Home
News

ഐഫോൺ 15 പുറത്തിറക്കിയിട്ടും രക്ഷയില്ല; സാംസങ്ങിനെ തൊടാനാകാതെ ആപ്പിൾ, വിപണിയിൽ വൻ മുന്നേറ്റം

രാജ്യത്തെ സ്മാർട്ട് ഫോൺ വിൽപനയിൽ ഒന്നാമനായി ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്. ഈ വർ‌ഷത്തെ മൂന്നാം പാദത്തിൽ വിറ്റുപോയ സ്മാർട്ട് ഫോണുകളുടെ കണക്ക് പരിശോധിക്കുമ്പോഴാണ് സാംസങ് മുന്നിട്ട് നിൽക്കുന്നതായി കാണാൻ സാധിക്കുന്നത്. ആകെ വിറ്റുപോയ ഫോണുകളിൽ 18 ശതമാനവും സാംസങ് ഫോണുകൾ ആണ്.

ഇതിന് പുറമെ ഇക്കാലയളവിൽ 7.9 മില്യണ്‍ യൂണിറ്റ് ഇറക്കുമതി നടത്താനും സാംസങ് ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഷവോമിയാണ് വിൽപനയിൽ രണ്ടാംം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 7.6 മില്യണ്‍ യൂണിറ്റാണ് ഷവോമി ഇറക്കുമതി ചെയ്തിരിക്കുന്നത്. രണ്ട് കമ്പനികളുടെയും മിഡ് റേഞ്ച് ഫോണുകൾക്കാണ് ആവിശ്യക്കാർ ഏറെ ഉള്ളത്. മികച്ച ഫീച്ചറുകളുള്ള ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ എത്തിച്ചത് തന്നെയാണ് ഇരു കമ്പനികളുടെയും ഈ നേട്ടത്തിന് കാരണം.

സാംസങ്ങിനെ തൊടാനാകാതെ ആപ്പിൾ, വിപണിയിൽ വൻ മുന്നേറ്റം

അതേ സമയം പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന മൂന്നാമത്തെ കമ്പനിയും ചൈനയുടെ ഉടമസ്ഥതയിലുള്ളതാണ്. വിവോ ആണ് ഇത്തവണ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 7.2 മില്യൺ യൂണിറ്റ് ഫോണുകളാണ് വിവോ ഇറക്കുമതി ചെയ്തത്. 5.8 മില്യണ്‍ യൂണിറ്റുമായി റിയൽമീയും 4.4 മില്യണ്‍ യൂണിറ്റുമായി ഓപ്പോയും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. ഈ കമ്പനികളുടെയും മിഡ് റേഞ്ച് ഫോണുകളാണ് ഏറ്റവും കൂടുതൽ വിറ്റുപോയിരിക്കുന്നത്.

സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി ഗവേഷണ സ്ഥാപനമായ കനാലിസിന്റ് ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഈ വർഷത്തെ മൂന്നാം പാദത്തിലെ ആകെ സ്മാർട്ട് ഫോണുകളുടെ ഇറക്കുമതി 43 മില്യൺ യൂണിറ്റാണെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം ഇടിവും ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്സവ കാലങ്ങളിലാണ് സ്മാർട്ട് ഫോണുകൾ വലിയ രീതിയിൽ‌ വിറ്റുപോയതെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സാംസങ്ങിനെ തൊടാനാകാതെ ആപ്പിൾ, വിപണിയിൽ വൻ മുന്നേറ്റം

MOST READ: അ‌ടിയന്തര യാത്രയ്ക്ക് ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കാം, തത്കാൽ ടിക്കറ്റിനെപ്പറ്റി അ‌റിയേണ്ടതെല്ലാം ഇതാ

5ജിയുടെ കടന്ന് വരവും സ്മാർട്ട് ഫോൺ വിൽപന ഉയർത്താൻ സഹിയിച്ചിട്ടുണ്ട്. അതേ സമയം സാംസങ്ങിന്റെ മിഡ് റേഞ്ച് ഫോണുകൾക്ക് പുറമെ പ്രീമിയം ഫോണുകൾക്കും ആവിശ്യക്കാർ ഏറിയിട്ടുണ്ട്. ​ഗാലക്സി എസ് 23 അൾ്ട്ര പോലുള്ള ഫോണുകൾ പുറത്തിറക്കിയതോടെ ആപ്പിൾ ഫോണുകൾക്ക് വരെ വെല്ലുവിളി ഉയർത്താൻ സാംസങ്ങിന് സാധിച്ചിട്ടുണ്ട്. ആയതിനാൽ തന്നെ സാംസങ്ങിന്റെ ബ്രാൻഡ് വാല്യൂവും ഇതോടെ ഉയർന്നു.

നിലവലിൽ സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട് ഫോണുകളും രാജ്യത്ത് വലിയ രീതിയിൽ വിറ്റുപോകുന്നുണ്ട്. സാംസങ്ങ് പുറത്തിക്കിയ പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണായ ​ഗാലക്സി എസഡ് ഫോൾഡ് 5നും മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. ആപ്പിൾ കഴിഞ്ഞ സെപ്റ്റംബറിൽ ഐഫോൺ 15 സീരീസ് ഫോണുകൾ പുറത്തിറക്കിയെങ്കിലും പലരും സാംസങ്ങിന്റെ എസ് 23 അൾട്രയുമായി ആണ് ഈ ഫോണുകളെ താരതമ്യപ്പെടുത്തിയത്. നിരവധി പോരായ്മകളും ഐഫോൺ 15ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേ സമയം കൂടുതൽ സവിശേഷതകളോടെ പുറത്തിറങ്ങുന്ന സാംസങ് ​ഗാലക്സി എസ് 24 അൾട്രയ്ക്കായി കാത്തിരിക്കുന്നതും നിരവധി പേരാണ്. ദീർഘ കാലത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയ ഹോണറും മികച്ച പ്രകടനമാണ് വിപണിയിൽ കാഴ്ച വെയ്ക്കുന്നത്. ഹോണർ 90 എന്ന ഫോണാണ് കമ്പനി പുതിയതായി ഇന്ത്യയിൽ അവതരിപ്പിച്ചത്. മികച്ച അഭിപ്രായം തന്നെ ഈ ഫോണിന് ഉപഭോക്താക്കളുടെ പക്കൽ നിന്ന് ലഭിക്കുന്നുണ്ട്. ഒരുപക്ഷെ അടുത്ത വർഷം ഈ പട്ടികയിൽ ഹോണറും ഇടംപിടിച്ചേക്കാം.

മുൻ വർഷത്തെ കണക്കുകൾ വെച്ച് നോക്കുമ്പോൾ വൺപ്ലസ്, ഇൻഫിനിക്സ് എന്നീ കമ്പനികളെല്ലാം മികച്ച വളർച്ച നേടിയതായും മനസിലാക്കാൻ സാധിക്കും. എന്നാൽ ആ​ഗോള സാമ്പത്തിക പ്രശ്നങ്ങൾ ഈ കമ്പനികൾക്ക് വിനയായയി. അടുത്തിടെ സാംസങ്ങിന് വെല്ലുവിളിയായി വൺപ്ലസ് തങ്ങളുടെ പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോൺ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ ഗാലക്സി എസഡ് ഫോൾഡ് 5ന്റെ വിപണി തകർക്കാം എന്ന പ്രതീക്ഷയിലാണ് വൺപ്ലസ്. ഒക്ടോബർ 27 മുതൽ ഫോൺ വിപണിയിൽ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Samsung India has also managed to import 7.9 million units during this period. The Chinese company Xiaomi has reached the second position in terms of sales. Xiaomi has imported 7.6 million units. Both companies' mid-range phones are in high demand. The reason for this achievement by both companies is that they have delivered budget-friendly phones with great features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X