളോടെയാണ് ഗാല്കസി S9,S9+ എന്നിവ വിപണിയിലെത്തുന്നത്. സ്മാര്‍ട്ട് ബിക്‌സിബി എക്‌സ്പീരിയന്‍സും ഫോണുകള്‍ ഉറപ്പുനല്‍കുന്നു. മിഡ്‌നൈറ്റ് ബ്ലാക്ക്, ലിലാക് പര്‍പ്പിള്‍, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളില്‍ ഇവ ലഭിക്കും.

ഇന്ത്യയില്‍ മാര്‍ച്ച് 16 മുതല്‍ ഫോണുകളുടെ പൂര്‍ണ്ണതോതിലുള്ള വില്‍പ്പന ആരംഭിക്കുമെന്നാണ് വിവരം. എന്നാല്‍ ഇവയുടെ വില സംബന്ധിച്ച് കൃത്യമായ വിവരം ഇനിയും പുറത്തുവന്നിട്ടില്ല. മുന്‍ മോഡലുകളെ അപേക്ഷിച്ച് വില കൂടുതലായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

Best Mobiles in India

Read more about:
English summary
Samsung Galaxy S9 and Galaxy S9+ are all set to launch in India on March 6. Ahead of the launch, Airtel has announced that the Galaxy S9 duo will go on sale via Airtel Online store. Customers can now also pre-register for the smartphones from Airtel's online store. Do note that the pre-registrations will be open only till March 4, 2018.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X