സാംസങ്ങ് ഇന്‍ഡിപെന്‍ഡന്‍സ് ഡേ: ഗാലക്‌സി എസ്7,എസ്7 എഡ്ജ് വന്‍ ഓഫറില്‍!

Written By:

ഓഗസ്റ്റ് 15ന് ഇന്‍ഡിപെന്‍ഡന്‍സ് ഡേ ആണ്. വന്‍ ഓഫറുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നു, പ്രത്യേകിച്ചും സാംസങ്ങ് ഫോണുകള്‍ക്ക്.

സാംസങ്ങ് ഇന്‍ഡിപെന്‍ഡന്‍സ് ഡേ: ഗാലക്‌സി എസ്7,എസ്7 എഡ്ജ് വന്‍ ഓഫറില്‍!

ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?

സാംസങ്ങ് എസ് 7, എസ് 7 എഡ്ജ് എന്നീ ഫോണുകള്‍ക്ക് ഇന്‍ഡിപെന്‍ഡന്‍സ് ഡേയില്‍ നല്‍കുന്ന ഓഫറുകള്‍ നോക്കാം. എക്‌സ്‌ച്ചേഞ്ച് ഓഫറും ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

ഇന്‍ഡിപെന്‍ഡന്‍സ് ഡേയില്‍ സാംസങ്ങ് ഫോണുകള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസസങ്ങ് ഫോണുകള്‍

സാംസങ്ങ് എസ്7, എസ്7 എഡ്ജ് എന്നീ ഫോണുകള്‍ക്കാണ് ഓഫറുകള്‍ ലഭിക്കുന്നത്. ക്യാഷ് ബാക്ക് ഓഫറും എക്‌സ്‌ച്ചേഞ്ച് ഓഫറും ഇതില്‍ ഉള്‍പ്പെടുന്നു.

സാംസങ്ങ് ഗാലക്‌സി എസ്7എഡ്ജ്

ഗാലക്‌സി എസ്7എഡ്ജ് 64ജിബി, 128ജിബി എന്നീ രണ്ട് വേരിയന്റുകളിലേയും ഫോണുകള്‍ വാങ്ങുമ്പോള്‍ 8000 രൂപ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുന്നു. കൂടാതെ ഈ ഫോണിന് 12,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നു.

സാംസങ്ങ് ഗാലക്‌സി എസ്7

സാംസങ്ങ് ഗാലക്‌സി എസ്7 വാങ്ങുന്നവര്‍ക്ക് 4,000 രൂപ മുതല്‍ 12,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. സാംസങ്ങിന്റെ ഈ രണ്ടു ഫോണുകള്‍ക്കും 24 മാസം വരെ EMI യും ലഭിക്കുന്നു.

ഈ ഫോണുകള്‍ വിപണിയില്‍ എത്തിയത്

സാംസങ്ങ് ഗാലക്‌സി എസ്7, എസ്7 എഡ്ജ് എന്നീ ഫോണുകള്‍ 2016 ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ 48,900 രൂപ, 56,900 രൂപ എന്നീ വിലകളിലാണ് ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയത്. ഇന്ത്യയില്‍ ഗാലക്‌സി എസ്7 സീരീസ് റണ്‍ ചെയ്യുന്നത് എക്‌സിനോസ് പ്രോസസറിലും എന്നാല്‍ മറ്റു പല രാജ്യങ്ങളിലും ഈ ഫോണ്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820യിലുമാണ്.

ഫോണ്‍ സവിശേഷതകള്‍

ഗാലക്‌സി എസ്7, എസ്7 എഡ്ജിനും ഗ്ലാസ് മെറ്റല്‍ ഡിസൈന്‍ ആണ്. 'Always-on-display' എന്ന സവിശേഷതയും ഈ ഫോണില്‍ ഉണ്ട്. ഗാലക്‌സി എസ് 7ന് 5.1 QHD സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. 5.5 ഇഞ്ച് സ്‌ക്രീന്‍, 12എംബി/ 5എംബി ക്യാമറ, 3000എംഎഎച്ച് ബാറ്ററി എന്നിവയും പ്രത്യേക അനുഭൂതി നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung has kicked off its Independence Day sale, and the company is offering deals on Galaxy S7 as well as Galaxy S7 edge smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot