സാംസങ്ങ് മൊബൈല്‍സ് ഇന്ത്യ മേധാവി രാജിവച്ചു!!!

Posted By:

സാംസങ്ങ് ഇലക്‌ട്രോണിക്‌സിന്റെ മൊബൈല്‍ ഡിസൈന്‍ വിഭാഗം മേധാവി കഴിഞ്ഞ ദിവസം രാജിവച്ചതിനു പിന്നാലെ ഇന്ത്യഹെഡും സ്ഥാനമൊഴിയുന്നു. സാംസങ്ങ് കണ്‍ട്രിഹെഡും മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ഇമേജിംഗ് മേധാവിയുമായ വിനീത് തനേജയാണ് രാജിവച്ചത്. എന്നാല്‍ സാംസങ്ങ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സാംസങ്ങ് മൊബൈല്‍സ് ഇന്ത്യ മേധാവി രാജിവച്ചു!!!

കഴിഞ്ഞ ഏാതാനും ദിവസങ്ങളായി തനേജ രാജിവയക്കുമെന്ന് ടെക്‌ലോകത്ത് അഭ്യുഹങ്ങളുണ്ടായിരുന്നു. ഭാരതി എയര്‍ടെലില്‍ ഓപറേഷന്‍സ് ഡയരക്ടറായിരുന്ന തനേജ ഒരു വര്‍ഷത്തിലധികമായി സാംസങ്ങിലെത്തിയിട്ട്.

നേരത്തെ, ഗാലക്‌സി എസ് 5- സ്മാര്‍ട്‌ഫോണിന്റെ ഡിസൈന്‍ സംബന്ധിച്ച് വിവധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിന്‍െ തുടര്‍ന്ന് ഡിസെന്‍ വിഭാഗം മേധാവി ചാംഗ് ഡോംഗ് ഹൂണ്‍ രാജി സമര്‍പ്പിച്ചിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot