ഓഫറുകളുമായി സാംസങ് ഹോം ലോയൽറ്റി പ്രോഗ്രാം അവതരിപ്പിച്ചു

|

വിവിധ വിഭാഗങ്ങളിലുള്ള ജനപ്രിയ ബ്രാൻഡുകളിൽ ഒന്നാണ് സാംസങ്. ഈ കമ്പനി ഇപ്പോൾ ഫ്ളിപ്കർട്ടുമായി ചേർന്ന് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി സാംസങ് ഹോം എന്ന സവിശേഷമായ കൺസ്യൂമർ ലോയൽറ്റി പ്രോഗ്രാം പ്രഖ്യാപിച്ചു. നിലവിലുള്ള ഉപഭോക്താക്കൾക്ക് ധാരാളം ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാംസങ്ങിൻറെ ഏറ്റവും പുതിയ പ്രോഡക്റ്റുകളായ ടിവികൾ, റഫ്രിജറേറ്ററുകൾ, മൈക്രോവേവ്, വാഷിംഗ് മെഷീനുകൾ എന്നിവ വാങ്ങുമ്പോൾ സാംസങ് ഹോം കൺസ്യൂമർ ലോയൽറ്റി പ്രോഗ്രാം ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്രോഗ്രാം 2021 സെപ്റ്റംബർ 30 വരെ നിലനിൽക്കും. 2021 ജൂലൈ 28 നോ അതിനുശേഷമോ കമ്പനിയിൽ നിന്ന് കൺസ്യൂമർ ഇലക്ട്രോണിക്സ് പ്രോഡക്റ്റുകൾ ഫ്ലിപ്കാർട്ട് വഴി വാങ്ങിയ ഉപഭോക്താക്കൾക്ക് ഈ ഓഫർ ലഭിക്കാൻ കാരണമാകുന്നു.

 

സാംസൺ ഹോം ലോയൽറ്റി പ്രോഗ്രാം

സാംസൺ ഹോം ലോയൽറ്റി പ്രോഗ്രാം

ഈ പ്രോഗ്രാമിൻറെ ഭാഗമായി സാംസങ് ഉപഭോക്താക്കൾക്ക് ആദ്യ ഇഎംഐയുടെ 50% മാത്രമേ അടയ്ക്കാൻ അർഹതയുള്ളൂ, അത് 2,500 രൂപ വരെയാണ്. ഈ ആനുകൂല്യം മറ്റൊരു വിഭാഗത്തിൽ നിന്നും തുടർന്നുള്ള പർച്ചേസുകൾക്ക് ബാധകമാണ്. 2021 ജൂലൈ 28 നോ അതിനുശേഷമോ നിങ്ങൾ ഫ്ലിപ്കാർട്ടിൽ ഒരു സാംസങ് ടിവി വാങ്ങിയിട്ടുണ്ടെങ്കിൽ 2021 സെപ്റ്റംബർ 30 വരെ നിങ്ങൾക്ക് മൈക്രോവേവ്, റഫ്രിജറേറ്ററുകൾ അല്ലെങ്കിൽ വാഷിംഗ് മെഷീനുകൾ പോലുള്ള മറ്റ് വിഭാഗങ്ങളിൽ നിന്നും പ്രോഡക്റ്റ് വാങ്ങുമ്പോൾ കിഴിവ് ലഭിക്കും.

സ്മാർട്ഫോണുകൾക്ക് നിരവധി ഓഫറുകളുമായി ഫ്‌ളിപ്പ്കാർട്ട് മൊബൈൽ ബൊണാൻസ സെയിൽ ആരംഭിച്ചുസ്മാർട്ഫോണുകൾക്ക് നിരവധി ഓഫറുകളുമായി ഫ്‌ളിപ്പ്കാർട്ട് മൊബൈൽ ബൊണാൻസ സെയിൽ ആരംഭിച്ചു

 

സാംസങ് ഹോം ലോയൽറ്റി പ്രോഗ്രാം എങ്ങനെ പ്രയോജനപ്പെടുത്താം?

സാംസങ് ഹോം ഉപഭോക്തൃ ലോയൽറ്റി പ്രോഗ്രാമിൻറെ പ്രയോജനം ലഭിക്കുന്നതിനായി ചുവടെയുള്ള നിർദേശങ്ങൾ പാലിക്കുക:

നിങ്ങൾ ജൂലൈ 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള സമയത്ത് ആദ്യ സാംസങ് കൺസ്യൂമർ ഇലക്ട്രോണിക്സ് പ്രോഡക്റ്റ് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങണം. അതിനുശേഷം, സാംസങ് ഹോം കൺസ്യൂമർ ലോയൽറ്റി പ്രോഗ്രാം ലഭ്യമായി തുടങ്ങും. ഉപഭോക്താക്കൾക്ക് ജൂലൈ 22 മുതൽ സെപ്റ്റംബർ 30 വരെ മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും സാംസങ് പ്രോഡക്റ്റുകൾ വീണ്ടും വാങ്ങേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോൾ, ഈ രണ്ടാമത്തെ പർച്ചേസിൻറെ ആദ്യ ഇഎംഐയിൽ 2,500 രൂപ കിഴിവിൽ, അതായത് 50% കിഴിവ് ഉപഭോക്താക്കൾക്ക് ലഭിക്കും. ആദ്യത്തേതും രണ്ടാമത്തേതുമായ പർച്ചേസുകൾ നടത്തുമ്പോൾ കുറഞ്ഞത് 15 ദിവസത്തെ ഇടവേളയും ഉണ്ടായിരിക്കണം.

ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കുവാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കുംഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കുവാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കും

നിങ്ങൾക്ക് എന്തെല്ലാം പ്രോഡക്റ്റുകൾ വാങ്ങാൻ കഴിയുമെന്ന് അറിയണോ ?

നിങ്ങൾക്ക് എന്തെല്ലാം പ്രോഡക്റ്റുകൾ വാങ്ങാൻ കഴിയുമെന്ന് അറിയണോ ?

എല്ലാ യുഎച്ച്ഡി മോഡലുകൾ, ക്യുലെഡ് മോഡലുകൾ, സെറിഫ് മോഡലുകൾ, ഫ്രെയിം മോഡലുകൾ എന്നിവയുൾപ്പെടെ സാംസങ് വിവിധ ടിവി മോഡലുകൾ വിൽക്കുന്നു. കൂടാതെ, ഇത് ടോപ്പ് ലോഡ്, ഫ്രണ്ട് ലോഡ്, വാഷർ ഡ്രയർ മോഡലുകൾ, റഫ്രിജറേറ്ററുകൾ ഉൾപ്പെടെ എല്ലാ ഫ്രോസ്റ്റ്-ഫ്രീ മോഡലുകൾ, സൈഡ്-ബൈ-സൈഡ് മോഡലുകൾ, ഫ്രഞ്ച് ഡോർ, ഫുഡ് ഷോകേസ്, ഫാമിലി ഹബ് മോഡലുകൾ, കൂടാതെ മൈക്രോവേവുകളിലെ ബേക്കർ മോഡലുകളും മാത്രമാണ് വിൽക്കുന്നത്.

ആമസോൺ ഓണം ഓഫറിലൂടെ 40 ശതമാനം വിലക്കിഴിവിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാംആമസോൺ ഓണം ഓഫറിലൂടെ 40 ശതമാനം വിലക്കിഴിവിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം

Most Read Articles
Best Mobiles in India

English summary
Samsung is a well-known brand in a variety of industries. The company has recently established a unique consumer loyalty program called Samsung Home for its subscribers in India through Flipkart, further enhancing its appeal. This program was created to reward existing clients by providing them with a variety of perks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X