സാംസഗിന്റെ ആദ്യ സ്മാര്‍ട്ട്‌വാച്ച് വിപണിയില്‍

Written By:

വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഗ്യാലക്‌സി നോട്ട് 4-ന് ശേഷം സാംസഗ് വിളിക്കാവുന്ന സ്മാര്‍ട്ട്‌വാച്ച് ആയ ഗിയര്‍ എസ് ഇന്‍ഡ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബ്ലൂ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലാണ് സാംസഗ് ഗിയര്‍ എസ് ഉപയോക്താക്കളുടെ സമീപമെത്തുന്നത്. ഇന്‍ഡ്യന്‍ വിപണിയില്‍ സ്മാര്‍ട്ട്‌വാച്ചിന്റെ വില 28,900 രൂപയാണ്.

ആന്‍ഡ്രോയിഡ് ഒഎസ്സാണ് ഈ വാച്ചിന്റേത് എന്ന് ധരിച്ചാല്‍ തെറ്റി, ടിസെനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഒഎസ്സ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് ഒരു ബില്‍ട്ട് ഇന്‍ സിം കാര്‍ഡ് സ്ലോട്ടോട് കൂടിയാണ് വരുന്നതെന്നാണ്. അതിനര്‍ത്ഥം ഇതില്‍ കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും മറ്റൊരു പാരന്റ് ഡിവൈസുമായി ബന്ധിപ്പിക്കാതെ സാധിക്കുമെന്നാണ്. കൂടാതെ ഇതില്‍ 3ജി പിന്തുണയും ഉണ്ട്.

സാംസഗ് ഗിയര്‍ എസ്സിന്റെ സവിശേഷതകള്‍ അറിയുന്നതിനായി താഴെയുളള സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസഗ് ഗിയര്‍ എസ്സില്‍ 2 ഇഞ്ചിന്റെ സൂപ്പര്‍ അമോള്‍ഡ് ഡിസ്്‌പ്ലേയാണ് ഉളളത്. 360 X 460 പിക്‌സല്‍ റെസലൂഷനാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

1 GHz ഡുവല്‍ കോര്‍ പ്രൊസസ്സറില്‍ 512 എംബി റാമ്മോടു കൂടിയാണ് ഇത് ശാക്തീകരിച്ചിരിക്കുന്നത്. കൂടാതെ ഇത് ടിസന്‍ ഒഎസ്സിലാണ് പ്രവര്‍ത്തിക്കുന്നത്.

4 ജിബി ഇന്റേണല്‍ മെമ്മറിയും, 2 ജി, 3ജി പിന്തുണയും ഗിയര്‍ എസ്സില്‍ ഉണ്ട്. വൈഫൈ, ബ്ലുടൂത്ത്, എ-ജിപിഎസ് കണക്ടിവിറ്റിയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആക്‌സിലെറോമീറ്റര്‍, ജിറോസ്‌കോപ്, കോമ്പസ്, ആമ്പിയന്റ് ലൈറ്റ്, യുവി, ബാരോമീറ്റര്‍ തുടങ്ങിയ സവിശേഷതകളും ഗിയര്‍ എസ്സില്‍ കാണാം. പൊടിയം വെളളവും ചെറുക്കുന്ന ഐപി67 സര്‍ട്ടിഫിക്കേഷനോട് എത്തിയിരിക്കുന്ന സ്മാര്‍ട്ട്‌വാച്ച് 300 എംഎഎച്ചിന്റെ ലിയോന്‍ ബാറ്ററി കൊണ്ടാണ് ശാക്തീകരിച്ചിരിക്കുന്നത്. ഇത് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ബാറ്ററി ലൈഫ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot