സാംസങ്ങും ഗൂഗിളും തമ്മില്‍ പേറ്റന്റ് ലൈസന്‍സിംഗ് കരാര്‍ ഒപ്പുവച്ചു

Posted By:

സാങ്കേതിക ലോകത്തെ ഭീമന്‍മാരായ സാംസങ്ങും ഗൂഗിളും തമ്മില്‍ ആഗോള പേറ്റന്റ് ലൈസന്‍സിംഗ് കരാറില്‍ ഒപ്പുവച്ചു. വിവിധ സാങ്കേതിക വിദ്യകളിലും ബിസിനസ് മേഖലകളിലും ബാധകമാകുന്ന കരാര്‍ സാംസങ്ങിന്റെ എതിരാളികളായ ആപ്പിളിന് കടുത്ത വെല്ലുവളി ഉയര്‍ത്തും.

10 വര്‍ഷത്തേക്കാണ് കരാര്‍. നിലവില്‍ ഇരു കമ്പനികളും തമ്മിലുള്ള കറാറും ഇതില്‍ ഉള്‍പ്പെടും. അതേസമയം കരാറിന്റെ സാമ്പത്തികമായ വിവിരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സാംസങ്ങും ഗൂഗിളും തമ്മില്‍ പേറ്റന്റ് ലൈസന്‍സിംഗ് കരാര്‍ ഒപ്പുവച്ചു

സാംസങ്ങ് ആന്‍ഡ്രോയ്ഡില്‍ നിന്നു മാറി സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാന്‍ തുടങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് പുതിയ കരാര്‍. ഇതോടെ സാഗസങ്ങിന് സ്വന്തം ടെക്‌നോളജിക്കൊപ്പം ഗൂഗിളിന്റെ സാേങ്കതിക വിദ്യയും ചേര്‍ക്കാനാകും.

സാംസങ്ങുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിലൂടെ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ഇരു കമ്പനികള്‍ക്കും സാധിക്കുമെന്നും ഗൂഗിളിന്റെ പേറ്റന്റ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ കോണ്‍സല്‍ അലന്‍ ലോ പറഞ്ഞു.

സാങ്കേതിക രംഗത്ത് ഏറെ പ്രതീക്ഷകള്‍ക്കു വകനല്‍കുന്നതാണ് പുതിയ കരാര്‍ എന്ന് സാംസങ്ങിന്റെ ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി സെന്റര്‍ മേധാവി ഡോ. സ്വീഗോ ആനും പറഞ്ഞു. അനാവശ്യമായ പേറ്റന്റ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ പരസ്പരം സഹകരിച്ചു മുന്നേറുന്നതാണ് ഏറെ ഗുണകരമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot