കഴിഞ്ഞ ഫെബ്രുവരിയിലാണ് സാംസങ്ങ് ഗാലക്‌സി ടാബ് 3 യുടെ പരിഷ്‌കരിച്ച പതിപ്പായ ഗാലക്‌സി ടാബ് 3 നിയോ പുറത്തിറക്കിയത്. ഇന്ത്യയില്‍ 11,618 രൂപയാണ് വിലയിട്ടത്. ടാബ്ലറ്റിന്റെ പ്രത്യേകതകള്‍ പരിശോധിച്ചാല്‍ വില അല്‍പം അധികമാണെന്നും തോന്നാം. എങ്കിലും ശരാശരിക്കു മുകളിലാണ് ഗാലക്‌സി ടാബ് 3 നിയോ.
എന്തൊക്കെയാണ് ടാബ് 3 നിയോയുടെ പ്രത്യേകതകള്‍? അതറിയാന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടാബ് 3 നിയോ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഒരു റിവ്യു ചുവടെ കൊടുക്കുന്നു.

ഡിസ്പ്ലെ
1024-600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് ഡിസ്‌പ്ലെയാണ് ടാബ് 3 നിയോക്കുള്ളത്. ഹൈ റെസല്യൂഷന്‍ ഗെയിമുകളും വീഡിയോകളും വ്യക്തമായിതന്നെ കാണാന്‍ സാധിക്കും.

ഡിസൈന്‍
ഗാലക്‌സി ടാബ് 3 ക്കു സമാനമായ രൂപമാണ് ടാബ് 3 നിയോക്കുമുള്ളത്. പൂര്‍ണമായും പ്ലാസ്റ്റികില്‍ തീര്‍ത്ത ബോഡിയാണ്. 310 ഗ്രാം ഭാരമുണ്ട്. അതേസമയം സ്‌ക്രീനിന് പ്രത്യേക പ്രൊട്ടക്ഷന്‍ ഒന്നുമില്ല. പിന്‍വശത്ത് നല്ല ഗ്രിപ് ഉണ്ട്താനും.

പ്രൊസസര്‍
1.2 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A9 പ്രൊസസറും വിവാന്റെ GC1000 ജി.പി.യുവും 1 ജി.ബി. റാമുമാണ് ടാബ്ലറ്റിലുള്ളത്. ഇത് ശരാശരിക്കും താഴെയാണ്. ഉയര്‍ന്ന സൈസുള്ള ഗെയിമുകളോ വീഡിയോയ പ്ലേ ചെയ്യുമ്പോള്‍ ഇടയ്ക്ക് സ്‌ലോ ആവുന്നുണ്ട്. 8 ജി.ബി ആണ് ഇന്റേണല്‍ മെമ്മറി. ഇത് 64 ജി.ബിവരെ വികസിപ്പിക്കാം.

ഓപ്പറേറ്റിംഗ് സിസ്റ്റം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് ടാബ് 3 നിയോയിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ആന്‍ഡ്രോയ്ഡ് 4.3 അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും. എങ്കിലും ആന്‍ഡ്രോയ്ഡിന്റെ കിറ്റ്കാറ്റ് വേര്‍ഷന്‍ വ്യാപകമായ ഇക്കാലത്ത് ജെല്ലിബീന്‍ ഒ.എസ് എന്നത് പഴഞ്ചന്‍ തന്നെയാണ്.

ക്യാമറ
ക്യാമറയുടെ കാര്യത്തില്‍ യാതൊരു മേന്മയും ഗാലക്‌സി ടാബ് 3 നിയോക്ക് അവകാശപ്പെടാനില്ല. പിന്‍വശത്ത് 2 എം.പി ക്യാമറയാണ് ഉള്ളത്. ശരാശരിക്കും താഴെയാണ് ഇതെന്ന് പറയാതെതന്നെ മനസിലാക്കം. LED ഫ് ളാഷ് പോലുമില്ല എന്നത് കാര്യങ്ങള്‍ കൂടുതല്‍ പരിതാപകരമാക്കുന്നു. ഫ്രണ്ട് ക്യാമറയുമില്ല.

ബാറ്ററി
3600 mAh ബാറ്ററിയാണ് ടാബ്ലറ്റിലുള്ളത്. ഇത് സാമാന്യം തരക്കേടില്ലാത്തതാണ്. ഒറ്റ ചാര്‍ജില്‍ 8 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സംഗ്രഹം
ടാബ്ലറ്റിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ പരിശോധിച്ചാല്‍ ശരാശരിക്കും താഴെ നിലവാരമുള്ള എന്‍ട്രി ലെവല്‍ ടാബ്ലറ്റാണ് ഇതെന്ന് ബോധ്യപ്പെടും. അതേസമയം വിലയാവട്ടെ അധികമാണുതാനും.
<center><iframe width="100%" height="360" src="//www.youtube.com/embed/5I00c3MBXLM?feature=player_detailpage" frameborder="0" allowfullscreen></iframe></center>