സാംസങ്ങ് ഗിയര്‍ ഫിറ്റിന് ഇന്ത്യയില്‍ വിലകുറച്ചു!!!

Posted By:

സാംസങ്ങിന്റെ വെയറബിള്‍ ഫിറ്റ്‌നസ് ട്രാക്കറായ ഗിയര്‍ഫിറ്റിന് ഇന്ത്യയില്‍ വില കുറച്ചു. 3,800 രൂപയാണ് കുറച്ചത്. ഇതോടെ 15,900 രൂപയുണ്ടായിരുന്ന ഗിയര്‍ ഫിറ്റ് 12,100 രൂപയ്ക്ക് ലഭിക്കും.

ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ലോഞ്ച് ചെയ്ത ഗിയര്‍ഫിറ്റ് ഏപ്രില്‍ മുതലാണ് ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങിയത്.

സാംസങ്ങ് ഗിയര്‍ ഫിറ്റിന് ഇന്ത്യയില്‍ വിലകുറച്ചു!!

ഹാര്‍ട്‌റേറ്റ് മോണിറ്റര്‍, ആക്‌സലറോ മീറ്റര്‍, ജിറോസ്‌കോപ്, പെഡോമീറ്റര്‍ തുടങ്ങിയവയുള്ള ഫിറ്റ്‌നസ് ട്രാക്കറാണ് ഗിയര്‍ ഫിറ്റ്. കൂടാതെ സാംസങ്ങ് സ്മാര്‍ട്‌ഫോണുകളുമായി കണക്റ്റ് ചെയ്താല്‍ ഫോണില്‍ വരുന്ന കോളുകള്‍, എസ്.എം.എസ്, ഇ മെയില്‍ തുടങ്ങിയവ സംബന്ധിച്ച നോട്ടിഫിക്കേഷനുകള്‍ ലഭിക്കും.

സാംസങ്ങിന്റെ ഗാലക്‌സി ഗിയര്‍ സ്മാര്‍ട്‌വാച്ചിനും നേരത്തെ വില കുറച്ചിരുന്നു. ലോഞ്ച് ചെയ്യുമ്പോള്‍ 22,990 രൂപയുണ്ടായിരുന്ന വാച്ച് ഇപ്പോള്‍ 15,290 രൂപയ്ക്ക് ലഭിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot