സാംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ചിന് പിന്നെയും വില കുറച്ചു

Posted By:

സാംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട്‌വാച്ചിന്റെ പരിഷ്‌കരിച്ച പതിപ്പ് അടുത്തുതന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിശ്വാസത്തിന് അടിവരയിട്ടുകൊണ്ട് ഗാലക്‌സി ഗിയറിന്റെ ആദ്യപതിപ്പിന് സാംസങ്ങ് വീണ്ടും വില കുറച്ചു. 3785 രൂപയാണ് കുറച്ചത്. ഇതോടെ സ്മാര്‍ട്‌വാച്ച് 15,290 രൂപയ്ക്ക് ലഭിക്കും.

ലോഞ്ച് ചെയ്യുമ്പോള്‍ 22,990 രൂപ വിലയുണ്ടായിരുന്ന സ്മാര്‍വാച്ചിന്റെ വില ഇതു രണ്ടാം തവണയാണ് കമ്പനി കുറയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം 19,075 രൂപയായികുകറച്ചിരുന്നു.

സാംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ചിന് പിന്നെയും വില കുറച്ചു

അതേസമയം ഇന്ത്യയില്‍ എത്ര യൂണിറ്റ് ഗാലക്‌സി ഗിയര്‍ വിറ്റു എന്നതു സംബന്ധിച്ച് കണക്ക് ലഭ്യമായിട്ടില്ല. കഴിഞ്ഞ നവംബറില്‍, ലോകത്താകമാനം 8 ലക്ഷം ഗാലക്‌സി ഗിയര്‍ വിറ്റു എന്ന സാംസങ്ങ് അറിയിച്ചിരുന്നു.

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസുള്ള സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പം മാത്രമെ ഗാലക്‌സി ഗിയര്‍ പ്രവര്‍ത്തിക്കുകയുള്ളു. കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും ഫോട്ടോ എടുക്കാനും ടെക്‌സ്റ്റ് മെസേജ്, ഇമെയില്‍ എന്നിവ വായിക്കാനുമെല്ലാം ഗാലക്‌സി ഗിയര്‍ കൊണ്ട് സാധിക്കും.

1.6 ഇഞ്ച് സൂപ്പര്‍ AMOLED ടച്ച് സ്‌ക്രീന്‍, 800 MHz പ്രൊസസര്‍, 512 എം.ബി റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഗാലക്‌സി ഗിയറിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot