സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് ഇന്ന് വൈകുന്നേരം 7:30 ന് തത്സമയം അവതരിപ്പിക്കും

|

സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് ഇന്ന് രാത്രി കൃത്യം 7:30 ന് തത്സമയം അവതരിപ്പിക്കും. ഇത് നെക്സ്റ്റ് ജനറേഷൻ ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളായ സാംസങ് ഗാലക്‌സി ഇസെഡ് ഫോൾഡ് 3, സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 സ്മാർട്ഫോണുകൾ അവതരിപ്പിക്കും. പ്രീവിയസ് ജനറേഷൻ ഫോൾഡബിൾ രണ്ട് സ്മാർട്ട്ഫോണുകൾ അപ്‌ഗ്രേഡുകളുമായി വരും, കൂടാതെ ഇവയ്ക്ക് വിലക്കുറവായിരിക്കും. പുതിയ സാംസങ് ഗാലക്‌സി ബഡ്‌സ് 2 ട്രൂ വയർലെസ് സ്റ്റീരിയോ ഇയർബഡുകളും ഒരു ജോടി സാംസങ് ഗാലക്‌സി വാച്ച് 4 മോഡലുകളും കമ്പനി പ്രഖ്യാപിക്കുമെന്ന് പറയുന്നു.

സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് ലൈവ് സ്ട്രീം എങ്ങനെ കാണാം?

സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് ഇന്ന് രാത്രി കൃത്യം 7:30 മണിക്ക് നടത്തുന്നതാണ്. ഇത് സാംസങ്.കോം, ഫേസ്ബുക് എന്നിവയിൽ തത്സമയം സംപ്രേഷണം ചെയ്യും. ഗാലക്‌സി എസ് 21 സീരീസ് സ്മാർട്ട്‌ഫോണുകളും ഗാലക്‌സി ബഡ്‌സ് പ്രോ ടിഡബ്ല്യുഎസ് ഇയർബഡുകളും അവതരിപ്പിച്ച ജനുവരിയിലെ ഇവന്റിന് ശേഷം ഈ വർഷം കമ്പനിയുടെ രണ്ടാമത്തെ അൺപാക്ക്ഡ് ഇവന്റാണിത്.

സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാം?

സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാം?

സാംസങ് പുതിയ സ്മാർട്ട് വാച്ചിൻറെ രണ്ട് മോഡലുകളായ ടിഡബ്ള്യുഎസ് ഇയർബഡുകളും രണ്ട് മോഡലുകളും അവതരിപ്പിച്ചേക്കും. ഫോൾഡബിൾ സ്മാർട്ട്ഫോണുകളിൽ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 എന്നിവ ഉൾപ്പെടുമെന്ന് പറയുന്നു. ഈ നടക്കുവാൻ പോകുന്ന ഇവന്റിൽ അവതരിപ്പിക്കപ്പെടുന്ന ടിഡബ്ള്യുഎസ് ഇയർബഡുകൾ സാംസങ് ഗാലക്‌സി ബഡ്‌സ് 2 ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം സ്മാർട്ട് വാച്ച് മോഡലുകളിൽ സാംസങ് ഗാലക്‌സി വാച്ച് 4, സാംസങ് ഗാലക്‌സി വാച്ച് 4 ക്ലാസിക് എന്നിവ ഉൾപ്പെടുന്നു. നെക്സ്റ്റ് ജനറേഷൻ ഗാലക്‌സി ഫോൾഡിനെ സാംസങ് ഔദ്യോഗികമായി സൂചിപ്പിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 എന്നിവ വളരെക്കാലമായി വാർത്തകളിൽ നിരന്തരം വരികയും ഇതുവരെ ധാരാളം വിവരങ്ങൾ ചോർന്നിട്ടുമുണ്ട്. ഗാലക്‌സി ഇസഡ് ഫോൾഡ് 3 യുടെ വില 1,49,990 രൂപയും, അതേസമയം ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 യുടെ വില 80,000 രൂപയ്ക്കും 90,000 രൂപയ്ക്കും ഇടയിലായിരിക്കാം. ഈ രണ്ട് മോഡലുകൾക്കും കരുത്തേകുന്നത് സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറായിരിക്കും. സാംസങ് ഗാലക്‌സി ബഡ്‌സ് 2 ന് യൂറോ 149.99 (ഏകദേശം 13,100 രൂപ) വില നൽകിയേക്കും. ഇത് ഗ്രാഫൈറ്റ്, ലാവെൻഡർ, ഒലിവ്, വൈറ്റ് തുടങ്ങിയ നിറങ്ങളിൽ അവതരിപ്പിക്കും. സാംസങ് ഗാലക്‌സി ബഡ്‌സ് 2 ആംബിയന്റ് നോയ്‌സ് കണ്ടെത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന രണ്ട് മൈക്രോഫോണുകൾ ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് ഫീച്ചർ ചെയ്യ്തേക്കും.

സാംസങ് ഗാലക്‌സി വാച്ച് 4 സീരീസ്

സാംസങ് ഗാലക്‌സി വാച്ച് 4 സീരീസ്

വരാനിരിക്കുന്ന സാംസങ് ഗാലക്‌സി വാച്ച് 4 സീരീസ് സാംസങ്ങും ഗൂഗിൾ വൺ യുഐ വാച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുകയും പുതിയ എക്സിനോസ് ഡബ്ല്യു 920 SoC പ്രോസസർ മികച്ച പ്രവർത്തനത്തിനായി ഉൾപ്പെടുത്തുകയും ചെയ്യും. ഗാലക്‌സി വാച്ച് 4 ന് 44 എംഎം ഡയൽ മോഡലിന് യൂറോ 309 (ഏകദേശം 27,300 രൂപ), 40 എംഎം ഡയൽ മോഡലിന് യൂറോ 279 എന്നിങ്ങനെയാണ് വില. ഗാലക്‌സി വാച്ച് 4 ക്ലാസിക്കിൻറെ 42 എംഎം ഡയൽ മോഡലിന് യൂറോ 379 (ഏകദേശം 33,500 രൂപ) വില വരും, 46 എംഎം ഡയൽ വേരിയന്റിന് യൂറോ 409 (ഏകദേശം 36,100 രൂപ) വില നല്കിയേക്കുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Samsung Galaxy Z Fold 3 and Samsung Galaxy Z Flip 3 are the next-generation foldable smartphones. The two phones will have improvements over the previous generation of foldable, as well as lower prices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X