Home
News

മനുഷ്യന്റെ കണ്ണിനു തുല്യമായ റെസല്യൂഷനുള്ള ക്യാമറയോ! 440MP ഉൾപ്പെടെ 4 പുതിയ സെൻസറുകളുമായി സാംസങ്

സ്മാർട്ട്ഫോൺ വാങ്ങാൻ പോകുന്ന ഭൂരിഭാഗം ആളുകളും പ്രാധാന്യം നൽകുന്നൊരു ഘടകമാണ് ക്യാമറ. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതോടൊപ്പം മികച്ച ഫോട്ടോകളെടുക്കാനും സാധിക്കുന്നൊരു ഫോൺ കിട്ടുക എന്നത് ഏറെ പ്രധാനമാണ് എന്ന് അ‌വർ കരുതുന്നു. ഡിഎസ്എൽആർ ക്യാമറകളോട് കിടപിടിക്കും വിധത്തിൽ മികച്ച ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോണുകൾ ഇന്നുണ്ട്.

സ്മാർട്ട്ഫോണുകൾ വളർന്നതോടൊപ്പം അ‌തിലെ ക്യാമറകളുടെ മികവും ഒട്ടേറെ വളർന്നു. ക്യാമറ മെച്ചപ്പെട്ടതോടെ ഫോണുകൾ വേറെ ലെവൽ ആയി എന്നു പറഞ്ഞാലും തെറ്റില്ല. സാംസങ്ങിന്റെ പ്രീമിയം നിരയിലെ ഏറ്റവും മുന്തിയ സ്മാർട്ട്ഫോണായ സാംസങ് ഗാലക്സി എസ്23 അ‌ൾട്രയുടെ ഏറ്റവും ആകർഷക ഘടകം അ‌തിലെ ക്യാമറയാണ്.

മനുഷ്യന്റെ കണ്ണിനു തുല്യമായ റെസല്യൂഷനുള്ള ക്യാമറയോ!

200 മെഗാപിക്സൽ സാംസങ് ഐസോസെൽ എച്ച്പി2 (Isocell HP2) സെൻസർ ആണ് ഗാലക്സി എസ്23 അ‌ൾട്രയിൽ സാംസങ് അ‌വതരിപ്പിച്ചത്. ലോഞ്ചിന് മുൻപും ഇപ്പോഴും എസ്23 അ‌ൾട്ര എന്ന് കേട്ടാൽ ജനം ആദ്യം ഓർക്കുക അ‌തിലെ ക്യാമറയെയും അ‌തിന്റെ സൂമിങ് ശേഷിയെയും പറ്റിയാണ്.

എന്നാൽ ആ 200 എംപി ക്യാമറയെപ്പോലും പഴങ്കഥയാക്കി മാറ്റുന്ന നാല് കിടിലൻ ക്യാമറ സെൻസറുകളുടെ നിർമാണത്തിലാണ് സാംസങ് ഇപ്പോൾ എന്നാണ് ടിപ്സറ്ററായ റെവെഗ്നസ് (Revegnus) ട്വിറ്ററിലൂടെ (ഇപ്പോൾ എക്സ്) വെളിപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്നത് സ്മാർട്ട്ഫോണുകളിലെ ക്യാമറകളുടെ ഏറ്റുമുട്ടലിന്റെ കാലമായിരിക്കുമെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ളതാണ് ഈ വെളിപ്പെടുത്തൽ.

1.6 മൈക്രോൺ പിക്സലുകളുള്ള 50MP ISOCELL GN6 സെൻസർ, 0.7-മൈക്രോൺ പിക്സലുകളുള്ള 200MP HP7 സെൻസർ, പേരിടാത്ത 320MP സെൻസർ, 440MP HU1 സെൻസർ എന്നിങ്ങനെ നാല് അ‌തി ഗംഭീര ക്യാമറ സെൻസറുകൾ ദക്ഷിണകൊറിയൻ ടെക് ഭീമനായ സാംസങ്ങിന്റെ പണിപ്പുരയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് ടിപ്സ്റ്റർ വെളിപ്പെടുത്തിയിരിക്കുന്നത്.

440MP HU1 സെൻസർ: മനുഷ്യന്റെ കണ്ണിന് തുല്യമായ റെസല്യൂഷനുള്ള, അതായത് 500MP മുതൽ 600MP വരെ റെസല്യൂഷനുള്ള ഒരു ക്യാമറ വികസിപ്പിക്കക എന്നത് തങ്ങളുടെ ലക്ഷ്യമാണ് എന്ന് സാംസങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ ലക്ഷ്യത്തിലേക്കുള്ള സാംസങ്ങിന്റെ യാത്രയുടെ ഒരു ഘട്ടമാകാം 440MP HU1 സെൻസർ എന്നാണ് വിലയിരുത്തപ്പെടുന്നത്. നിർമാണത്തിലിരിക്കുന്നതിനാൽ ഈ സെൻസറിന്റെ സ്പെസിഫിക്കേഷനുകൾ ലഭ്യമായിട്ടില്ല.

ഇത്തരമൊരു സെൻസർ നിർമിക്കുന്നുണ്ട് എന്നതിനപ്പുറം, സ്‌മാർട്ട്‌ഫോണുകളിൽ സാംസങ് ഇത് ഉപയോഗിക്കുമോയെന്ന് ഉറപ്പില്ല. വാഹന- വ്യാവസായിക മേഖലകളെ ലക്ഷ്യമിട്ടായിരിക്കാം ഇത് നിർമിക്കുന്നതെന്നും പറയപ്പെടുന്നു. ആപ്പിൾ പോലുള്ള വമ്പന്മാർ പുത്തൻ ടെക്നോളജികളുമായെത്തുന്നതിനാൽത്തന്നെ സ്മാർട്ട്ഫോൺ മേഖലയിൽ മത്സരം വർധിക്കുകയാണ്. ആളുകളെ അ‌ദ്ഭുതപ്പെടുത്തുന്ന എന്തെങ്കിലുമൊക്കെയുണ്ടെങ്കിലേ, മേൽ​ക്കൈ നേടാനും പിടിച്ചുനിൽക്കാനുമാകൂ എന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നതിനാൽ ഈ സെൻസർ ഫോണിലെത്തിയാലും അ‌ദ്ഭുതപ്പെടാനില്ല.

320MP സെൻസർ: ഈ സെൻസർ സംബന്ധിച്ചും അ‌ധികം വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വരാനിരിക്കുന്ന ഗാലക്സി എസ്26 അ‌ൾട്രയിൽ പേരിടാത്ത ഈ 320MP സെൻസർ ഇടംപിടിച്ചേക്കാം എന്നാണ് റിപ്പോർട്ട്. മീഡിയടെക് ഡിമെൻസിറ്റി 9200 പ്രോസസർ 320MP വരെ റെസല്യൂഷനുള്ള ക്യാമറകളെ പിന്തുണയ്ക്കുന്നു, അതിനാൽത്തന്നെ 320MP സെൻസർ എസ്26 അ‌ൾട്രയിലുണ്ടാകുമെന്ന വാദം ശരിയായിരിക്കാം.

200MP HP7 സെൻസർ: ടിപ്സറ്റർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 0.7-മൈക്രോൺ പിക്സലുകളുള്ള 200MP HP7 സെൻസർ സാംസങ് ഗാലക്‌സി S25 അൾട്രയ്‌ക്കായിട്ടാണ് പ്ലാൻ ചെയ്തത്. എന്നാൽ ഉൽപ്പാദനച്ചെലവ് കൂടുതലായതിനാൽ ഈ നീക്കം ഉപേക്ഷിച്ചു. എസ്23 അ‌ൾട്രയുടെ 200MP എച്ച്‌പി 2 ക്യാമറയുമായി സാമ്യമുള്ളതാണ് ഇതെന്നാണ് നിരീക്ഷണം, എങ്കിലും പിക്സലുകൾ വലുതാണ്.

മനുഷ്യന്റെ കണ്ണിനു തുല്യമായ റെസല്യൂഷനുള്ള ക്യാമറയോ!

50MP ISOCELL GN6 സെൻസർ: ഇത്തരമൊരു സെൻസർ നിർമിക്കുന്നുണ്ടെങ്കിലും സാംസങ് ഇത് തങ്ങളുടെ ഫോണുകളിൽ ഉപയോഗിക്കില്ലെന്നാണ് ടിപ്സ്റ്റർ പറയുന്നത്. ​ചൈനീസ് സ്മാർട്ട്ഫോണുകളെ ലക്ഷ്യമിട്ടാണിത് നിർമിച്ചിരിക്കുന്നത്. വിവോ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണായ X90 പ്രോ പ്ലസിനായി ഉപയോഗിച്ച സോണിയുടെ 1 ഇഞ്ച് IMX989 സെൻസറുമായി മത്സരിക്കുന്ന സാംസങ്ങിന്റെ ആദ്യത്തെ 1 ഇഞ്ച് ക്യാമറയായിരിക്കാം ഇതെന്നാണ് റിപ്പോർട്ട്.

വരാനിരിക്കുന്ന ഗാലക്സി എസ്24 അ‌ൾട്രയിലെ ക്യാമറകൾക്കായുള്ള സാംസങ്ങിന്റെ തയാറെടുപ്പുകളെ സംബന്ധിച്ചും റിപ്പോർട്ട് എത്തിയിട്ടുണ്ട്. 200എംപി പ്രൈമറി സെൻസർ, 12എംപി അൾട്രാവൈഡ് സെൻസർ, 50എംപി ടെലിഫോട്ടോ ലെൻസ്, 10എംപി പെരിസ്‌കോപ്പ് ലെൻസ്, ഫ്രണ്ടിൽ 12MP സെൻസർ എന്നിവ എസ്24 അ‌ൾട്രയിൽ ഉണ്ടാകുമെന്നാണ് ഓൺ​ലൈനുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാലിതെല്ലാം നിഗമനങ്ങളുടെ അ‌ടിസ്ഥാനത്തിലുള്ളതാണ്, കമ്പനി ഔദ്യോഗികമായി പുറത്തുവിടുമ്പോഴേ കൃത്യമായ വിവരങ്ങളറിയാനാകൂ.

More from GizBot

Best Mobiles in India

English summary
It is indicated that Samsung, the South Korean tech giant, is manufacturing four very impressive camera sensors. Tipster Revegnus revealed on Twitter that Samsung is building a 50MP ISOCELL GN6 sensor with 1.6-micron pixels, a 200MP HP7 sensor with 0.7-micron pixels, an unnamed 320MP sensor, and a 440MP HU1 sensor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X