സാംസങ്ങ് ഗിയര്‍ ഫിറ്റ്; സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച വെയറബിള്‍ ഡിവൈസ്

Posted By:

വെയറബിള്‍ ഡിവൈസുകളുടെ കാലമാണിത്. സാംസങ്ങ്, മോട്ടറോള, എല്‍.ജി തുടങ്ങിയ കമ്പനികള്‍ സ്മാര്‍ട്‌വാച്ചുകള്‍ പുറത്തിറക്കി കഴിഞ്ഞു. ഒപ്പം നിരവധി ഹെല്‍ത് ബാന്‍ഡുകളും. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒന്നാണ് സാംസങ്ങ് ഗിയര്‍ ഫിറ്റ്.

ഗിയര്‍ 2, ഗിയര്‍ 2 നിയോ എന്നിവയ്ക്കു ശേഷം സാംസങ്ങ് അവതരിപ്പിച്ച ഗിയര്‍ സീരീസില്‍ പെട്ട ഫിറ്റ്‌നസ് ബാന്‍ഡ് കാഴ്ചയ്ക്ക് തീര്‍ത്തും വേറിട്ട ഒന്നാണ്. നേരത്തെ ഇറങ്ങിയ സ്മാര്‍ട്‌വാച്ചുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പോരായ്മകള്‍ നിരവധിയുണ്ട് ഗിയര്‍ ഫിറ്റിന്. ക്യാമറ, മെമ്മറി തുടങ്ങിയവ ഇല്ല എന്നതുതന്നെ പ്രധാനം. 22900 രൂപയാണ് വില.

എങ്്കിലും മനോഹരമായ ഡിസൈന്‍ ആണ് ഗിയര്‍ഫിറ്റിനുള്ളത് എന്നു പറയാതിരിക്കാനാവില്ല. മാത്രമല്ല, ഏതു കൈയിലും പാകമാകുന്ന വിധത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന സ്ട്രാപ്പുകളുമുണ്ട്.

18-ലധികം സാംസങ്ങ് ഗാലക്‌സി ഫോണുകളുമായി ചേര്‍ത്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന ഗിയര്‍ ഫിറ്റിനെ കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ടോ... എങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന റിവ്യൂ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പതിവില്‍ നിന്നു വ്യത്യസ്തമായി നീളത്തിലുള്ള 1.85 ഇഞ്ച് സൂപ്പര്‍ AMOLED ഡിസപ്ലെയാണ് സാംസങ്ങ് ഗിയര്‍ ഫിറ്റിനുള്ളത്. തുടക്കത്തില്‍ ഹോറിസോണ്ടല്‍ ഡിസ്‌പ്ലെ അല്‍പം പ്രയാസം സൃഷ്ടിക്കുമെങ്കിലും ഒരിക്കല്‍ ശീലിച്ചാല്‍ സൗകര്യപ്രദമായിതോന്നും. സ്‌ക്രീനിന്റെ മുകളില്‍ ഉള്ള ബട്ടണാണ് സ്‌ക്രീന്‍ ഓണ്‍ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനും ഉപയോഗിക്കുന്നത്.

 

പ്രധാനമായും ഹെല്‍ത് ട്രാക്കിംഗ് ലക്ഷ്യം വച്ചുള്ള ഉപകരണമാണ് മിയര്‍ ഫിറ്റ്. എങ്കിലും സ്മാര്‍ട്‌വാച്ചുകള്‍ക്കു സമാനമായി, കണക്റ്റ് ചെയ്തിരിക്കുന്ന ഫോണില്‍ വരുന്ന മെസേജുകള്‍ ഇ മെയില്‍ തുടങ്ങിയവ സംബന്ധിച്ച നോട്ടിഫിക്കേഷനുകള്‍ ഗിയര്‍ ഫിറ്റില്‍ ലഭ്യമാവും.
ക്വിക് റിപ്ലെ എന്ന ഫീച്ചര്‍ ഉപയോഗിച്ച് മെസേജുകള്‍ക്ക് മറുപടി നല്‍കാനും സാധിക്കും. ഫോണ്‍ കാണാതായാല്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഫൈന്‍ഡ് മൈഫോണ്‍ ഫീച്ചറും ആകര്‍ഷകമാണ്.
ഫോണില്‍ പ്ലേ ചെയ്യുന്ന പാട്ടുകള്‍ നിയന്ത്രിക്കാനും ഗിയര്‍ഫിറ്റിന് സാധിക്കും.

 

ഫിറ്റ്‌നസ് ഫീച്ചറുകള്‍ ലഭ്യമാകുന്നതിന് ആദ്യം സാംസങ്ങിന്റെ S ഹെല്‍ത് ആപ്ലിക്കേഷന്‍ തുറന്ന് അതില്‍ വ്യക്തിപരമായ ഏതാനും വിവരങ്ങള്‍ നല്‍കണം. നീളം, ഭാരം തുടങ്ങിയവ. പിന്നീട് ഗിയര്‍ഫിറ്റ് ഉപയോഗിച്ച് തുടങ്ങാം.
ഹാര്‍ട്‌റേറ്റ് മോണിറ്റര്‍, ഉറക്കത്തിന്റെ അളവ് മനസിലാക്കുന്ന സെന്‍സര്‍, ടൈമര്‍, പെഡോമീറ്റര്‍, ജിറോസ്‌കോപ് തുടങ്ങി എണ്ണമറ്റ ഹെല്‍ത് ഫീച്ചറുകള്‍ ഗിയര്‍ ഫിറ്റിലുണ്ട്.

 

മികച്ച യൂസര്‍ ഇന്റര്‍ഫേസാണ് ഗിയര്‍ ഫിറ്റിന്റേത്. ഇടത്തുനിന്ന് വലത്തേക്ക് സ്‌ക്രീന്‍ സൈ്വപ് ചെയ്താല്‍ വിവിധ ഹെല്‍ത് ട്രാക്കിംഗ് ആപ്ലിക്കേഷനുകള്‍ പ്രത്യക്ഷപ്പെടും. അതുപോലെ ഹാര്‍ട്‌റേറ്റ് മോണിറ്ററിന്റെ സെന്‍സറില്‍ പൊടിപടലങ്ങളുണ്ടെങ്കില്‍ അതും സൂചിപ്പിക്കും.

 

നിലവില്‍ ഗിയര്‍ ഫിറ്റിന് പകരം വയ്ക്കാവുന്ന പല ഡിവൈസുകളും വിപണിയില്‍ ലഭ്യമാണ്. സാംസങ്ങിന്റെ തന്നെ ഗിയര്‍ 2, ഗിയര്‍ 2 നിയോ, ഫിറ്റ്ബിറ്റ് ഫോഴ്‌സ് തുടങ്ങിയവയെല്ലാം ഗിയര്‍ഫിറ്റിന് ശക്തമായ വെല്ലുവിളിയാണ്.

 

ഒരു ഹെല്‍ത് ബാന്‍ഡ് എന്ന നിലയില്‍ മികച്ച ഉപകരണം തന്നെയാണ്. രൂപഭംഗിയും എടുത്തുപറയേണ്ടതാണ്. അതേസമയം ന്യൂനതകളും ഉണ്ട്. ജി.പി.എസ് ഇന്റഗ്രേഷന്‍, പോസ് എക്‌സര്‍സൈസ് കാല്‍കുലേഷന്‍ എന്നിവ ഉദാഹരണം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/9N0dwoii1XM?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot