സാംസങ്ങ് ഗാലക്‌സിയില്‍ ഇനി മലയാളമുള്‍പ്പെടെ 9 ഇന്ത്യന്‍ ഭാഷകള്‍

Posted By:

സാംസങ്ങ്് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്ലറ്റുകളിലും ഇനിമുതല്‍ മലയാളമുള്‍പ്പെടെ ഒമ്പതു ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ ലഭ്യമാവും. ഫോണിനകത്തെ വിവരങ്ങളും ഉപയോഗവും ഈ പ്രാദേശിക ഭാഷകളിലൂടെ സാധ്യമാകുമെന്നതാണ് ഗുണം.

മലയാളത്തിനു പുറമെ ഹിന്ദി, പഞ്ചാബി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി എന്നീ പ്രാദേശിക ഭാഷകളാണ് സപ്പോര്‍ട്ട് ചെയ്യുക. നിലവില്‍ ഗാലക്‌സി ഗ്രാന്റ്, എസ് 4, ഗാലക്‌സി ടാബ് 3 എന്നിവയില്‍ മാത്രമെ ഇവ ലഭ്യമാവൂ. താമസിയാതെ കൂടുതല്‍ ഹാന്‍ഡ് സെറ്റുകളിലേക്ക് ഇവ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ സാംസങ്ങ് അധികൃതര്‍ അറിയിച്ചു.

സാംസങ്ങ് ഗാലക്‌സിയില്‍ ഇനി മലയാളമുള്‍പ്പെടെ 9 ഇന്ത്യന്‍ ഭാഷകള്‍

വിനോദം, ഗെയിം, വ്യവസായം തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള നിരവധി ആപ്ലിക്കേഷനുകള്‍ ഈ പ്രാദേശിക ഭാഷകളില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. അതോടൊപ്പം ഫേസ് ബുക്കും ഫേസ് ബുക്ക് മെസഞ്ജറും പ്രാദേശിക ഭാഷകളില്‍ ഉപയോഗിക്കാം.

സാംസ്ങ്ങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരുമായി ചേര്‍ന്നാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സാംസങ്ങ് ഉപയോക്താക്കള്‍ക്കായി ഇംഗഌഷ്, ഹിന്ദി, മലയാളം, ഗുജറാത്തി, ഗുര്‍മുഖി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി ഫോണ്‍ ബുക്ക് ആപ്ലിക്കേഷനും പുറത്തിറക്കിയതായി ചടങ്ങില്‍ സംബന്ധിച്ച റിവേറി ലാംഗ്വേജ് ടെക്‌നോളജീസ് സി.ഇ.ഒ. അരവിന്ദ് പാനി അറിയിച്ചു. ഡിസംബര്‍ 2013 വരെ സാംസങ്ങ് സ്‌റ്റോറുകളില്‍ ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ലഭിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot