സാംസങ് ആപ്പിളിനെ വിഴുങ്ങി

Posted By: Arathy

സാംസങും ആപ്പിളും തമ്മിലുള്ള മല്ലയുദ്ധം നടക്കുന്നുണ്ടെന്ന് നാട്ടില്‍ പാട്ടാണ്. അതിന്റെ ഒരു രംഗം ഇതാ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അരങ്ങേറി. ഈ യുദ്ധത്തില്‍ സാംസങ് വിജയിച്ചു. ഇനി കാര്യം വിശദ്ധീകരിച്ചു തരാം.

ആപ്പിള്‍ ഉപകരണങ്ങള്‍ക്ക്‌ ഇവിടെ ക്ലിക്ക് ചെയ്യു

സാംസങ് ആപ്പിളിനെ വിഴുങ്ങി

പേറ്റന്റ്‌ നിയമം ലംഘിച്ചെന്ന പേരില്‍ ആപ്പിള്‍ ഉല്‍പനങ്ങള്‍ യുഎസില്‍ നിരോധിച്ചു. സാംസങിന്റെ വാദം പരിഗണിച്ചാണ് ഈ നിരോധനം. കഴിഞ്ഞ വര്‍ഷംആപ്പിളിന്റെ ഡിസൈനുകള്‍ കോപ്പിയടിച്ചെന്ന പേരില്‍ പേറ്റന്റ്‌ നിയമ പ്രകാരം സാംസങിന് പിഴ അടക്കേണ്ടി വന്നിരുന്നു. അതിന്റെ പ്രതികാരം വീട്ടിയതാണ് സാംസങ്.

ആപ്പിള്‍ ഉല്‍പ്പനങ്ങളായ ഐഫോണ്‍4, ഐഫോണ്‍ 3ജിഎസ്, ഐപാഡ്3ജി, ഐപാഡ്2 3ജി എന്നിവയാണ് നിരോധിച്ചത് അന്തര്‍ദേശീയ വ്യാപാര കമ്മീഷനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ 60 ദിവസത്തിനകം ഉത്തരവ് പുനപരിശോധിക്കും. അദേഹം ഇത് എത്തിര്‍ക്കുകയാണെങ്കില്‍ മാത്രമേ നിരോധനത്തില്‍ നിന്ന് ആപ്പിളിന് രക്ഷപ്പെടാന്‍ സാധിക്കു.

അമേരിക്കലെ പ്രമുഖ ടെലികോം കമ്പിനിയായ എടി ആര്‍ഡി വഴിയുള്ള വില്‍പ്പനയാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. പക്ഷേ സാംസങ് സന്തോഷിക്കാന്‍ വരട്ടെ. സാംസങ് ഒരു കാര്യം മറന്നു. ആപ്പിളിന്റെ നിരോധിച്ച ഉല്‍പനങ്ങള്‍ അമേരിക്കന്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതല്ല. ഏറ്റവും പുതിയ മോഡലുകളായ ഐഫോണും, ഐപാഡുമാണ് അവര്‍ക്ക് പ്രിയപ്പെട്ടത് അതിന്റെ വില്‍പന ഇപ്പോഴും പൊടിപ്പൊടിക്കുന്നുണ്ട്.

 

 Please Wait while comments are loading...

Social Counting