ഗാലക്‌സി 9 നോട്ടിനൊപ്പം സ്മാര്‍ട്ട് സ്പീക്കര്‍ പുറത്തിറക്കാനൊരുങ്ങി സാംസങ്

By GizBot Bureau
|

ഏറെക്കാലമായി പ്രതീക്ഷിക്കുന്ന Bixby സ്മാര്‍ട്ട് സ്പീക്കര്‍ ഓഗസ്റ്റില്‍ സാംസങ് പുറത്തിറക്കുമെന്ന് സൂചന. അത്യാധുനിക മ്യൂസിക് പ്ലേയറായ ഇതിന് വില ഏകദേശം 300 ഡോളര്‍ ആയിരിക്കും. ഗാലക്‌സി നോട്ട് 9-ന് ഒപ്പം Bixby സ്മാര്‍ട്ട് സ്പീക്കര്‍ പുറത്തിറക്കുമെന്ന് ഫെബ്രുവരിയില്‍ സാംസങ് മേധാവി പ്രഖ്യാപിച്ചിരുന്നു. അത് ശരിവയ്ക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

ഗാലക്‌സി 9 നോട്ടിനൊപ്പം സ്മാര്‍ട്ട് സ്പീക്കര്‍ പുറത്തിറക്കാനൊരുങ്ങി സാ

ബൗളിന്റെ ആകൃതിയിലുള്ള സ്പീക്കറിന്റെ അടിഭാഗത്ത് കാലുകളും മുകളില്‍ ലൈറ്റുമുണ്ടാകും. സംസാരിക്കുന്ന ആളിന്റെ ഭാഗത്തേക്ക് ശബ്ദം തിരിയുന്ന സംവിധാനവും ഇതിലുണ്ടാകും. ഈ വര്‍ഷം ആദ്യം സാംസങ് അവതരിപ്പിച്ച S-Ray സംവിധാനത്തിന് സമാനമാണിത്. Bixby 2.0-യില്‍ ആയിരിക്കും സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത്.

വ്യത്യസ്ത വിലകളില്‍ വിവിധ മോഡലുകള്‍ പുറത്തിറക്കാനാണ് കമ്പനി നേരത്തേ ആലോചിച്ചിരുന്നതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ആമസോണിന്റെയും ഗൂഗിളിന്റെയും സ്മാര്‍ട്ട് സ്പീക്കറുകള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ ലഭ്യമായ സാഹചര്യത്തില്‍ സാംസങും ആ പാത തന്നെ സ്വീകരിക്കാനാണ് സാധ്യത.

സ്മാര്‍ട്ട് സ്പീക്കറിന്റെ പേറ്റന്റുമായി ബന്ധപ്പെട്ട് സാംസങ് സമര്‍പ്പിച്ച രേഖകള്‍ പുറത്തുവന്നിരുന്നു. അത് അനുസരിച്ച് ഒന്നിന് മുകളില്‍ മറ്റൊന്ന് എന്ന രീതിയില്‍ ക്രമീകരിച്ച രണ്ട് എലിപ്‌സോയിഡുകള്‍ ഇതിലുണ്ടാകും. മുകളിലെ പകുതിയില്‍ 360 ഡിഗ്രിയില്‍ തിരിയാന്‍ കഴിയുന്ന ഏഴ് മൈക്രോഫോണുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ ഇതില്‍ ഡിസ്‌പ്ലേയും ക്യാമറയും പ്രതീക്ഷിക്കാം.

ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോഗിക്കുന്ന ആളിനെ തിരിച്ചറിയുകയാണ് ക്യാമറയുടെ പ്രധാന ജോലി. ഡിസ്‌പ്ലേയ്ക്ക് ഫോട്ടോകള്‍ അടക്കമുള്ളവ പ്രദര്‍ശിപ്പിക്കാനാകും. സ്റ്റൈലസ് പെന്‍ ഡിസ്‌പ്ലേയില്‍ ഉപയോഗിക്കാവുന്നതാണ്. LTE, വൈഫൈ, ബ്ലൂടൂത്ത്, എന്‍എഫ്‌സി, യുഎസ്ബി, HDMI, ജിപിഎസ് തുടങ്ങിയ സൗകര്യങ്ങളും സാംസങ് സ്മാര്‍ട്ട് സ്പീക്കറില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫോൺ സുരക്ഷയ്ക്ക് നിങ്ങൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിൽ ഈ ആപ്പ് ഉപയോഗിക്കാം!ഫോൺ സുരക്ഷയ്ക്ക് നിങ്ങൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിൽ ഈ ആപ്പ് ഉപയോഗിക്കാം!

Best Mobiles in India

English summary
Samsung to launch Bixby-powered smart speaker alongside Galaxy Note9.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X