സാംസങ്ങ് ഗിയര്‍ 2; ഗാലക്‌സി ഗിയറിനേക്കാള്‍ മികച്ചത്, എന്നാല്‍ ശരാശരിയിലും താഴെ

Posted By:

2013- ടെക് ലോകത്തെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു. വേറിട്ട പല സാങ്കേതികതയും പോയ വര്‍ഷം നമ്മള്‍ കണ്ടു. അതില്‍ എടുത്തു പറയേണ്ടത് സാംസങ്ങിന്റെ ആദ്യ സ്മാര്‍ട്‌വാച്ചായ ഗാലകസി ഗിയറിനെ കുറിച്ചാണ്.

സ്മാര്‍ട്‌വാച്ചിന്റെ മേന്മകൊണ്ടല്ല ഇത് വാര്‍ത്തയാവുന്നത്. സാംസങ്ങ് എന്ന ആഗോള ഭീമന്‍ പുറത്തിറക്കിയ വേറിട്ട ഉത്പന്നം എന്ന നിലയ്ക്കാണ്. അതേസമയം ഗാലക്‌സി ഗിയര്‍ വന്‍ പരാജയമായിരുന്നു എന്നതും വസ്തുതയാണ്.

സാംസങ്ങ് ഗിയര്‍ 2; ഗാലക്‌സി ഗിയറിനേക്കാള്‍ മികച്ചത്, എന്നാല്‍....

പുതുമയില്ലാത്ത ഡിസൈന്‍, മോശം ബാറ്ററി, പരിമിതമായ ആപ്ലിക്കേഷനുകള്‍ തുടങ്ങി പോരായ്മകള്‍ നിരവധി ഉണ്ടായിരുന്നു ഗാലക്‌സി ഗിയറിന്. എന്നാല്‍ പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നേറുന്നതാണ് വിജയത്തിലേക്കുള്ള പാത എന്ന് സാംസങ്ങിനെ ആരും പഠിപ്പിക്കേണ്ടതില്ല.

അതുകൊണ്ടുതന്നെ അടുത്ത തലമുറ സ്മാര്‍ട്‌വാച്ചുകള്‍ അവര്‍ ലോഞ്ച് ചെയ്തു. ഒന്നല്ല, മൂന്നെണ്ണം. ഗിയര്‍ 2, ഗിയര്‍ 2 നിയോ, ഗിയര്‍ ഫിറ്റ് എന്നിവ. അതില്‍ ഗിയര്‍ 2 എന്ന സ്മാര്‍ട്‌വാച്ചാണ് ഇന്ന് ഇവിടെ വിലയിരുത്തുന്നത്. ഗാലക്‌സി ഗിയറിന്റെ പരാജയത്തില്‍ നിന്ന് സാംസങ്ങ് പാഠമുള്‍ക്കൊണ്ടോ??? അതോ തെറ്റുകള്‍ ആവര്‍ത്തിക്കുകയായിരുന്നോ ഗിയര്‍ 2-വിലൂടെ?? പരിശോധിക്കാം.

ഡിസൈനും ഡിസ്‌പ്ലെയും

ഡിസൈനില്‍ ഏറെ പുതുമകള്‍ കൊണ്ടുവരാന്‍ ഗിയര്‍ 2-വില്‍ സാധിച്ചു. മുന്‍പത്തേക്കാള്‍ കൂടുതല്‍ മികച്ചതായിരുന്നു ഗിയര്‍ 2-വിന്റെ രൂപം. മെറ്റല്‍ ഉപയോഗിച്ചുള്ള പ്രധാന ബോഡിയും പ്‌ലാസ്റ്റിക് സ്ട്രാപുമാണ് ഉള്ളത്. ഗാലക്‌സി ഗിയറില്‍ ക്യാമറ സ്ട്രാപ്പില്‍ ആയിരുന്നുവെങ്കില്‍ ഗിയര്‍ 2 വില അത് ബോഡിയില്‍ തന്നെയാണ്. മാത്രമല്ല, സ്ട്രാപ് മാറ്റാനും സാധിക്കും.
1.63 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെയാണ് ഗിയര്‍ 2-വിന് ഉള്ളതും. ഇതും മോശമെന്ന് പറയാനാവില്ല.

ഹാര്‍ഡ്‌വെയര്‍

1 GHz ഡ്യുവല്‍ കോര്‍ ചിപ്‌സെറ്റാണ്് ഗിയര്‍ 2-വില്‍ ഉള്ളത്. ഇത് ഗാലക്‌സി ഗിയറിന്റേതിനു സമാനമാശണങ്കിലും അല്‍പം പരിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ പറയത്തക്ക മേന്മകള്‍ ഇല്ലതാനും. 4 ജി.ബി. ഇന്റേണല്‍ മെമ്മറിയുണ്ട് സ്മാര്‍ട്‌വാച്ചില്‍.

സോഫ്റ്റ്‌വെയര്‍

ഗാലക്‌സി ഗിയറില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉണ്ടായിരുന്നതെങ്കില്‍ ഗിയര്‍ 2-വില്‍ സാംസങ്ങിന്റെ സ്വന്തം ടൈസണ്‍ ഒ.എസ് ആണ്. മാത്രമല്ല, 17 സാംസങ്ങ് ഫോണുകളുമായി കണക്റ്റ് ചെയ്യാനും സാധിക്കും. ഗാലക്‌സി ഗിയറിനെ അപേക്ഷിച്ച് യൂസര്‍ ഇന്റര്‍ഫേസില്‍ കാര്യമായ മാറ്റം വരുത്താന്‍ പുതിയ ഒ.എസിന് സാധിച്ചില്ല. അതേസമയം ആപ്ലിക്കേഷനുകളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. എങ്കിലും തേര്‍ഡ് പാര്‍ടി ആപ്ലിക്കേഷനുകള്‍ ഗാലക്‌സി ഗിയറിലേതുപോലെ തീരെ കുറവാണ്.

ബാറ്ററി

300 mAh ബാറ്ററിയാണ് ഗിയര്‍ 2-വിലുള്ളത്. ഗാലക്‌സി ഗിയറില്‍ ഒരുദിവസത്തെ ബാറ്ററി ചാര്‍ജ് ആണ് ലഭിച്ചിരുന്നതെങ്കില്‍ ഗിയര്‍ 2-വില്‍ ഇത് മൂന്ന് ദിവസം വരെ ലഭിക്കും.

ക്യാമറ

ക്യാമറയുടെ കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഗിയര്‍ 2-വിന് ഉണ്ടായിട്ടില്ല. ഗാലക്‌സി ഗിയറില്‍ 1.9 എം.പി ആയിരുന്നുവെങ്കില്‍ ഗിയര്‍ 2-വില്‍ അത് 2 എം.പി ആയി എന്നുമാത്രം. ചിത്രങ്ങളുടെ നിലവാരത്തിലും വലിയ വ്യത്യാസങ്ങള്‍ ഇല്ല.

മറ്റു ഫീച്ചറുകള്‍

ഹാര്‍ട്‌റേറ്റ് മോണിറ്റര്‍ ഉള്‍പ്പെടെ നിരവധി ഹെല്‍ത് ട്രാക്കിംഗ് സംവിധാനങ്ങള്‍ ഗിയര്‍ 2-വിലുണ്ട്. വാച്ചില്‍ നിന്ന് നേരിട്ട് മ്യൂസിക് പ്ലേ ചെയ്യാനുള്ള സംവിധാനമാണ് സ്മാര്‍ട്‌വാച്ചിന്റെ മറ്റൊരു പ്രത്യേകത.

സംഗ്രഹം

സാംസങ്ങിന്റെ ആദ്യ സ്മാര്‍ട്‌വാച്ചായ ഗാലക്‌സി ഗിയറുമായി താരതമ്യം ചെയ്താല്‍ ബാറ്ററി, ഡിസൈന്‍, സോഫ്റ്റ്‌വെയര്‍ ഫീച്ചര്‍, ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ കാര്യമായ പുരോഗതി ഗിയര്‍ 2-വിന് ഉണ്ട്. അതേസമയം മികച്ച ഒരു സ്മാര്‍ട്‌വാച്ചാണ് ഇതെന്ന് പറയാനും സാധിക്കില്ല.

<center><iframe width="100%" height="360" src="//www.youtube.com/embed/Rh5mBbhIyys?feature=player_embedded" frameborder="0" allowfullscreen></iframe></center>

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot