2013-ല്‍ ഏറ്റവും കൂടുതല്‍ സെര്‍ച് ചെയ്യപ്പെട്ട സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡ് സാംസങ്ങ്

Posted By:

ഇന്ത്യയില്‍ ഈ വര്‍ഷം (2013) ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച് ചെയ്യപ്പെട്ട സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡ് സാംസങ്ങ്. ഗൂഗിള്‍ ഇന്ത്യയുടെ 13-മാത് വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സാംസങ്ങിനു പിന്നില്‍ നോകിയയും മൈക്രോമാക്‌സുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉള്ളത്.

വിവിധ വിഭാഗങ്ങളില്‍ ഇന്റര്‍നെറ്റിലെ സെര്‍ച് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ഗൂഗിളിന്റെ വാര്‍ഷിക റിപ്പോര്‍ട് അനുസരിച്ച് സ്മാര്‍ട്‌ഫോണുകള്‍ക്കു പുറമെ ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഓണ്‍ലൈന്‍ ബാങ്കിംഗ്, ഇ-കൊമേഴ്‌സ് എന്നിവയിലും വന്‍തോതിലുള്ള വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട് സൂചിപ്പിക്കുന്നുവെന്ന് ഗൂഗിള്‍ ഇന്ത്യ വൈസ് പ്രസിഡന്റും എം.ഡിയുമായ രാജന്‍ ആനന്ദന്‍ പറഞ്ഞു.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സെര്‍ച് ചെയ്യപ്പെട്ട സ്മാര്‍ട്‌ഫോണുകള്‍, സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ചുവടെ കൊടുകകുന്നു.

ഏറ്റവും കൂടുതല്‍ സെര്‍ച് ചെയ്യപ്പെട്ട സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡ് സാംസങ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot