ഐപാഡ് മിനിയോട് മത്സരിയ്ക്കാന്‍ സാംസങ് ഗാലക്‌സി ടാബ് 2 10.1 ന്റെ വിലയില്‍ 20 ശതമാനം കുറവ്

Posted By: Super

ഐപാഡ് മിനിയോട് മത്സരിയ്ക്കാന്‍ സാംസങ് ഗാലക്‌സി ടാബ് 2 10.1 ന്റെ വിലയില്‍ 20 ശതമാനം കുറവ്

സാംസങ് അവരുടെ 10.1 ഇഞ്ച് ടാബ്ലെറ്റ്, ടാബ്2 10.1 ന്റെ വിലയില്‍ ഏതാണ്ട് 20 ശതമാനം കുറവ് വരുത്തി. ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ സഹോൡിലാണ് ഇത് സംബന്ധിച്ച പരസ്യം വന്നത്. ആപ്പിളിന്റെ ഐപാഡ് മിനിയും, ഐപാഡും ഇന്ന് ഇന്ത്യയില്‍ പുറത്തിറക്കുന്നതിന്റെ മുന്നോടിയായാണ് ഈ പുതിയ വിലകുറയ്ക്കല്‍ എന്നാണ് വിപണിയുടെ പൊതുവേയുള്ള വിലയിരുത്തല്‍. 31,990 രൂപ വിലയുണ്ടായിരുന്ന ടാബ് 2 10.1, ഇനി 25,900 രൂപയ്ക്ക് വാങ്ങാന്‍ സാധിയ്ക്കും.

ലഭ്യമായ വാര്‍ത്തകളനുസരിച്ച് ഐപാഡ് മിനിയ്ക്ക് 21,900 രൂപ മുതലും, ഐപാഡ് 4ന്  31,900 രൂപ മുതലും ആയിരിയ്ക്കും വില.

സവിശേഷതകളുടെ കാര്യത്തില്‍ 10.1 ഇഞ്ച്  WXGA ഡിസ്‌പ്ലേയും, 3ജി കണക്ടിവിറ്റിയുമൊക്കെയായി മുന്‍ നിരയിലാണ് സാംസങ് ടാബ്2 10.1 ന്റെ സ്ഥാനം. എന്നിരുന്നാലും ടാബ്ലെറ്റിന്റെ കാര്യം വരുമ്പോള്‍ ആന്‍ഡ്രോയ്ഡിനേക്കാള്‍, ഐപാഡിന് തന്നെയാണ് ഉപഭോക്താക്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക  എന്ന് വിപണിയിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.  എന്നിരുന്നാലും പെട്ടെന്നുണ്ടായ വിലക്കുറവിലൂടെ സാംസങ്, ആപ്പിളിന്റെ പുതിയ ഉപകരണങ്ങള്‍ക്ക് വെല്ലുവിളിയാകും എന്നു തന്നെ പ്രതീക്ഷിയ്ക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot